ഭക്ഷണമെത്തിക്കാന്‍ കൂടുതല്‍ വൊളണ്ടിയര്‍മാര്‍ മുന്നോട്ടു വരണമെന്ന് കളക്ടര്‍ വാസുകി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

* രണ്ടു പുതിയ കളക്ഷന്‍ സെന്ററുകള്‍ കൂടി തുറന്നു

തിരുവനന്തപുരം: (www.kvartha.com 17.08.2018) പ്രളയ മേഖലകളില്‍ അവശ്യ സാധനങ്ങളെത്തിക്കുന്നതിനുള്ള സംവിധാനമൊരുക്കാന്‍ കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരണമെന്നു ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി. പ്രിയദര്‍ശിനി ഹാളില്‍ തുടങ്ങിയ കളക്ഷന്‍ സെന്റര്‍ എസ്.എം.വി. സ്‌കൂളിലേക്കു മാറ്റിയെങ്കിലും അവിടെ സ്ഥലത്തിന്റെ പോരായ്മ ഉണ്ട്. ഇതു മറികടക്കുന്നതിന് എയര്‍പോര്‍ട്ടിനു സമീപമുള്ള തോപ്പ് എന്ന സ്ഥലത്തെ സെന്റ് ആന്‍സ് ചര്‍ച്ച് ഹാളിലും സെന്റ് റോക്സ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലും കളക്ഷന്‍ സെന്ററുകള്‍ തുറന്നിട്ടുണ്ട്.

ഇവിടങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ പായ്ക്ക് ചെയ്യുന്നതിനും ശേഖരിക്കുന്നതിനും വൊളന്റിയര്‍മാരെ ആവശ്യമുണ്ടെന്നും ഇതിനായി കഴിയുന്നത്ര
ആളുകള്‍ മുന്നോട്ടു വരണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. കഴിയുന്നത്ര അവശ്യ സാധനങ്ങള്‍ ഇനിയും എത്തിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.
ഭക്ഷണമെത്തിക്കാന്‍ കൂടുതല്‍ വൊളണ്ടിയര്‍മാര്‍ മുന്നോട്ടു വരണമെന്ന് കളക്ടര്‍ വാസുകി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News, Thiruvananthapuram, Trending, Rain, Flood, More volunteers come ahead for Distributing Foods: Collector Vasuki
  < !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia