കെ.വി. അബ്ദുല്‍ ഖാദറിനെതിരായ തെരഞ്ഞെടുപ്പ് ഹരജി തള്ളി

 


ADVERTISEMENT

കെ.വി. അബ്ദുല്‍ ഖാദറിനെതിരായ തെരഞ്ഞെടുപ്പ് ഹരജി തള്ളി
കൊച്ചി: ഗുരുവായൂര്‍ എം.എല്‍.എ കെ.വി. അബ്ദുല്‍ ഖാദറിന്‍െറ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി ഹൈകോടതി തള്ളി.
എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന മുസ്ലിം ലീഗിലെ അഷ്റഫ് കോക്കൂര്‍ നല്‍കിയ ഹരജി അപൂര്‍ണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ രൂപവത്കരിച്ച വഖഫ് ബോര്‍ഡിന്‍െറ ചെയര്‍മാനായിരിക്കെയാണ് അബ്ദുല്‍ഖാദര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ഇത് ജനപ്രാതിനിധ്യനിയമത്തിന്‍െറ ലംഘനമാണെന്നുമായിരുന്നു ഹരജിക്കാരന്‍െറ വാദം.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia