കാസര്‍കോട് വെടിവെയ്പ്പ്: രാംദാസ് പോത്തനെതിരെ സി.ബി.ഐ കൊലക്കേസ് എടുത്തു
Nov 30, 2011, 01:31 IST
ADVERTISEMENT
![]() |
Ramdas Pothan |
2009 നവംബര്‍ 15ന് മുസ്‌ലിം ലീഗ് യോഗത്തെ തുടര്‍ന്ന് നടന്ന അക്രമത്തില്‍ പോലീസ് സൂപ്രണ്ടായിരുന്ന രാംദാസ് പോത്തന്റെ വെടിയേറ്റ് മുഹമ്മദ് ഷഫീഖ് എന്ന യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു.

സി.ബി.ഐ അന്വേഷണത്തിന് എതിരെ മുമ്പ് ഹൈക്കോടതി നല്‍കിയ അനുമതി എല്‍ഡിഎഫ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അപ്പീല്‍ പിന്‍വലിച്ചുകൊണ്ട് യു.ഡി.എഫ് സര്‍ക്കാര്‍ അപേക്ഷ നല്‍കിയതോടെ സി.ബി.ഐ അന്വേഷണത്തിന് വഴിയൊരുങ്ങി. വെടിയേറ്റ് മരിച്ച ഷഫീഖിന്റെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നേരത്തെ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരത്തിന് ഉത്തരവിട്ടിരുന്നു.
Keywords: Kasaragod, Police firing, Case, Ramdas Pothan, CBI, League, BJP, CPM, വെടിവെപ്പ്, കാസര്‍കോട്, കേസ്

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.