അമ്മയുടെ യോഗത്തില്‍ കഴുക്കോല്‍ എണ്ണിക്കോണ്ടിരുന്ന മെഗാസ്റ്റാറും ചിത്രം വരയ്‌ക്കൊടുവില്‍ സൂപ്പര്‍ സ്റ്റാറും വാ തുറന്നു; എല്ലാവരുടെയും സ്വഭാവം ചികഞ്ഞ് നോക്കാന്‍ കഴിയില്ല; ദിലീപിനെതിരെ ശക്തമായ നടപടി എടുക്കണമെന്നാവശ്യം

 


ADVERTISEMENT

കൊച്ചി: (www.kvartha.com 11.07.2017) കൊച്ചിയില്‍ ഓടുന്ന കാറില്‍ യുവനടി അക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ നേരത്തെ നടനെ സംരക്ഷിച്ചവരെല്ലാം തന്നെ അത് തെറ്റായിപ്പോയെന്ന് ഇപ്പോള്‍ തുറന്നുപറയുകയാണ്. അമ്മയുടെ അംഗങ്ങളാകുന്ന എല്ലാവരുടെയും സ്വഭാവത്തെക്കുറിച്ച് ചികഞ്ഞ് നോക്കാന്‍ കഴിയില്ലെന്നും ചിലരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്നുമാണ് സൂപ്പര്‍താരം മമ്മൂട്ടി അറസ്റ്റിനോട് പ്രതികരിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ താരസസംഘടനയായ അമ്മയില്‍ നിന്നും താരത്തെ പുറത്താക്കിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംഘടനയിലെ ഒരംഗം ഗുരുതരമായ ഒരു കേസില്‍ ഉള്‍പ്പെട്ടെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞതിനാല്‍ അദ്ദേഹത്തെ ട്രഷറര്‍ സ്ഥാനത്ത് നിന്നും മാത്രമല്ല അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. സംഘടനയുടെ പിന്തുണ എന്നത്തേയും പോലെ ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹോദരിക്കായിരിക്കും. ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹോദരിയെ വീണ്ടും അപമാനിക്കുന്ന തരത്തില്‍ ചില അംഗങ്ങള്‍ നടത്തിയ പരാമര്‍ശങ്ങളില്‍ അമ്മ ഖേദം പ്രകടിപ്പിക്കുന്നു. ഇനി അത്തരം പ്രസ്താവനകള്‍ ഉണ്ടായാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

   അമ്മയുടെ യോഗത്തില്‍ കഴുക്കോല്‍ എണ്ണിക്കോണ്ടിരുന്ന മെഗാസ്റ്റാറും ചിത്രം വരയ്‌ക്കൊടുവില്‍ സൂപ്പര്‍ സ്റ്റാറും വാ തുറന്നു; എല്ലാവരുടെയും സ്വഭാവം ചികഞ്ഞ് നോക്കാന്‍ കഴിയില്ല; ദിലീപിനെതിരെ ശക്തമായ നടപടി എടുക്കണമെന്നാവശ്യം

അതേസമയം നടനെ അറസ്റ്റ് ചെയ്ത ശേഷമുള്ള താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ദിലീപിനെ തള്ളി മോഹന്‍ലാലും രംഗത്തെത്തി. ദിലീപിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് മോഹന്‍ലാലും ആവശ്യപ്പെട്ടത്. ഇവരെ കൂടാതെ യുവതാരം പൃഥ്വിരാജ്, വിമന്‍ ഇന്‍ കളക്റ്റീവ് സിനിമ അംഗവും ആക്രമിക്കപ്പെട്ട നടിയുടെ സുഹൃത്തുമായ രമ്യാ നമ്പീശന്‍ എന്നിവര്‍ ദിലീപിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു.

Also Read:
ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിച്ച് ആര്‍ ഡി ഓഫീസ് ഉപരോധം; ഡിസിസി പ്രസിഡണ്ട് ഉള്‍പ്പെടെ 100 പേര്‍ക്കെതിരെ കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mammootty and Mohanlal response to Dileep arrest, Kochi, News, Protection, Arrest, Criticism, Cinema, Entertainment, Kerala, Trending.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia