പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ ധനസഹായത്തിനു ധൃതി കൂട്ടേണ്ട

 


ADVERTISEMENT

കോട്ടയം: (www.kvartha.com 22.08.2018) പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ സര്‍ക്കാരിന്റെ ധനസഹായത്തിനായി ഇപ്പോള്‍ ധൃതി കൂട്ടേണ്ടതില്ല. ഇപ്പോള്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ശേഷമേ നഷ്ടപരിഹാരം നല്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയുള്ളു. ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയില്ലെന്ന കാരണത്താല്‍ നഷ്ടപരിഹാരം നിഷേധിക്കില്ല. നഷ്ടപരിഹാരത്തിനായി പ്രത്യേക അപേക്ഷാഫോമും നിലവിലില്ല.

സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ തെറ്റായ വിധത്തില്‍ അപേക്ഷാഫോമിന്റെ മാതൃകയെന്ന വിധത്തില്‍ പ്രചരിപ്പിക്കുന്നുണ്ട്. രണ്ടോ അതിലേറെയോ ദിവസം പ്രകൃതിക്ഷോഭത്താല്‍ വീട്ടില്‍നിന്നും വിട്ടു നില്‍ക്കേണ്ടി വന്ന കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. വില്ലേജ് ഓഫീസുകള്‍ മുഖേനയാണ് നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കുന്നത്. ഉദ്യോഗസ്ഥരെല്ലാം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ തിരക്കുകളിലാണ്.

പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ ധനസഹായത്തിനു ധൃതി കൂട്ടേണ്ട

ക്യാമ്പുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനു പിന്നാലെ നഷ്ടം തിട്ടപ്പെടുത്തി മറ്റു നടപടികളിലേക്കു കടക്കും. മൂന്നുഘട്ടം പ്രകൃതിക്ഷോഭമുണ്ടായി. ആദ്യഘട്ടത്തില്‍ കൊടുങ്കാറ്റിലും തുടര്‍ന്ന് രണ്ടുതവണ വെള്ളപ്പൊക്കത്തിലുമാണ് നാശം നേരിട്ടത്.

കഴിഞ്ഞ പ്രകൃതിക്ഷോഭത്തില്‍ നഷ്ടം നേരിട്ടവര്‍ക്ക് 3,800 രൂപ വീതം അടിയന്തരസഹായം കൈമാറി. ഏഴായിരത്തോളം പേര്‍ക്കാണ് സഹായം നല്‍കിയത്. ഇപ്പോഴത്തെ പ്രകൃതിക്ഷോഭത്തിലെ നാശം തിട്ടപ്പെടുത്തി വൈകാതെ നഷ്ടപരിഹാരം നല്‍കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala CM announces compensation for people affected by floods, Kottayam, News, Trending, Rain, Flood, Compensation, Family, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia