ഇത് ചരിത്ര നിമിഷം; ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് ഇന്ത്യയ്ക്ക് ആറ് വിക്കറ്റിന്റെ ജയം

 


ADVERTISEMENT

ഡര്‍ബന്‍: (www.kvartha.com 02.02.2018) ഡര്‍ബനിലെ കിംഗ്‌സ് മീഡ് സ്‌റ്റേഡിയത്തില്‍ തോല്‍വി ആവര്‍ത്തിക്കുന്നതിന് ഏറെ പഴി കേട്ടെങ്കിലും ഒടുവില്‍ ഇന്ത്യയുടെ ചുണക്കുട്ടികള്‍ വിമര്‍ശനങ്ങള്‍ക്ക് ഉചിതമായ തിരിച്ചടി തന്നെ നല്‍കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 270 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 27 പന്തുകള്‍ ബാക്കിയിരിക്കെ നാല് വിക്കറ്റ് നഷ്ടത്തിലാണ് വിജയം കൈപ്പിടിയിലാക്കിയത്. 112 ബോളില്‍ 119 റണ്‍സ് എടുത്ത
ക്യാപ്റ്റന്‍ വിരാട് കൊഹ് ലിയുടെ ബാറ്റിംഗാണ് ഇന്ത്യയെ തുണച്ചത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സെടുത്തിരുന്നു. 120 റണ്‍സെടുത്ത ക്യാപ് ടന്‍ ഡുപ്ലെസിസിന്റെ കരുത്തിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്‌കോറിലെത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റെടുത്തു. യുസ്‌വേന്ദ്ര ചഹല്‍ രണ്ടും ജസ്പ്രീത് ബുംമ്ര, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഒരോ വിക്കറ്റും വീതം എടുത്തു.

ഇത് ചരിത്ര നിമിഷം; ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് ഇന്ത്യയ്ക്ക് ആറ് വിക്കറ്റിന്റെ ജയം

അടുത്ത ഏകദിന ലോകകപ്പിന് 14 മാസം മാത്രം അവശേഷിക്കെ അതിന്റെ മുന്നൊരുക്കങ്ങള്‍ക്ക് കൂടി തുടക്കമിടുകയാണ് ഈ പരമ്പര. ഒരു മാസത്തോളമായി ദക്ഷിണാഫ്രിക്കയിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടെസ്റ്റ് പരമ്പരയില്‍ 21ന് തോറ്റ ശേഷമാണ് ഏകദിന പരമ്പരയ്ക്ക് ഇറങ്ങുന്നത്. ടെസ്റ്റില്‍ പരമ്പര തോറ്റെങ്കിലും ജോഹന്നാസ്ബര്‍ഗിലെ വിജയം ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്.

ബാറ്റിംഗ് ദുഷ്‌കരമായിരുന്ന വാണ്ടററേഴ്‌സ് സ്‌റ്റേഡിയത്തില്‍ 63 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ കീഴടക്കിയത്. 1992ല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനങ്ങള്‍ ആരംഭിച്ച ശേഷമുള്ള മൂന്നാമത്തെ ഇന്ത്യന്‍ ടെസ്റ്റ് വിജയമായിരുന്നു ഇത്.

Keywords: India vs South Africa 2018, 1st ODI: Kohli ton helps India to six-wicket win in Durban, South Africa, Cricket Test, Cricket Test, Winner, Trending, Virat Kohli, Sports, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia