മക്കളെ പോലീസ് ജീപ്പില്‍ സ്‌ക്കൂളില്‍ കൊണ്ടുവിടാന്‍ അനുമതിയുണ്ടെന്ന് എസ്.പി

 


മക്കളെ പോലീസ് ജീപ്പില്‍ സ്‌ക്കൂളില്‍ കൊണ്ടുവിടാന്‍ അനുമതിയുണ്ടെന്ന് എസ്.പി കാസര്‍കോട്: എ.ആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥരുടെ മക്കളെ പോലീസ് ജീപ്പിലും വാനിലും സ്‌ക്കൂളില്‍ കൊണ്ടുവിടാനും കൊണ്ടുവരാനും ആഭ്യന്തര വകുപ്പിന്റെ അനുമതിയുണ്ടെന്ന് എസ്.പി ടി.ശ്രീശുകന്‍ കെവാര്‍ത്തയൊട് പറഞ്ഞു.

കഴിഞ്ഞ മൂന്ന് ദിവസമായി ഇന്ത്യവിഷന്‍ വാര്‍ത്താസംഘം ചാനലിന്റെ ബോര്‍ഡ് വെക്കാതെ കാറില്‍ പിന്‍തുടര്‍ന്നതായും ഇതു സംബന്ധിച്ച് പോലീസുകാര്‍ പരാതി നല്‍കിയിരുന്നതായും എസ്.പി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരാണ് തങ്ങളെ പിന്‍തുടര്‍ന്നതെന്ന് പോലീസുകാര്‍ അറിഞ്ഞിരുന്നില്ലെന്നും എസ്.പി വിശദീകരിച്ചു.

പോലീസുകാര്‍ ഇന്ത്യവിഷന്‍ ലേഖിക ഫൗസിയ മുസ്ഥഫയേയും വാര്‍ത്താ സംഘത്തെയും മര്‍ദ്ദിച്ചതിനെ കുറിച്ച് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പരാതി നല്‍കിയാല്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും എസ്.പി പറഞ്ഞു. എസ്.പി ഓഫീസില്‍ എത്തിച്ചപ്പോള്‍ ഫൗസിയയോട് സംസാരിച്ചത് താനും ഡി.വൈ.എസ്.പിമാരുമാണെന്നും എസ്.പി ഓഫീസില്‍ വെച്ചും ഭീഷണിപ്പെടുത്തിയെന്ന ആക്ഷേപം ശരിയല്ലെന്നും എസ്.പി കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia