ആ വിദേശ ഷോയ്ക്ക് ശേഷമാണ് ആക്രമിക്കപ്പെട്ട നടിയുമായി അകന്നത്; ദിലീപ്- മഞ്ജു വിവാഹമോചനത്തിന്റെ കാരണത്തെ കുറിച്ചുചോദിച്ചപ്പോള്‍ കാവ്യയ്ക്ക് മൗനം
Jul 27, 2017, 12:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 27.07.2017) ആ വിദേശ ഷോയ്ക്ക് ശേഷമാണ് ആക്രമിക്കപ്പെട്ട നടിയുമായി അകന്നതെന്ന് അന്വേഷണസംഘത്തോട് നടി കാവ്യാമാധവന്‍. ഒരിക്കല്‍ സിനിമാ മേഖലയിലെ മറ്റു സഹപ്രവര്‍ത്തകരേക്കാള്‍ അടുപ്പമായിരുന്നു ആക്രമിക്കപ്പെട്ട നടിയുമായിട്ടെന്നും ഒരു വിദേശഷോയ്ക്ക് ഇടയിലെ ചില സംഭവവികാസങ്ങളാണ്് തങ്ങളുടെ അകല്‍ച്ചക്ക് കാരണമായതെന്നുമാണ് നടിയുടെ വെളിപ്പെടുത്തല്‍. 14 വര്‍ഷത്തെ പരിചയവും അടുപ്പവുമായിരുന്നു തങ്ങള്‍ക്കിടയിലുണ്ടായിരുന്നത്. അതെല്ലാം വ്യക്തിപരമായ ചില കാരണങ്ങളുടെ പേരില്‍ ഇല്ലാതാകുകയായിരുന്നുവെന്നും താരം പറഞ്ഞു.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താന്‍ കാവ്യ തയ്യാറായില്ല. വിദേശഷോയ്ക്ക് ശേഷം ഒരു തവണ മാത്രമാണ് നടിയുമായി സംസാരിച്ചിട്ടുള്ളതെന്നും കാവ്യ വ്യക്തമാക്കി. ആക്രമിക്കപ്പെട്ട നടിയുമായുള്ള സൗഹൃദം ഇല്ലാതാകാനുള്ള കാരണമായിരുന്നു അന്വേഷണസംഘം ചോദിച്ചറിഞ്ഞത്. എന്നാല്‍ ഷോയുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ കാവ്യക്ക് പ്രതികരണമുണ്ടായില്ല. അതുകൊണ്ടുതന്നെ മൊഴിയില്‍ കുടുതല്‍ വ്യക്തത വേണ്ടതിനാല്‍ താരത്തെ വീണ്ടും ചോദ്യം ചെയ്‌തേക്കും. കഴിഞ്ഞദിവസം ഈ കാരണം അറിയാന്‍ കാവ്യയുടെ മാതാവിനെയും ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടില്‍ വെച്ചാണ് കാവ്യയേയും അമ്മയേയും ചോദ്യം ചെയ്തത്. ചൊവ്വാഴ്ച രാവിലെ 11 മണി മുതല്‍ വൈകുന്നേരം അഞ്ചുമണിവരെ ചോദ്യം ചെയ്യല്‍ നീണ്ടു.
നടിയുമായുള്ള ബന്ധം വഷളാകാനുള്ള കാരണം സാമ്പത്തികപരമായിരുന്നോ എന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു മറുപടി. അതേസമയം ദിലീപ് - മഞ്ജു വിവാഹമോചന കാരണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉത്തരം പറയാന്‍ തയ്യാറായതുമില്ല. കാവ്യയും ദിലീപും തമ്മിലുള്ള അടുപ്പം സംബന്ധിച്ച വിവരം നടി മഞ്ജു വാര്യരെ അറിയിച്ചതാണ് നടന്റെ വിവാഹമോചനത്തിലേക്ക് നയിച്ചതെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് നടിയെ തട്ടിക്കൊണ്ടു പോകാനുള്ള ക്വട്ടേഷന്‍ ദിലീപ് പള്‍സര്‍ സുനിയെ ഏല്‍പ്പിച്ചതെന്നുമുള്ള വിവരങ്ങളായിരുന്നു നേരത്തേ പുറത്തു വന്നത്.
Also Read:

സംസാരിച്ചുകൊണ്ടിരിക്കെ ഹോട്ടലിന് മുകളില്‍ നിന്നും താഴേക്ക് വീണ സര്‍ക്കാര്‍ ഓഫീസ് ജീവനക്കാരില്‍ ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതരം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kavya Madhavan doesn't want to talk about her ‘personal issues’ with the attacked actress, Kochi, News, Police, Cinema, Entertainment, Trending, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.