കോഹ് ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ നിറവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് മിന്നുന്ന ജയം
Feb 8, 2018, 10:32 IST
ADVERTISEMENT
കേപ്ടൗണ്‍: (www.kvartha.com 08.02.2018) ക്യാപ്റ്റന്‍ കോഹ് ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ നിറവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് മിന്നുന്ന ജയം. കേപ്ടൗണില്‍ 124 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ മുട്ടികുത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 40 ഓവറില്‍ 179 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ഇന്ത്യയ്ക്കായി സ്പിന്‍ ബോളര്‍മാരായ യുസ് വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ നാലു വിക്കറ്റു വീതം വീഴ്ത്തി. ജസ്പ്രീത് ബുംമ്ര രണ്ടു വിക്കറ്റ് സ്വന്തമാക്കി.
വിരാട് കോഹ് ലിയുടെ സെഞ്ച്വറിക്കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ ദക്ഷിണാഫ്രിക്കയ്ക്കു മുന്നില്‍വച്ചത്. 34-ാം ഏകദിന സെഞ്ച്വറി കുറിച്ച കോഹ് ലിക്കു പുറമെ അര്‍ധസെഞ്ച്വറി നേടിയ ഓപ്പണര്‍ ശിഖര്‍ ധവാനും ഇന്ത്യന്‍ നിരയില്‍ മികച്ചുനിന്നു.
രോഹിത് ശര്‍മ (6 പന്തില്‍ പൂജ്യം), അജിങ്ക്യ രഹാനെ (13 പന്തില്‍ 11), ഹാര്‍ദിക് പാണ്ഡ്യ (15 പന്തില്‍ 14), എം.എസ്. ധോണി (22 പന്തില്‍ 10), കേദാര്‍ ജാദവ് (ആറു പന്തില്‍ ഒന്ന്) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോറുകള്‍. ഭുവനേശ്വര്‍ കുമാര്‍ 19 പന്തില്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ഡുമിനി രണ്ടും റബാഡ, ഫെലൂക്‌വായോ, മോറിസ്, താഹിര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടേത് മോശം തുടക്കമായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ റണ്ണെത്തും മുന്‍പേ ഓപ്പണര്‍ രോഹിത് ശര്‍മ സംപൂജ്യനായി മടങ്ങി. കഗീസോ റബാഡയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹെന്റിക് ക്ലാസന്‍ ക്യാച്ചെടുത്തായിരുന്നു രോഹിതിന്റെ മടക്കം. തുടര്‍ന്ന് ശിഖര്‍ ധവാനെ കൂട്ടുപിടിച്ചു കോഹ് ലി തുടങ്ങിയ രക്ഷാപ്രവര്‍ത്തനം ഫലം കണ്ടു. 140 റണ്‍സാണ് ഇരുവരും ചേര്‍ന്നു രണ്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.
ജെ.പി. ഡുമിനിയുടെ പന്തില്‍ മര്‍ക് റാമിനു ക്യാച്ചു നല്‍കി സ്‌കോര്‍ 140 ല്‍ നില്‍ക്കെ ധവാന്‍ പുറത്തായി. അജിന്‍ക്യ രഹാനെയുടെയും വിക്കറ്റ് ഡുമിനി സ്വന്തമാക്കി. ക്രിസ് മോറിസിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹെന്റിക് ക്ലാസനു ക്യാച്ചു നല്‍കി ഹാര്‍ദിക് പാണ്ഡ്യ പുറത്തായി. എം.എസ്. ധോണിയെ ഇമ്രാന്‍ താഹിറും കേദാര്‍ ജാദവിനെ ഫെലൂക്‌വായോയും മടക്കി.
159 പന്തുകള്‍ നേരിട്ട കോഹ് ലി 12 ബൗണ്ടറിയും രണ്ടു സിക്‌സും ഉള്‍പ്പെടെ 160 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോഴും മറുവശത്ത് അക്ഷോഭ്യനായി നിലയുറപ്പിച്ച കോഹ് ലി, ഇന്നിങ്‌സിലെ അവസാന രണ്ടു പന്തുകള്‍ സിക്‌സും ബൗണ്ടറിയും പറത്തിയാണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തിയത്.
റണ്ണെടുക്കും മുന്‍പേ റബാഡയുടെ പന്തില്‍ അംപയര്‍ ഔട്ട് വിളിച്ചെങ്കിലും റിവ്യൂ സംവിധാനം ഉപയോഗിച്ചാണ് കോഹ് ലി ക്രീസില്‍ തുടര്‍ന്നത്. പിന്നീട് യാതൊരു അവസരവും നല്‍കാതെ മുന്നേറിയ കോഹ് ലി 34-ാം സെഞ്ച്വറിയും കരിയറിലെ മൂന്നാം 150-ാം സ്‌കോറും കുറിച്ചാണ് തിരിച്ചുകയറിയത്.
രണ്ടാം വിക്കറ്റില്‍ ശിഖര്‍ ധവാനൊപ്പം കോഹ് ലി കൂട്ടിച്ചേര്‍ത്ത 140 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയിട്ടത്. 63 പന്തില്‍ 12 ബൗണ്ടറികളോടെ 76 റണ്‍സെടുത്ത ധവാന്‍ പുറത്തായശേഷം ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിഞ്ഞെങ്കിലും നങ്കൂരമിട്ട കോഹ് ലി ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തി. പിരിയാത്ത ആറാം വിക്കറ്റില്‍ ഭുവനേശ്വര്‍ കുമാറിനൊപ്പം 67 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് കോഹ് ലി ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 304 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയത്.
തുടക്കത്തില്‍ തന്നെ വിക്കറ്റു നഷ്ടപ്പെടുത്തിക്കൊണ്ടാണ് ദക്ഷിണാഫ്രിക്കയും മറുപടി ബാറ്റിങ് ആരംഭിച്ചത്. ഒരു ഒരു റണ്‍സ് മാത്രമെടുത്ത ഹാഷിം ആംല ബുംമ്രയുടെ പന്തില്‍ എബിഡബ്ലിയു ആയി പുറത്ത്. ഇന്ത്യന്‍ ഇന്നിങ്‌സിന് സമാനമായി ക്യാപ്റ്റനും ഓപ്പണറും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനത്തിനു ശ്രമിച്ചെങ്കിലും ഇന്ത്യന്‍ തന്ത്രം ആതിഥേയര്‍ പ്രയോഗിച്ചത് ഫലം കണ്ടില്ല. സ്‌കോര്‍ 79ല്‍ നില്‍ക്കെ അവരുടെ രണ്ടാം വിക്കറ്റും വീണു. 32 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മര്‍ക് റാമിനെ ധോണി സ്റ്റംപ് ചെയ്തു പുറത്താക്കി.
ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ജെ.പി.ഡുമിനി അര്‍ധസെഞ്ച്വറി നേടി. 51 റണ്‍സെടുത്ത ഡുമിനിയെയും ഹെന്റിക് ക്ലാസനെയും ചഹല്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. ബുംമ്രയ്ക്കു വിക്കറ്റു സമ്മാനിച്ച് ഡേവിഡ് മില്ലര്‍ പുറത്തായി. ചഹലിനു മൂന്നാം വിക്കറ്റു സമ്മാനിച്ചു കായാ സോണ്ടയും കുല്‍ദീപ് യാദവിന് വിക്കറ്റ് നല്‍കി ക്രിസ് മോറിസും പെക് ലുവായോവും മടങ്ങി. ഇമ്രാന്‍ താഹിറിനെയും എന്‍ഗിഡിയെയും ഇന്ത്യന്‍ സ്പിന്‍ ബ്രോസ് വീതിച്ചെടുത്തതോടെ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സ് അവസാനിച്ചു. ഇന്ത്യയ്ക്ക് 124 റണ്‍സ് ജയം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: India vs South Africa 3rd ODI: India crush South Africa by 124 runs to take 3-0 lead, South Africa, News, Virat Kohli, Mahendra Singh Dhoni, Cricket, Sports, World, Trending.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.