ക്യാമ്പിലുള്ളവര്‍ക്ക് ആശ്വാസമേകി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍; ഡോക്ടര്‍മാരെ വ്യോമമാര്‍ഗേന എത്തിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 20.08.2018) ദുരിതാശ്വാസ മേഖലകളില്‍ എത്താന്‍ സാധിക്കാത്ത മെഡിക്കല്‍ സംഘത്തെ വ്യോമമാര്‍ഗേന എത്തിക്കുമെന്ന് ആരോഗ്യ സാമൂഹ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഞായറാഴ്ച അഞ്ചു ഡോക്ടര്‍മാരും രണ്ട് പാരാമെഡിക്കല്‍ ജീവനക്കാരും ഉള്‍പ്പെടെ ഏഴ് പേരെയാണ് എത്തിച്ചത്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നിന്നും പരുമല പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പിലേക്കാണ് അവരെ എത്തിച്ചത്.

ചെങ്ങന്നൂരിലും പത്തനംതിട്ടയിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിനെത്തിയ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. ചെങ്ങന്നൂര്‍ എഞ്ചിനീയറിംഗ് കോളേജ്, കോഴഞ്ചേരി തെക്കേമല വഞ്ചിത്ര മാര്‍ ബസ്ഹാനനിയ ഓര്‍ത്തഡോക്സ് ചര്‍ച്ച്, തിരുവല്ല എം.ജി.എം. സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളാണ് സന്ദര്‍ശിച്ചത്.
വഞ്ചിത്ര മാര്‍ ബസ്ഹാനനിയ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വീണ ജോര്‍ജ് എം.എല്‍.എ.യും എം.ജി.എം. സ്‌കൂളില്‍ മന്ത്രി മാത്യു ടി തോമസും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിതയും ഉണ്ടായിരുന്നു.

ദുരിതാശ്വാസ മേഖലയിലെ മെഡിക്കല്‍ ക്യാമ്പുകളില്‍ 24 മണിക്കൂറും വൈദ്യസഹായം ഉറപ്പാക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ ക്യാമ്പില്‍ 24 മണിക്കൂറും ഉണ്ടായിരിക്കേണ്ടതാണ്. ഇതോടൊപ്പം മരുന്നുകളുടെ ലഭ്യതയും ഉറപ്പുവരുത്തണം. സന്ദര്‍ശിച്ച ക്യാമ്പുകളിലെല്ലാം ആവശ്യത്തിലധികം മരുന്നുകള്‍ ലഭ്യമായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ക്യാമ്പിലുള്ളവര്‍ക്ക് ആശ്വാസമേകി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍; ഡോക്ടര്‍മാരെ വ്യോമമാര്‍ഗേന എത്തിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Thiruvananthapuram, Kerala, News, Doctor, Minister, Trending, Rain, Flood, Minister K K Shailaja Consoled flood affected peoples
  < !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia