പശുക്കളെ കടത്തിയെന്ന് ആരോപിച്ച് പ്രദേശവാസികള്‍ ഒരാളെ സംഘം ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തി; മറ്റൊരാള്‍ക്ക് ഗുരുതരം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആല്‍വാര്‍: (www.kvartha.com 21.07.2018)  പശുക്കളെ കടത്തിയെന്ന് ആരോപിച്ച് പ്രദേശവാസികള്‍ ഒരാളെ സംഘം ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തി. മറ്റൊരാള്‍ക്ക് ഗുരുതരം. രാജസ്ഥാനിലെ ആല്‍വാറില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഹരിയാന സ്വദേശിയായ അക്ബര്‍ ഖാ(28)നാണ് പ്രദേശവാസികളുടെ പീഡനത്തെ തുടര്‍ന്ന് മരിച്ചത്.

റാംഗഡില്‍വച്ച് രണ്ടു പേര്‍ ചേര്‍ന്നു പശുക്കളെ നടത്തിക്കൊണ്ടുപോകുന്നതു ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നു പ്രദേശവാസികള്‍ മര്‍ദിക്കുകയായിരുന്നു. ഒരാള്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിക്കുകയും മറ്റേയാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

പശുക്കളെ കടത്തിയെന്ന് ആരോപിച്ച് പ്രദേശവാസികള്‍ ഒരാളെ സംഘം ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തി; മറ്റൊരാള്‍ക്ക് ഗുരുതരം

ഹരിയാനയിലെ കൊലഗാവ് സ്വദേശിയായ അക്ബര്‍ ഖാന്‍ പശുക്കളുമായി ആല്‍വാറിലെ ലാലവണ്ഡി പ്രദേശത്ത് എത്തിയപ്പോള്‍ ആള്‍ക്കൂട്ടം ഇയാളെ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് രാംഗഡ് പോലീസ് സ്ഥലത്തെത്തി അക്ബറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഇതാദ്യമായല്ല ആല്‍വാറില്‍ ആള്‍ക്കൂട്ട കൊലപാതകം നടക്കുന്നത്. 2017 ഏപ്രിലില്‍ പെഹ്‌ലു കാന്‍ എന്നയാളെ പശുക്കളെ കടത്തിയെന്ന് ആരോപിച്ച് മര്‍ദിച്ചു കൊന്നിരുന്നു.

ആള്‍ക്കൂട്ടക്കൊല സംബന്ധിച്ചു മാത്രമായി പാര്‍ലമെന്റ് നിയമമുണ്ടാക്കണമെന്നു സുപ്രീംകോടതി നിര്‍ദേശിച്ചതിനു പിന്നാലെയാണു കൊലപാതകം നടന്നിരിക്കുന്നത്. അന്വേഷണവും വിചാരണയും ശിക്ഷയും തെരുവിലല്ല നടക്കേണ്ടതെന്നും കോടതി വ്യക്തമാക്കിയിരുന്നു. നിയമം കൈയിലെടുക്കാനും നിയമസംരക്ഷകരാകാനും ആര്‍ക്കും അവകാശമില്ലെന്നും അത്തരക്കാര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

മാത്രമല്ല പശുവിന്റെ പേരിലോ അല്ലാതെയോ ഉള്ള ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ തടയണമെന്നും ചില ആശയങ്ങളുടെ പേരില്‍ ചിലര്‍ നിയമം കയ്യിലെടുക്കുന്നത് അരാജകത്വത്തിനും ആക്രമണോത്സുക സമൂഹത്തിനും കാരണമാകുമെന്നും കോടതി പറഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Man Beaten To Death In Rajasthan's Alwar On Suspicion Of Cow Smuggling, Rajastan, News, Local-News, Trending, Crime, Criminal Case, Police, Injured, Hospital, Treatment, Video, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia