കാവ്യയ്‌ക്കൊപ്പം അമ്മ ശ്യാമള മാധവനേയും അന്വേഷണ സംഘം ചോദ്യം ചെയ്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 26.07.2017) കൊച്ചിയില്‍ ഓടുന്ന കാറില്‍ വെച്ച് യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനേയും അമ്മ ശ്യാമളാ മാധവനേയും കഴിഞ്ഞദിവസം അന്വേഷണസംഘം ചോദ്യം ചെയ്തു. കാവ്യയില്‍നിന്നും പോലീസിന് കാര്യമായ വിവരങ്ങള്‍ കിട്ടിയില്ല. കാവ്യയുടെ ചോദ്യം ചെയ്യലിനുശേഷമാണ് അമ്മയെ ചോദ്യം ചെയ്തത്.

കാവ്യയുടെ മൊഴി അന്വേഷണസംഘം വിശദമായി പരിശോധിക്കുകയാണ്. ആവശ്യമെങ്കില്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് ലഭ്യമായ വിവരം. കേസിലെ മുഖ്യപ്രതി സുനില്‍കുമാറിനെപ്പറ്റിയുള്ള (പള്‍സര്‍ സുനി) ചോദ്യങ്ങള്‍ക്കു കാവ്യയുടെ മറുപടി പൂര്‍ണമായില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. പല ചോദ്യങ്ങളില്‍നിന്നും കാവ്യ ഒഴിഞ്ഞുമാറി. ആക്രമണത്തെക്കുറിച്ച് ഒരു അറിവുമില്ലായിരുന്നെന്നാണു കാവ്യ പറഞ്ഞതെന്നാണു സൂചന.

കാവ്യയ്‌ക്കൊപ്പം അമ്മ ശ്യാമള മാധവനേയും അന്വേഷണ സംഘം ചോദ്യം ചെയ്തു

നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം ദിലീപിന്റെ സ്വഭാവത്തിനു വല്ല മാറ്റവും ഉണ്ടായിരുന്നോ എന്ന ചോദ്യത്തോടും കാവ്യ വ്യക്തമായി പ്രതികരിച്ചില്ല. തനിക്കറിയില്ലെന്ന മറുപടിയായിരുന്നു നല്‍കിയത്.

ദിലീപിന്റെ ആലുവയിലെ വീട്ടില്‍വച്ച് ചൊവ്വാഴ്ചയായിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ 11 മണി തൊട്ട് വൈകിട്ട് അഞ്ചുമണിവരെയായിരുന്നു ചോദ്യം ചെയ്യല്‍. അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി.സന്ധ്യ നേരിട്ടെത്തിയാണു കാവ്യയെ ചോദ്യം ചെയ്തത്. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലില്‍, മെമ്മറി കാര്‍ഡിന്റെയും ഫോണിന്റെയും വിവരങ്ങളാണു പോലീസ് മുഖ്യമായും കാവ്യയില്‍നിന്നു ചോദിച്ചറിഞ്ഞത്. നടിയെ അതിക്രമത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരസ്ഥാപനമായ 'ലക്ഷ്യ'യില്‍ ഏല്‍പ്പിച്ചതായി കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) മൊഴി നല്‍കിയിരുന്നു.

കേസുമായി ബന്ധപ്പെട്ടു പള്‍സര്‍ സുനി ജയിലില്‍നിന്നു ദിലീപിനെഴുതിയെന്നു പറയപ്പെടുന്ന കത്തിലെ, 'കാക്കനാട്ടെ ഷോപ്പി'നെക്കുറിച്ചുള്ള പരാമര്‍ശമാണു കാവ്യയെ ചോദ്യം ചെയ്യുന്നതിലേക്കു നയിച്ചത്. നടിയെ ആക്രമിച്ചതിന്റെ പിറ്റേന്ന്, ഒളിവില്‍പോകുന്നതിനു മുന്‍പായി കാക്കനാട്ടെ കടയിലെത്തിയെന്നാണു സുനി പോലീസിനു മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇവിടെ പരിശോധന നടത്തിയിരുന്നെങ്കിലും മെമ്മറി കാര്‍ഡ് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

അതേസമയം തനിക്ക് പള്‍സര്‍ സുനിയെ നേരത്തെ പരിചയമില്ലെന്നും പത്രവാര്‍ത്തകളിലൂടെയാണ് കണ്ടതെന്നുമാണ് കാവ്യ പറഞ്ഞത്. കാവ്യയുടെ പല മറുപടികളും തൃപ്തികരമല്ലാത്തതിനാല്‍ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.

ചോദ്യം ചെയ്യലിനോട് സഹകരിക്കാമെന്ന് പറഞ്ഞ കാവ്യ പോലീസ് ക്ലബ്ബില്‍ വരാനുള്ള വിഷമതകള്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ദിലീപിന്റെ വീട്ടിലെത്തി അന്വേഷണ സംഘം ചോദ്യം ചെയ്തത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala police inconclusive about Kavya Madhavan's role in actress attack case, Kochi, News, Arrest, Police, Attack, Aluva, Cinema, Entertainment, Kerala, Trending.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia