ഹിന്ദുവായി ജീവിച്ചാലുള്ള ഗുണങ്ങളെ കുറിച്ച് ഫേസ് ബുക്കില്‍ രസകരമായ പോസ്റ്റുമായി നടന്‍ ജോയ് മാത്യു

 


തിരുവനന്തപുരം: (www.kvartha.com 29.12.2017) ഹിന്ദുവായി ജീവിച്ചാലുള്ള ഗുണങ്ങളെ കുറിച്ച് ഫേസ് ബുക്കില്‍ രസകരമായ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജോയ് മാത്യു. എന്നാല്‍ കുറിപ്പ് സ്വന്തം തലയില്‍ ഉദിച്ചതോ താന്‍ ഉണ്ടാക്കിയതോ അല്ല. ഒരു സുഹൃത്ത് വാട് സ് അപ്പിലൂടെ അയച്ചു തന്നതാണെന്നും ജോയ് മാത്യു പറയുന്നു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

സത്യമായും ഇവിടെ പോസ്റ്റ് ചെയ്യുന്ന കാര്യം എന്റെ തലയില്‍ ഉദിച്ചതോ ഞാന്‍ ഉണ്ടാക്കിയതോ അല്ല എന്റെ ഒരു സുഹൃത്ത് വാട് സാപ്പിലൂടെ അയച്ചു തന്നതാണ്. വായിച്ചപ്പോള്‍ ഇതില്‍ സത്യത്തിന്റെ അംശമുള്ളതായി തോന്നിയതിനാല്‍ എന്റെ വായനക്കാര്‍ക്ക് വേണ്ടി ഇവിടെ പോസ്റ്റുന്നു.

 ഹിന്ദുവായി ജീവിച്ചാലുള്ള ഗുണങ്ങളെ കുറിച്ച് ഫേസ് ബുക്കില്‍ രസകരമായ പോസ്റ്റുമായി നടന്‍ ജോയ് മാത്യു

ഞാന്‍ ഒരു മതത്തിന്റേയും അടിമയല്ല. ഇത് വായിച്ചപ്പോള്‍ ഹിന്ദുവാകുന്നതാണ് നല്ലതെന്നും തോന്നി. പക്ഷെ ഏത് ഹിന്ദു? നമ്പൂതിരി? നമ്പ്യാര്‍? നായര്‍? ഈഴവന്‍?. ഇനി അതുമല്ല ഒരു ദളിത് എങ്കിലും ആകാന്‍ പറ്റുമോ? ഉണ്ടെങ്കില്‍ അതിനുള്ള വഴി എന്ത് എന്നുകൂടി പറഞ്ഞു തരണേ.

ഹിന്ദുവായി ജീവിച്ചാലുള്ള ഗുണങ്ങള്‍

ചെറുപ്പം തൊട്ടേ മതം പഠിക്കാന്‍ പോണ്ട..

എന്ത് ചെയ്യണമെന്നോ എന്ത് ചെയ്യരുതെന്നോ

എങ്ങനെ ജീവിക്കണമെന്നോ കര്‍ശന നിയമങ്ങളില്ല...

തൊപ്പി വെക്കണ്ട...

സുന്നത്ത് നടത്തേണ്ട...

മാമോദീസ മുങ്ങണ്ട...

രാവിലെ എണീറ്റ്

അമ്പലത്തില്‍ പോണ്ട...

വിശ്വാസമുള്ളോര്‍ക്ക് പോയാ മതി.

പോണന്നു തോന്നുമ്പോ

ഏതമ്പലത്തിലും

ജാതിയോ ഭാഷയോ ആരാധനാ ക്രമമോ

നോക്കാതെ പോകാം.

പോയാലും പോയിട്ടില്ലേലും

അമ്പലത്തിലെ പൂജാരിയോ കമ്മറ്റിക്കാരോ കണ്ണുരുട്ടി കാണിക്കില്ല...

ദൈവഭയമില്ലാത്തോനെന്ന് പറഞ്ഞ്

ചാപ്പ കുത്തില്ല..,

മതത്തീന്ന് പുറത്താക്കില്ല..

ചത്താല്‍ തെമ്മാടിക്കുഴിയിലേക്കെന്ന് വിധിയെഴുതില്ല..

കല്യാണം കഴിക്കാന്‍ മതമേലധ്യക്ഷന്മാരുടെ നല്ലനടപ്പിനുള്ള സര്‍ട്ടിഫിക്കറ്റ് വേണ്ട..

ശുപാര്‍ശക്കത്ത് വേണ്ട...

ചെക്കനെങ്ങനാ ആളെന്ന് അന്വേഷിക്കാന്‍

അമ്പലത്തിലേക്ക് പോകില്ല...

മതദൈവ വിശ്വാസിയാണോന്ന്

പെണ്ണ് വീട്ടുകാര്‍ അന്വേഷിക്കില്ല...

പെണ്ണ് മതവിശ്വാസിയാണോന്നോ

916 ഹിന്ദുവാണോന്നോ ഹിന്ദു മതാചാര പ്രകാരം

ജീവിക്കുന്നവളാണോന്നോ നോക്കാറില്ല...

ഇഷ്ടത്തിന് ഒന്നോ രണ്ടോ കുട്ടികള്‍ മാത്രമായി

സ്വസ്ഥജീവിതം നയിക്കാം.

കള്ള് കുടിക്കാന്‍ നിരോധനമില്ലാത്തതു കൊണ്ട് , കഞ്ചാവും മയക്കുമരുന്നും ഉപയോഗിച്ച് ഭ്രാന്ത് പിടിക്കേണ്ട,സിനിമ കാണാം

ഡാന്‍സ് കളിക്കാം പാട്ട് പാടാം

പലിശയ്ക്ക് പണം കൊടുക്കാം ,വാങ്ങാം

ആര്‍ക്കും വോട്ടു ചെയ്യാം,

എങ്ങനേം ജീവിക്കാം നിയമങ്ങളില്ല...

മരണാനന്തര പേടിപ്പിക്കലുകളില്ല

മദ്യപ്പുഴയെയും ഹൂറിമാരെയും സ്വപ്നം കണ്ട് ഒരു ജന്മം വെറുതെ കളയണ്ട. നരകത്തില്‍ വിറക് കൊള്ളിയാക്കുമെന്ന് പേടിക്കണ്ട..

ഉല്‍പ്പത്തി മുതല്‍ പ്രപഞ്ചഘടന വരെ;

ആധുനിക ശാസ്ത്ര വിരോധമായതൊന്നും

ഇതിലില്ല

സമയമുള്ളവര്‍ക്ക്

വേദങ്ങള്‍ പഠിച്ചാല്‍

ഏതു നിരീശ്വരവാദിയുടെ ചോദ്യത്തിന്നും

ഉത്തരം പറയാം.

പെണ്ണിന് പ്രത്യേകം നിയമാവലികളില്ല...

പെണ്ണിന് പ്രത്യേകം നിരോധനങ്ങളില്ല...

പെണ്ണ് ഡാന്‍സ് കളിച്ചാല്‍

കൂട്ടം കൂടി ഒരുത്തനും തെറി പറയില്ല..

കൈയ്യടിക്കും പ്രോത്സാഹിപ്പിക്കും..

ചെറുപ്പം മുതലേ ഡാന്‍സിനയക്കും...

പാട്ടിനയക്കും... സ് പോര്‍ട് സിനയക്കും...

മുഖം മൂടണ്ട ,തലയും . ഇഷ്ടമുള്ള വസ്ത്രം ധരിക്കാം..

അവള്‍ക്ക് വേറെത്തന്നെ ഭക്ഷണസ്ഥലമില്ല..

ആള്‍ക്കൂട്ടത്തില്‍ വിലക്കുകളില്ല...

നിയമങ്ങളില്ല.. നിരോധനങ്ങളില്ല...

എത് മതത്തിലെ ദൈവത്തെയും പ്രാര്‍ത്ഥിക്കാം ,

നക്ഷത്രം തൂക്കാം,

പുല്‍ക്കൂടൊരുക്കാം

ഏതുത്സവവും ആഘോഷിക്കാം,

ഇങ്ങോട്ടു കിട്ടിയില്ലെങ്കിലും

ക്രിസ് മസ് ,ഈസ്റ്റര്‍, ഈദ്,നബിദിനാശംസകള്‍ സുഹൃത്തുക്കള്‍ക്ക് അയക്കാം.

ഒരുത്തനും ചോദിക്കില്ല;

പിന്നെ ഇതു ഷെയര്‍ ചെയ്യാന്‍

ആരെയും പേടിക്കേണ്ട !

സുഖം സുന്ദരം സ്വസ്ഥം സ്വാതന്ത്ര്യം..

ഇഷ് ടം പോലെ ജീവിതം.!!

മതമുണ്ടോന്ന് ചോദിച്ചാല്‍ ഉണ്ട്...

മതമില്ലേന്ന് ചോദിച്ചാല്‍ ഇല്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Joy Mathew Facebook post about Hindu religion, Thiruvananthapuram, News, Facebook, Post, Social Network, Trending, Education, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia