മധുവിനെ പിടികൂടിയത് ഭക്ഷണം ഉണ്ടാകുന്നതിനിടെ, വഴിയില്‍ വച്ചു മര്‍ദിക്കുകയും വെളളം ചോദിച്ചപ്പോള്‍ തലയില്‍ ഒഴിക്കുകയും ചെയ്തു; പിടികൂടാന്‍ ഒത്താശ ചെയ്തുകൊടുത്തത് വനംവകുപ്പെന്ന് കുടുംബം

 


ADVERTISEMENT

അഗളി: (www.kvartha.com 24.02.2018)  അട്ടപ്പാടി മുക്കാലിയില്‍ നാട്ടുകാരുടെ മര്‍ദനത്തിനിരയായി ആശുപത്രിയിലേക്കു പോകുന്ന വഴി ആദിവാസി യുവാവ് മധു മരിച്ച സംഭവത്തില്‍ വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. മധുവിനെ ആക്രമിക്കാന്‍ എല്ലാ സഹായങ്ങളും നല്‍കിയത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് അമ്മയും സഹോദരി ചന്ദ്രികയും പറഞ്ഞു.

ആദിവാസികള്‍ അല്ലാത്ത ആരെയും കാട്ടിനകത്തേക്ക് വനപാലകര്‍ പ്രവേശിപ്പിക്കാറില്ല. അല്ലെങ്കില്‍ തിരിച്ചറിയല്‍ രേഖ നല്‍കണം. എന്നാല്‍ ഇതൊന്നുമില്ലാതെയാണ് ഇരുപതോളം പേരെ വനംവകുപ്പ് അധികൃതര്‍ സംഭവദിവസം കാട്ടിലേക്ക് പ്രവേശിപ്പിച്ചത്. മധുവിനെ നാട്ടുകാര്‍ക്ക് കാട്ടിക്കൊടുത്തതു വനംവകുപ്പു ജീവനക്കാരാണെന്നും കുടുംബം ആരോപിക്കുന്നു.

 മധുവിനെ പിടികൂടിയത് ഭക്ഷണം ഉണ്ടാകുന്നതിനിടെ, വഴിയില്‍ വച്ചു മര്‍ദിക്കുകയും വെളളം ചോദിച്ചപ്പോള്‍ തലയില്‍ ഒഴിക്കുകയും ചെയ്തു; പിടികൂടാന്‍ ഒത്താശ ചെയ്തുകൊടുത്തത് വനംവകുപ്പെന്ന് കുടുംബം

പ്രദേശത്തെ കടകളില്‍ നിന്ന് അരിയും ഭക്ഷണ സാധനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ച് താമസ സ്ഥലമായ മല്ലീശ്വര മുടിയുടെ താഴ് വരയില്‍ നിന്നാണ് നാട്ടുകാര്‍ മധുവിനെ പിടികൂടിയത്. ഭക്ഷണം ഉണ്ടാക്കി കൊണ്ടിരിക്കുമ്പോഴാണ് മധുവിനെ പിടിക്കുന്നത്. ഇതിന് ശേഷം ജനക്കൂട്ടം ഇയാളെ മാരകമായി തല്ലിച്ചതച്ചു. കാട്ടില്‍ നിന്നും മുക്കാലിയില്‍ കൊണ്ടുവന്നതു നാലു കിലോമീറ്റര്‍ നടത്തി ആരവങ്ങളോടെയാണ്. ആള്‍ക്കൂട്ടത്തിന് അകമ്പടിയായി വനംവകുപ്പിന്റെ ജീപ്പുമുണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെയാണ് ക്രൂരപീഡനം നടന്നത്. അടികൊണ്ട് തളര്‍ന്ന മധു വെള്ളം ചോദിച്ചപ്പോള്‍ ജനക്കൂട്ടം മൂക്കിലേക്ക് വെള്ളമൊഴിച്ച് നല്‍കിയതായും ചന്ദ്രിക പറയുന്നു.

അടുത്തിടെ താവളത്ത് ഒരു കട കത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അവ്യക്തമായ ഒരു രൂപം മാത്രമാണ് പതിഞ്ഞത്. ഇത് മധുവാണെന്ന് ആരോപിച്ച് വ്യാപാരികള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ കാട്ടില്‍ കയറി മധുവിനെ പിടിച്ചു കൊണ്ടുവരാനാണ് പോലീസ് ഇവരോട് പറഞ്ഞത്. തുടര്‍ന്നാണ് നാട്ടുകാര്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ മല്ലീശ്വര മുടിയുടെ താഴ് വരയില്‍ നിന്നും മധുവിനെ പിടികൂടുന്നതെന്നും അട്ടപ്പാടി പ്രദേശത്തെ ലോക്കല്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന ശബ് ദ സന്ദേശത്തില്‍ അവകാശപ്പെടുന്നു.

അതേസമയം മധുവിന്റെ മരണത്തില്‍ കൂടുതല്‍ അറസ്റ്റ് ശനിയാഴ്ച ഉണ്ടാകുമെന്നാണു വിലയിരുത്തല്‍. കസ്റ്റഡിയിലുള്ള 12 പേരെ അഗളി പോലീസ് ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞദിവസം രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മന്ത്രി എ.കെ.ബാലന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവര്‍ ശനിയാഴ്ച അട്ടപ്പാടിയിലെത്തും. അതേസമയം മുഴുവന്‍ പ്രതികളേയും അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ആദിവാസി സംഘടനകളുടെ സമരം അഗളി പോലീസ് സ്‌റ്റേഷനു മുന്നില്‍ തുടരുകയാണ്. യുഡിഎഫും ബിജെപിയും മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തില്‍ താലൂക്ക് അടിസ്ഥാനത്തില്‍ ഹര്‍ത്താല്‍ നടത്തുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  ‘It was a merciless act,’ says mother of Adivasi youth murdered by mob in Kerala, Palakkad, Local-News, News, Trending, Crime, Criminal Case, Murder, Police, Kerala, Allegation, Family.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia