ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് തുടങ്ങി; യുഡിഎഫോ, വേങ്ങരയല്ല കേട്ടോ ചെങ്ങന്നൂര്‍
Feb 8, 2018, 11:18 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 08.02.2018) ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പ് തീയതിയും വിജ്ഞാപനവും ആയില്ലെങ്കിലും ഇടതുമുന്നണി തയ്യാറെടുപ്പു തുടങ്ങി. നിയമസഭാ സമ്മേളനം കഴിഞ്ഞതോടെ ഇനി പ്രവര്‍ത്തനങ്ങള്‍ക്കു വേഗം വര്‍ധിക്കും. ഈ മാസം അവസാനം സിപിഎം സംസ്ഥാന സമ്മേളനത്തിനു ശേഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും.
എന്നാല്‍ ഏറെക്കാലം കൈയില്‍ വച്ചിരുന്ന മണ്ഡലം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട യുഡിഎഫ് അത് തിരിച്ചുപിടിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയില്ല. 2016ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച സിപിഎമ്മിലെ കെ കെ രാമചന്ദ്രന്‍ നായരുടെ അപ്രതീക്ഷിത നിര്യാണത്തോടെയാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്്.
2006ലും 2011ലും വിജയിച്ച കോണ്‍ഗ്രസിലെ പി സി വിഷ്ണുനാഥിനെയാണ് 2001ല്‍ ഇതേ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ ശോഭനാ ജോര്‍ജിനോട് തോറ്റ രാമചന്ദ്രന്‍ നായര്‍ പരാജയപ്പെടുത്തിയത്. വിജയം നിലനിര്‍ത്തേണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎമ്മിന്റെയും അഭിമാന പ്രശ്‌നമാണ്. അതുകൊണ്ട് മണ്ഡലത്തില്‍ പ്രാദേശിക തലം മുതല്‍ തെരഞ്ഞെടുപ്പു സമിതികള്‍ രൂപീകരിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തനം തുടങ്ങി.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലാകും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്. തൊട്ടുമുമ്പ് നടന്ന മലപ്പുറം ജില്ലയിലെ വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിക്ക് വിജയം ഉറപ്പായിരുന്നെങ്കില്‍ ചെങ്ങന്നൂരിലെ സ്ഥിതി അങ്ങനെയല്ല. പ്രവചനീയമാണ് ഫലം എന്നതുകൊണ്ടുതന്നെ രാഷ്ട്രീയമായി നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ്. അതുകൊണ്ടുതന്നെയാണ് എല്‍ഡിഎഫ് മുന്നേകൂട്ടി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.
സിപിഎമ്മില്‍ നിന്ന് സജി ചെറിയാന്‍, സി എസ് സുജാത എന്നിവരുടെ പേരുകളാണ് പ്രധാനമായും പറഞ്ഞുകേള്‍ക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് പി സി വിഷ്ണുനാഥ്, മുന്‍ മാവേലിക്കര എംഎല്‍എ എം മുരളി, കെപിസിസി നിര്‍വാഹക സമിതി അംഗം എബി കുര്യാക്കോസ്, ഡി വിജയകുമാര്‍ എന്നിവരില്‍ ആരെങ്കിലും ആയേക്കും സ്ഥാനാര്‍ത്ഥി. ബിജെപിയില്‍ നിന്ന് പി എസ് ശ്രീധരന്‍ പിള്ള, കുമ്മനം രാജശേഖരന്‍ എന്നിവരുടെ പേരുകളുണ്ടെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാല്‍പ്പത്തിമൂവായിരത്തോളം വോട്ടുകള്‍ പിടിച്ച ശ്രീധരന്‍ പിള്ള സമ്മതം മൂളിയിട്ടില്ല എന്നാണ് സൂചന.
1991ലും 1996ലും 2001ലും ഇവിടെ ജയിക്കുകയും പിന്നീട് ഡിഐസിയില്‍ പോയി തിരിച്ചെത്തുകയും ചെയ്ത ശോഭനാ ജോര്‍ജിനെ കോണ്‍ഗ്രസ് ഇടംകണ്ണുകൊണ്ടു പോലും പരിഗണിക്കുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി മത്സരിച്ച ശോഭനയ്ക്ക് കിട്ടിയത് 3966 വോട്ടുകള്‍ മാത്രമാണ്.
സജി ചെറിയാന്‍ 2006ലും സി എസ് സുജാത 2011ലും ചെങ്ങന്നൂരില്‍ പരാജയപ്പെട്ടിരുന്നു. 2004ല്‍ രമേശ് ചെന്നിത്തലയെ തോല്‍പ്പിച്ച് ലോക്‌സഭാംഗമായ സിപിഎമ്മിന്റെ വനിതാ താരമാണ് സുജാത.
സജി ചെറിയാന്‍ രണ്ടാം വട്ടവും സിപിഎം ജില്ലാ സെക്രട്ടറിയായതുകൊണ്ട് സുജാതയ്ക്കാണ് മുന്‍ഗണന എന്ന് അറിയുന്നു. സുജാത മത്സരിക്കുകയും ജയിക്കുകയും ചെയ്താല്‍ നിയമസഭയില്‍ ഇടതുമുന്നണിയുടെ സ്ത്രീസാന്നിധ്യം എട്ടില്‍ നിന്ന് ഒമ്പതാകും. സിപിഎമ്മിന്റെ സ്ത്രീ സാമാജികര്‍ അഞ്ചില്‍ നിന്ന് ആറാകും. ആലപ്പുഴയില്‍ത്തന്നെ അവര്‍ക്ക് ഒരു വനിതാ എംഎല്‍എ ഇപ്പോഴുണ്ട്. കായംകുളത്ത് ജയിച്ച പ്രതിഭാ ഹരി. അത് രണ്ടാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: LDF begins it's preparation at Chengannur; But what about UDF and BJP? Thiruvananthapuram, News, Politics, Conference, CPM, UDF, Election, BJP, Congress, Trending, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.