ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി: വിധി പറയുന്നത് ഹൈക്കോടതി മാറ്റിവെച്ചു; ചരിത്രത്തിലെ ആദ്യത്തെ മാനഭംഗ ക്വട്ടേഷനെന്ന് പ്രോസിക്യൂഷന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 20.07.2017) കൊച്ചിയില്‍ ഓടുന്ന കാറില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. എന്നാല്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റിവച്ചു. കേസില്‍ ഇപ്പോള്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ദിലീപ്.

അതേസമയം ദിലീപിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ചരിത്രത്തിലെ ആദ്യത്തെ മാനഭംഗ ക്വട്ടേഷനാണിതെന്നായിരുന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡിജിപി) കോടതിയില്‍ വാദിച്ചത്. എന്നാല്‍ തെളിവെടുപ്പ് പൂര്‍ത്തിയായതിനാല്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ രാംകുമാറിന്റെ വാദം. ജാമ്യത്തിനായി ദിലീപിന്റെ അഭിഭാഷകനും കോടതിയില്‍ കിണഞ്ഞ് പരിശ്രമിച്ചു.

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി: വിധി പറയുന്നത് ഹൈക്കോടതി മാറ്റിവെച്ചു; ചരിത്രത്തിലെ ആദ്യത്തെ മാനഭംഗ ക്വട്ടേഷനെന്ന് പ്രോസിക്യൂഷന്‍

കേസിലെ നിര്‍ണായക തെളിവുകളടങ്ങിയ കേസ് ഡയറി പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം നേരത്തെ തള്ളിയ കോടതി ഹര്‍ജി വ്യഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. നേരത്തെ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി ഫസ്റ്റ് ക്ലാസ് കോടതി തള്ളിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദത്തെ തുടര്‍ന്നാണിത്. ഇതേത്തുടര്‍ന്ന് ദിലീപ് നേരിട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ദിലീപിന്റെ അഭിഭാഷകന്റെ വാദം ഇങ്ങനെ:

*പ്രതി സുനില്‍കുമാറുമായി കൂടിക്കാഴ്ച നടത്തിയതു കൊണ്ടുമാത്രം അത് കേസിലെ ഗൂഢാലോചനയാകില്ല.

*കുറ്റം ചെയ്യാനുള്ള മാനസിക ഐക്യമുണ്ടെങ്കിലേ ഗൂഢാലോചനയാകൂ.

*പോലീസ് പറയുന്ന ഗൂഢാലോചനകള്‍ക്ക് തെളിവില്ല.

*ബ്ലാക്‌മെയില്‍ പരാതി നല്‍കിയത് പോലീസിന്റെ നിര്‍ദേശപ്രകാരം.

*പള്‍സര്‍ സുനിയുടെ കുറ്റസമ്മതം അംഗീകരിക്കാവുന്ന തെളിവല്ല.

*ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള പോലീസിന്റെ വാദങ്ങള്‍ക്കു തെളിവില്ല.

*സുനിയും ദിലീപും തമ്മില്‍ എന്താണ് സംസാരിച്ചതെന്നോ എന്തിനാണ് കണ്ടതെന്നോ തെളിയിക്കാന്‍ സാക്ഷികളില്ല.

*അന്വേഷണവുമായി എപ്പോള്‍ വേണമെങ്കിലും സഹകരിക്കാം.

*ദിലീപിന് പൂര്‍ത്തിയാക്കാന്‍ ഒട്ടേറെ സിനിമകളുണ്ട്.

പ്രോസിക്യൂഷന്‍ വാദം ഇങ്ങനെയാണ്;

*നടിക്കെതിരായ ആക്രമണത്തിന്റെ മുഖ്യആസൂത്രകന്‍ ദിലീപാണ്.

*എല്ലാ പ്രതികളും വിരല്‍ ചൂണ്ടുന്നത് ദിലീപിലേക്ക്

*പള്‍സര്‍ സുനി നാലുതവണ ദിലീപിനെ കണ്ടു. ഫോണിലും ബന്ധപ്പെട്ടു

*ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യണം. ഇതിനായി കസ്റ്റഡിയില്‍ വേണം

*പള്‍സര്‍ സുനി ദിലീപിനയച്ച കത്ത് കോടതിക്കു കൈമാറി

*നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാതെ ജാമ്യം അനുവദിക്കരുത്


Also Read:
ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്നവര്‍ ഇനി കുടുങ്ങും; റെയില്‍ പാളത്തിന് സമീപം വയര്‍ലെസ് ക്യാമറകള്‍ വരുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Malayalam actress assault case high court postponed bail plea to Dileep, Kochi, News, Conspiracy, Jail, Remanded, Aluva, Cinema, Entertainment, Crime, Trending, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia