കാവ്യാ മാധവന്‍ നാലുമാസം ഗര്‍ഭിണി; ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കാത്തതിന് കാരണം ഇതാണെന്ന് റിപ്പോര്‍ട്ട്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 27.07.2017) നടി കാവ്യാമാധവന്‍ ഗര്‍ഭിണിയാണെന്ന് റിപ്പോര്‍ട്ട്. നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തിലെ ഗൂഢാലോചനാ കുറ്റത്തിന് അറസ്റ്റിലായി ഭര്‍ത്താവ് ദിലീപ് ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് ഇവരുടെ കുടുംബത്തിലേക്ക് ഒരു അതിഥി കൂടി എത്തുന്നത്.

കാവ്യാമാധവന്‍ അമ്മയാകാന്‍ പോകുന്നുവെന്നും നാലുമാസം ഗര്‍ഭിണിയാണെന്നുമാണ് ഇവരുടെ കുടുംബവൃത്തങ്ങളില്‍ നിന്നുതന്നെ ലഭിക്കുന്ന വിവരമെന്ന് കേലറ കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. ജയിലിലായ ദിലീപിനെ കാണാന്‍ കാവ്യ എത്താത്തതിന് കാരണവും ഇതുതന്നെയാണെന്നാണ് ലഭ്യമായ വിവരം. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കാവ്യയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഈ മൊഴിയുടെ വിശദാശംങ്ങള്‍ പഠിച്ചുവരുന്ന പോലീസ് വീണ്ടും കാവ്യയെ ചോദ്യം ചെയ്യുമെന്നാണ് വിവരം. അതിനിടയിലാണ് ഇത്തരമൊരു വിവരവും പുറത്തുവരുന്നത്.

കാവ്യാ മാധവന്‍ നാലുമാസം ഗര്‍ഭിണി; ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കാത്തതിന് കാരണം ഇതാണെന്ന് റിപ്പോര്‍ട്ട്

എന്നാല്‍ കാവ്യ ഗര്‍ഭിണിയാണെന്ന വിവരം പോലീസിന് അറിയാമെന്നതുകൊണ്ട് വളരെ കരുതലയോടെയാണ് ചോദ്യം ചെയ്യലടക്കം നടത്തുന്നത്. കാവ്യയുടെ വീട്ടില്‍ച്ചെന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതും ഇക്കാര്യം കൊണ്ടുതന്നെയാണെന്നും കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. കാവ്യയെ വീണ്ടും ചോദ്യം ചെയ്യുമെന്ന വാര്‍ത്ത പുറത്തുവരുമ്പോഴും അത്തരമൊരു നീക്കത്തെക്കുറിച്ച് പോലീസ് കാര്യമായി പ്രതികരിക്കാത്തതും അതുകൊണ്ടുതന്നെയാണ്.

ദിലീപ് ജയിലിലാകുന്നതിനു മുന്‍പു തന്നെ കാവ്യ ഗര്‍ഭിണിയാണെന്ന മട്ടില്‍ വാര്‍ത്ത വന്നെങ്കിലും തന്റെ ഭാര്യയുടെ വിശേഷം ഓണ്‍ലൈന്‍ വഴിയാണ് അറിഞ്ഞതെന്ന താരത്തിന്റെ മറുപടിയോടെ ആ വാര്‍ത്തകള്‍ നിലച്ചിരുന്നു. ദമ്പതികള്‍ അമേരിക്കന്‍ ഷോ കഴിഞ്ഞ് തിരിച്ചുവന്ന ഉടനെയാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍, പോലീസിന്റെ ചോദ്യം ചെയ്യലിനും മറ്റും കാവ്യ ഹാജരാകാന്‍ വൈകിയത് ഗര്‍ഭസംബന്ധമായ പ്രശ്‌നങ്ങള്‍ കാരണമാണെന്നും അതേ തുടര്‍ന്നാണ് പോലീസ് ചോദ്യം ചെയ്യല്‍ ദിലീപിന്റെ തറവാട്ടിലേക്ക് മാറ്റിയതും. അതേസമയം, ഇത് വെറുമൊരു പ്രചാരണം മാത്രമാണെന്നും ചിലര്‍ പറയുന്നുണ്ട്. എന്നാല്‍, കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ തന്നെയാണ് ഇതിന് സ്ഥിരീകരണം നല്‍കുന്നത്.

ആദ്യമായി അമ്മയാകുമ്പോഴുണ്ടാകുന്ന സന്തോഷം അനുഭവിക്കുമ്പോഴും ഭര്‍ത്താവ് ജയിലില്‍ കിടക്കുന്നതിനാല്‍ മനസുനിറഞ്ഞ് ഒന്നു ചിരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് കാവ്യ. ദിലീപിന്റെ അറസ്റ്റ് നടന്ന അന്നു മുതല്‍ ആലുവയില്‍ ഭര്‍ത്താവിന്റെ തറവാട്ടു വീട്ടില്‍ തന്നെ കഴിയുകയാണ് കാവ്യ. പുറത്തുനിന്ന് ആരെയും കാണാനോ സംസാരിക്കാനോ കാവ്യ ഇതുവരെ തയാറായിട്ടില്ല.

അതിനിടെ കാവ്യയുടെ കുടുംബം രണ്ടാഴ്ച മുന്‍പ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്‍കുടം നേര്‍ച്ച കഴിപ്പിച്ചിരുന്നു. ദിലീപിന്റെ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കുന്നതിന്റെ തലേദിവസമായിരുന്നു പൊന്‍കുടം നേര്‍ച്ച നടത്തിയത്. ദിലീപിനു വേണ്ടി സഹോദരന്‍ അനൂപ് ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍ എത്തി പൂജകള്‍ കഴിപ്പിച്ചപ്പോഴും കാവ്യയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു.

2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ നടന്നത്. അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും എന്ന സിനിമ പുറത്തിറങ്ങിയ ഉടനെയാണ് ഇരുവരുടേയും വിവാഹം. തികച്ചും അപ്രതീക്ഷിതമായി വിവാഹ വാര്‍ത്ത ഫേസ്ബുക്ക് ലൈവിലൂടെ ദിലീപ് പ്രഖ്യാപിക്കുകയായിരുന്നു. മകള്‍ മീനാക്ഷിയുടെ സാന്നിധ്യത്തില്‍ ആണ് ദിലീപ് കാവ്യയ്ക്ക് താലി ചാര്‍ത്തിയത്. ദിലീപിന് ആദ്യ ഭാര്യ മഞ്ജു വാര്യരിലുള്ള മകളാണ് മീനാക്ഷി.

Also Read:
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മരണത്തില്‍ സംശയമെന്ന് ബന്ധുക്കള്‍; മൃതദേഹം പരിയാരത്തേക്ക് മാറ്റി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kavya Madhavan is pregnant, Thiruvananthapuram, News, Report, Aluva, Family, Remanded, Jail, Cinema, Entertainment, Kerala, Trending.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia