മകനെതിരെയുള്ള ആരോപണം, കോടിയേരി മാറിയേക്കും; പകരം എം വി ഗോവിന്ദന്‍ മാസ്റ്ററോ എ കെ ബാലനോ വന്നേക്കാം
Feb 12, 2018, 12:24 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 12.02.2018) സി.പി.എം സംസ്ഥാന സമ്മേളനം തുടങ്ങാന്‍ ഇനി ദിവസങ്ങള്‍മാത്രം അവശേഷിക്കെ, മക്കളുടെ ബിസിനസ് ഇടപാട് സംബന്ധിച്ച ആരോപണങ്ങള്‍ സൃഷ്ടിച്ച വിവാദത്തില്‍ കുരുങ്ങിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാറേണ്ടി വരുമോയെന്ന ചോദ്യം രാഷ്ട്രീയകേന്ദ്രങ്ങളില്‍ സജീവ ചര്‍ച്ചയാകുന്നു.
അതേസമയം സെക്രട്ടറി പദത്തില്‍ ആദ്യ ടേം മാത്രം പിന്നിടുന്ന കോടിയേരി മാറില്ലെന്ന സൂചനയാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്നതെങ്കിലും പുതിയ സംഭവവികാസങ്ങള്‍ മറിച്ചാണ് ചിന്തിപ്പിക്കുന്നത്. മകന്‍ ബിനോയിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസ് സമ്മേളനത്തിന് മുമ്പേ ഒതുക്കിത്തീര്‍ക്കാനുള്ള ചരടുവലികള്‍ നടക്കുന്നുണ്ടെങ്കിലും അത് അത്ര പെട്ടെന്നൊന്നും ഫലവത്താവില്ലെന്നാണ് വിവരം.
രണ്ട് വ്യക്തികള്‍ തമ്മിലെ ബിസിനസ് ഇടപാടില്‍ സി.പി.എമ്മിന് ഒന്നും ചെയ്യാനില്ലെന്ന നിലപാടാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം എടുത്തിരിക്കുന്നതെങ്കിലും ബംഗാള്‍ സംസ്ഥാനസമിതിയില്‍ ചിലര്‍ വിഷയം ഉയര്‍ത്തിയത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. പ്രതിപക്ഷവും ബി.ജെ.പിയും ഇത് സി.പി.എമ്മിനെതിരെ രാഷ്ട്രീയായുധമാക്കിയിരിക്കുകയാണ്.
ഇപ്പോഴത്തെ കേസ് ഒതുക്കിത്തീര്‍ത്താലും ബി.ജെ.പി, ദേശീയതലത്തില്‍ ഇത് സി.പി.എമ്മിനെ അടിക്കാനുള്ള വടിയായി എടുത്തിരിക്കുന്നതാണ് ഏറ്റവും വലിയ തലവേദന . അടുത്തവര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതിയ സംഭവ വികാസങ്ങള്‍ പാര്‍ട്ടിക്ക് ദോഷമുണ്ടാക്കുമെന്ന തോന്നലാണ് ചില കേന്ദ്രങ്ങളിലെങ്കിലും നേതൃമാറ്റ ചര്‍ച്ചകള്‍ സജീവമായി നടക്കുന്നതെന്നാണ് വിവരം.
കോടിയേരി മാറേണ്ടി വന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ഗോവിന്ദന്‍ മാഷിന്റെ പേരാണ് പ്രധാനമായും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് പറഞ്ഞുകേള്‍ക്കുന്നത്. കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്റെ പേരും പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഇതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളുടെ വാദം.
ബിനോയിയുടെ വിഷയത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം കോടിയേരിയെ ശക്തിയായി പിന്തുണയ്ക്കുകയും പാര്‍ട്ടിക്കെതിരായ രാഷ്ട്രീയായുധമായി പ്രതിപക്ഷം ഇതിനെ ഉപയോഗിക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്ത സ്ഥിതിക്ക് മറ്റ് തരത്തിലുള്ള ചര്‍ച്ചകള്‍ക്കൊന്നും പ്രസക്തിയില്ലെന്നാണ് വാദം. സി.പി.എമ്മിന് പങ്കില്ലാത്ത വിഷയം എന്ന നിലയിലാണ് ഇതിനെ പാര്‍ട്ടി തുടക്കം മുതല്‍ വിലയിരുത്തിയതും. വിഷയം ചര്‍ച്ച ചെയ്ത സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അതിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്താക്കുറിപ്പിറക്കിയതും.
പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രന്‍ പിള്ളയും എം.എ. ബേബിയും പങ്കെടുത്ത യോഗമാണ് ഇങ്ങനെയൊരു നിലപാടെടുത്തത് എന്നതും ശ്രദ്ധേയമാണ്. ഈ ഘട്ടത്തില്‍ കോടിയേരിയെ മാറ്റാന്‍ തുനിഞ്ഞാല്‍, പാര്‍ട്ടി നിലപാടിനെ തന്നെ അത് തള്ളിപ്പറയുന്നത് പോലെയാവുമെന്നതിനാല്‍ സ്ഥാനമാറ്റത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങളെല്ലാം നേതൃത്വം തള്ളിക്കളയുന്നു.
പരാതി കിട്ടിയെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്ഥിരീകരിച്ചതും ബംഗാള്‍ പാര്‍ട്ടിയില്‍ വിഷയം ചര്‍ച്ചയാക്കിയതും കേന്ദ്രനേതൃത്വത്തിലെ ഭിന്നതയുടെ പ്രതിഫലനമായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കാരാട്ട് പക്ഷത്തോടൊപ്പമാണ് കേരളഘടകം ഉറച്ചുനില്‍ക്കുന്നത്. ഈ മാസം 22 മുതല്‍ 25വരെ തൃശൂരിലാണ് സി.പി.എം സംസ്ഥാന സമ്മേളനം നടക്കുന്നത്. അതിന് മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങള്‍ മുതല്‍ ജില്ലാ സമ്മേളനങ്ങള്‍വരെ പൂര്‍ത്തിയായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kodiyeri Balakrishnan,Thiruvananthapuram, News, Politics, Trending, Controversy, Conference, CPM, BJP, Congress, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.