ഹാദിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്, ഷഫിന്‍ ജഹാന് ആശ്വസിക്കാം; വിവാഹം റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി, കേസ് എന്‍ ഐ അന്വേഷിക്കുന്നതിനും വിലക്ക്
Jan 23, 2018, 12:34 IST
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 23.01.2018) വൈക്കം സ്വദേശിയായ ഹാദിയയും കൊല്ലം സ്വദേശി ഷെഫിന് ജഹാനും തമ്മിലുള്ള വിവാഹത്തില്‍ ഇടപെടാനാകില്ലെന്നു സുപ്രീം കോടതി. വിവാഹം നിയമവിരുദ്ധമായ നടപടിയല്ല. ഹാദിയയുടെ വിവാഹത്തില്‍ എന്‍ഐഎയ്ക്ക് ഇടപെടാനാകില്ല. അന്വേഷണവും വിവാഹവും രണ്ടു കാര്യമാണ്. ഷെഫിന് ജഹാന്റെ ഭീകര ബന്ധമാണ് എന്‍ഐഎ അന്വേഷിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരമാണു വിവാഹം കഴിച്ചതെന്നു ഹാദിയ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് പരിഗണിച്ചു വിവാഹം റദ്ദാക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. അതേസമയം, മറ്റു വിഷയങ്ങളില്‍ എന്‍.ഐ.എയ്ക്ക് അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. ഹാദിയയുടെ വിവാഹത്തെ കുറിച്ച് എന്‍.ഐ.എ അന്വേഷിക്കുന്നതിനെ ചോദ്യം ചെയ്ത് ഷെഫിന് ജഹാന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
നേരത്തേ, ഹൈക്കോടതി ഇവരുടെ വിവാഹം റദ്ദാക്കിയിരുന്നു. എന്നാല്‍ വിമര്‍ശനം ഉന്നയിച്ചെങ്കിലും ഹൈക്കോടതിയുടെ ഈ നടപടി റദ്ദാക്കാന്‍ സുപ്രീം കോടതി തയാറായിട്ടില്ല. മാത്രമല്ല, വിവാഹത്തിന്റെ കാര്യത്തില്‍ നിലപാട് എഴുതി നല്‍കാനും കോടതി ഹാദിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 22നാണു കേസ് കോടതി ഇനി പരിഗണിക്കുക. അതിനുമുന്‍പ് അറിക്കാനുള്ളതു ഹാദിയ കോടതിയെ അറിയിക്കണമെന്നാണ് ആവശ്യം. കേസില്‍ ഹാദിയയെ കക്ഷി ചേര്‍ത്തിട്ടുമുണ്ട്.
കഴിഞ്ഞ നവംബര്‍ 27നാണു സുപ്രീംകോടതി ഹാദിയയെ തുടര്‍പഠനത്തിനു കോയമ്പത്തൂരിലേക്ക് അയച്ചത്. സേലത്തെ ശിവരാജ് ഹോമിയോപതി മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ഹാദിയയ്ക്കു ഹോസ്റ്റല്‍ സൗകര്യവും സുരക്ഷയും കോടതി ഏര്‍പ്പെടുത്തി. ദേശീയ ശ്രദ്ധ ആകര്‍ഷിച്ച കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു പരിഗണിച്ചത്. ഹാദിയയുമായുളള വിവാഹം റദ്ദുചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ ഷെഫിന് ജഹാന് സമര്‍പ്പിച്ച ഹര്‍ജിയാണു കോടതിയുടെ മുന്നിലുളളത്.
ഷെഫിന് ജഹാനു ഭീകരബന്ധമുണ്ടെന്നാണു ഹാദിയയുടെ പിതാവ് അശോകന്റെ ആരോപണം. എന്നാല്‍, ഷെഫിന് ജഹാനൊപ്പം പോകണമെന്നാണ് ഹാദിയയുടെ നിലപാട്.
അതേസമയം, നിര്‍ബന്ധിത മതംമാറ്റം ലക്ഷ്യമിട്ട് ചില സംഘടനകള്‍ ഭാഗമായിട്ടുള്ള കേസാണിതെന്നും എന്‍.ഐ.എയ്ക്ക് വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് തീവ്ര വര്‍ഗീയ അന്തരീക്ഷം നിലനില്‍ക്കുന്നുണ്ട്. ഷെഫിന് ജഹാനും ദാഇഷ് റിക്രൂട്ടിംഗ് ഏജന്റ് മന്‍സി ബുറാഖിയും തമ്മില്‍ ബന്ധമുണ്ടെന്നും എന്‍.ഐ.എ വാദിച്ചു. കേസില്‍ ഹാദിയയുടെ നിലപാട് കോടതി വീണ്ടും തേടിയിട്ടുണ്ട്. അടുത്ത മാസം 22നകം നിലപാട് അറിയിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala 'Love Jihad' Case: Supreme Court Says Only Hadiya Has Right to Decide on Her Choices, New Delhi, News, Trending, Supreme Court of India, Marriage, Husband, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.