മധുവിന്റെ പോസ്റ്റുമോര്‍ട്ടം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ അതീവ സുരക്ഷയോടെ ആരംഭിച്ചു; വന്‍ പോലീസ് സംഘത്തിന് പുറമെ ദൃശ്യങ്ങള്‍ പൂര്‍ണമായും ക്യാമറയില്‍
Feb 24, 2018, 12:30 IST
ADVERTISEMENT
തൃശൂര്‍: (www.kvartha.com 24.02.2018) കഴിഞ്ഞദിവസം മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടിയില്‍ നാട്ടുകാരുടെ മര്‍ദനമേറ്റു മരിച്ച ആദിവാസി യുവാവ് മധുവിന്റെ പോസ്റ്റുമോര്‍ട്ടം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ അതീവ സുരക്ഷയോടെ ആരംഭിച്ചു. ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ബലറാമിന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം. ഇതിനുശേഷം സ്വദേശത്തേക്ക് കൊണ്ടുപോകുന്ന മൃതദേഹത്തിനൊപ്പം രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും അനുഗമിക്കുമെന്നാണ് വിവരം.
പോലീസിന്റെ സാന്നിധ്യത്തിന് പുറമെ പോസ്റ്റുമോര്‍ട്ടം ദൃശ്യങ്ങള്‍ പൂര്‍ണമായും ക്യാമറയില്‍ പകര്‍ത്തുന്നുണ്ട്. മധുവിനേറ്റ മര്‍ദനത്തിന്റെ ക്രൂരത എത്രത്തോളമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടോടെ പുറത്തുവരും. അതിനിടയില്‍ മന്ത്രിമാരായ എ.കെ. ബാലനും കെ.കെ.ശൈലജയും മെഡിക്കല്‍ കോളജിലെത്തി. രാവിലെ ആദ്യമെത്തിയത് ശൈലജ ടീച്ചറാണ്.
കുറ്റക്കാര്‍ക്കെതിരെ പഴുതടച്ച അന്വേഷണമാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മധുവിന്റെ കുടുംബത്തിന് ധനസഹായം ലഭ്യമാക്കുന്ന കാര്യം അടുത്ത മന്ത്രി സഭാ യോഗത്തില്‍ പരിഗണിക്കും. ആദിവാസികള്‍ക്ക് മാത്രമാണ് കാട്ടില്‍ കയറാനുള്ള അവകാശം. അതു മറികടന്ന് കാട്ടിലെത്തി മധുവിനെ മര്‍ദിച്ചവര്‍ക്കെതിരെ വനാവകാശ നിയമമനുസരിച്ചും കേസെടുക്കും. ഭക്ഷിക്കാനുള്ള സാധനങ്ങള്‍ ശേഖരിക്കുക മാത്രമാണ് മധു ചെയ്തതെന്നും മന്ത്രി പ്രതികരിച്ചു.
ചില ആദിവാസി സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരുമൊഴികെ മറ്റാരും പോസ്റ്റുമോര്‍ട്ടം നടക്കുന്ന മെഡിക്കല്‍ കോളജില്‍ രാവിലെ എത്തിയിട്ടില്ല. കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്, പി.കെ. ബിജു എം.പി, അനില്‍ അക്കര എം.എല്‍.എ, കാനം രാജേന്ദ്രന് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരാണ് ആശുപത്രിയിലെത്തിയ പ്രമുഖരായ രാഷ്ട്രീയ നേതാക്കള്‍. കൂടുതല്‍ നേതാക്കളും ജനപ്രതിനിധികളും മെഡിക്കല്‍ കോളജില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
മെഡിക്കല്‍ കോളജില്‍ സംഘര്‍ഷ സാധ്യതയുണ്ടാകുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാവിലെ തന്നെ വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിരുന്നു. മധുവിന്റെ നാട്ടില്‍ നിന്ന് കൂടുതല്‍ പേര് എത്തിത്തുടങ്ങിയിട്ടുണ്ട്.

Keywords: Madhu's post-mortem begins under heavy protection, Thrissur, News, Local-News, Trending, Medical College, Dead Body, Police, Family, Compensation, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.