കാര്‍ത്തി ചിദംബരത്തിനെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസ് പുതിയ വഴിത്തിരിവില്‍; അക്കൗണ്ടില്‍നിന്ന് 1.8 കോടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനു കൈമാറിയതായി എന്‍ഫോഴ്‌സ്‌മെന്റ്

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 05.03.2018) മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസ് പുതിയ വഴിത്തിരിവില്‍. തന്റെ അക്കൗണ്ടില്‍നിന്ന് 1.8 കോടി രൂപ കാര്‍ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനു കൈമാറിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കണ്ടെത്തല്‍. കാര്‍ത്തിയുടെ ചെന്നൈയിലുള്ള റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡില്‍ (ആര്‍ബിഎസ്) നിന്നാണ് പണം കൈമാറിയത്.

കേന്ദ്രത്തില്‍ സുപ്രധാന ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തിരുന്ന വ്യക്തിക്കാണ് കാര്‍ത്തി പണം നല്‍കിയതെന്നു പറഞ്ഞ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇദ്ദേഹത്തിന്റെ പേരു വെളിപ്പെടുത്താന്‍ തയാറായിട്ടില്ല. 2006 ജനുവരി 16 മുതല്‍ 2009 സെപ്റ്റംബര്‍ 23 വരെ അഞ്ചുതവണയായിട്ടാണു പണം കൈമാറിയത്.

  കാര്‍ത്തി ചിദംബരത്തിനെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസ് പുതിയ വഴിത്തിരിവില്‍;  അക്കൗണ്ടില്‍നിന്ന് 1.8 കോടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനു കൈമാറിയതായി  എന്‍ഫോഴ്‌സ്‌മെന്റ്

സംഭവത്തെ കുറിച്ചറിയാന്‍ മുതിര്‍ന്ന നേതാവിനെ വിളിച്ചുവരുത്തുന്നതടക്കുമുള്ള കാര്യങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിഗണിക്കുന്നുണ്ട്. നിലവില്‍ സിബിഐ കസ്റ്റഡിയിലുള്ള കാര്‍ത്തിയേയും ചോദ്യം ചെയ്‌തേക്കും.

കാര്‍ത്തിയുടെ ആര്‍ബിഎസിലെ 397990 എന്ന അക്കൗണ്ടില്‍നിന്നാണ് പണം രാഷ്ട്രീയ നേതാവിന്റെ അക്കൗണ്ടിലേക്കു മാറ്റിയത്. ഈ ഇടപാടുകളില്‍ സംശയിക്കേണ്ടതുണ്ടെന്നാണ് ഇഡിയുടെ നിഗമനം. ഐഎന്‍എക്‌സ് മീഡിയയ്ക്കുവേണ്ടി വിദേശത്തുനിന്ന് 3.1 കോടി രൂപയോളം നല്‍കിയെന്നാണ് ഇന്ദ്രാണിയുടെയും പീറ്റര്‍ മുഖര്‍ജിയുടേയും വെളിപ്പെടുത്തല്‍.

ഐ.എന്‍. എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട് തന്നെ സി.ബി.ഐ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിതമായിട്ടാണെന്നായിരന്നു കാര്‍ത്തി ചിദംബരത്തിന്റെ ആരോപണം. ഇതിനിടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരുടെ പുതിയ കണ്ടെത്തല്‍.

അതിനിടെ, കാര്‍ത്തി ചിദംബരത്തെയും ഐഎന്‍എക്‌സ് മീഡിയ മുന്‍ ഡയറക്ടര്‍ ഇന്ദ്രാണി മുഖര്‍ജിയേയും ഒപ്പമിരുത്തി ചോദ്യം ചെയ്തു. ഇന്ദ്രാണിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 28നാണ് കാര്‍ത്തി ചിദംബരത്തെ അറസ്റ്റുചെയ്തത്. കാര്‍ത്തി ചിദംബരം ഇപ്പോള്‍ മുംബൈയിലെ ബൈക്കുള ജയിലിലാണുള്ളത്. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കാര്‍ത്തി ചിദംബരത്ത എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനായി സി.ബി.ഐ കസ്റ്റഡി പൂര്‍ത്തിയാവാന്‍ കാത്തിരിക്കുകയാണ് അധികൃതര്

പി. ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ 2007ല്‍ മാധ്യമസ്ഥാപനമായ ഐഎന്‍എക്‌സ് മീഡിയ വിദേശത്തു നിന്ന് 305 കോടി രൂപ നിക്ഷേപം സ്വീകരിച്ചതു ചട്ടങ്ങള്‍ ലംഘിച്ചാണെന്നാണു കേസ്. 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കാര്‍ത്തി ഇവരെ വഴിവിട്ട് സഹായിച്ചെന്നായിരുന്നു ആദ്യ ആരോപണം. കഴിഞ്ഞവര്‍ഷം മേയിലാണു സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Karti Chidambaram transferred Rs 1.8 crore into leading political figure's bank account, say ED sources, New Delhi, News, Politics, chennai, Bank, Banking, Investment, Allegation, Jail, Trending, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia