ADVERTISEMENT
അനസ് ആലങ്കോള്‍
(www.kvartha.com 12.02.2018) ഭാരതത്തിന് ഇപ്പോഴും സ്വാതന്ത്ര്യം ലഭിച്ചില്ലെന്ന് നിങ്ങളോട് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷങ്ങള്‍ കഴിഞ്ഞുവെന്നാണ് നിങ്ങളുടെ മറുപടി എങ്കില്‍ രാജ്യത്ത് ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാവര്‍ക്കും ലഭിക്കുന്നുവെന്ന് പറയാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ? ഇല്ല. ഉണ്ടാവില്ല. കാരണം രാജ്യത്ത് കറുത്ത കരങ്ങള്‍ സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ സാധാരണ ജനങ്ങളെല്ലാം വധ ഭീഷണി നേരിടുന്ന അവസ്ഥ സംജാതമായിട്ട് ഇത്തിരി നാളായി.
മലയാളികളുടെ മനസിലേക്ക് മാനുഷിക ദര്‍ശനവും ലോക വീക്ഷണവും ചേര്‍ത്ത് നവലോകം പണിയാന്‍ കഠിനാധ്വാനം നടത്തുന്ന കവിയാണ് കുരിപ്പുഴ ശ്രികുമാര്‍. അനീതികള്‍ക്കെതിരെ പോരാടാനും അന്ധവിശ്വാസങ്ങള്‍ തുറന്ന് കാണിക്കാനും പറ്റിയ ഏറ്റവും നല്ല ആയുധം കവിതയാണെന്ന് വിശ്വസിക്കുന്ന കവികളിലൊരാള്‍. പ്രണയവും പിണക്കവും ചേര്‍ത്ത് എഴുതുന്ന കവിതയെക്കാള്‍ പ്രധാന്യം രാജ്യം നേരിടുന്ന പ്രശ്നങ്ങളെയും പ്രതിസന്ധികളെയും പറ്റി എഴുതിയാല്‍ ലഭിക്കുമെന്ന് വിശ്വസിക്കുന്ന ഒരാള്‍. രാജ്യത്താകെ ഫാഷിസ്റ്റ് ശക്തികള്‍ വിഷം വിതറുമ്പോള്‍ മൗനം പാലിക്കാന്‍ തനിക്കാവില്ലെന്ന് തുറന്ന് പ്രഖ്യാപിക്കാന്‍ ചങ്കൂറ്റം കാണിച്ച വ്യക്തി. അവസാനം അവര്‍ അദ്ദേഹത്തെയും നോട്ടമിട്ടു. അടങ്ങിയിരിക്കുന്നതാണ് നല്ലതെന്ന അറിയിപ്പ് നല്‍കി. ഇല്ലെങ്കില്‍ കൊല്ലാന്‍ വരെ മടിയില്ലെന്ന് തുറന്ന് പറഞ്ഞു.
എഴുത്തുകാരെ പിശാചിന് പിടിച്ചു കൊടുക്കണമെന്ന് പ്രഖ്യാപിച്ച ഹിറ്റ്ലറുടെ അനുയായികള്‍ എഴുത്തുകാര്‍ക്ക് നേരെ വധഭീഷണി മുഴക്കുന്നതും എഴുത്തുകാരെ കൊല്ലുന്നതും വലിയ കാര്യമല്ല. ആദ്യം എം.ടി ക്കു നേരെ കലിതുളളി. മതങ്ങള്‍ തമ്മില്‍ സൗഹൃദം നിലനിര്‍ത്തി പുതിയ ലോകം രൂപപെടുത്താന്‍ തുനിയുന്ന കെ.പി രാമനുണ്ണിക്ക് ഭീഷണികള്‍ കുത്തിനിറച്ച് കത്തെഴുതി. ഇപ്പോള്‍ അടുത്ത ഇര, കുരീപ്പുഴ ശ്രീകുമാര്‍. ഇതിനിടെ അനേകം ആളുകളുടെ രക്തവും അവര്‍ കുടിച്ചു തീര്‍ത്തിട്ടുണ്ട്.
ഭരണാധികാരികള്‍ നടത്തുന്ന കളള കളികളെ വെളിച്ചത്ത് കൊണ്ട് വന്ന് ഭരണാധികാരികളോട് പരസ്യമായി യുദ്ധം പ്രഖ്യാപിച്ച ഗൗരി ലങ്കേഷിനെ അവര്‍ അധിക നാള്‍ താമസിപ്പിച്ചില്ല. ഗൗരിയുടെ ജീവന്‍ സംഘടനയുടെ നിലനില്‍പ്പിന് ഭീഷണിയാണെന്ന് മനസിലാക്കിയ നിമിഷം മുതല്‍ അവരുടെ നാളുകള്‍ എണ്ണി തുടങ്ങിയിരുന്നു. അനീതികള്‍ ചൂണ്ടിക്കാട്ടി അരുതെന്ന് പ്രഖ്യാപിച്ച ധബോല്‍ക്കറെയും അവര്‍ വെറുതെ വിട്ടില്ല. എത്ര ശക്തമേറിയ ആയുധമെടുത്താലും അനീതിക്കെതിരെ മൗനം പാലിക്കാന്‍ തനിക്കാവില്ലെന്ന് പ്രഖ്യാപിച്ച പന്‍സാരെയുടെ കഥ കഴിച്ചു. രാജ്യത്തിന്റെ പതനത്തിന് വേണ്ടി ഉറക്കമൊഴിക്കുന്ന കളളന്മാരുടെ കെണി വലകളെ സമൂഹത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ കഷ്ടപ്പെട്ട കല്‍ബുര്‍ഗിയെ കൊന്നു.
കുരീപ്പുഴ... നിങ്ങള്‍ക്ക് തെറ്റി. ഇത് ഞങ്ങളുടെ ഭാരതമാണ്. വെറുതെ ഞങ്ങള്‍ക്കെതിരെ കലിതുള്ളാനോ ശബ്ദമുയര്‍ത്താനോ നില്‍ക്കരുത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി മുന്നില്‍ നിന്ന് നയിച്ച രാഷ്ട്രപിതാവിന്റെ ഭാഗത്ത് നിന്ന് ഞങ്ങളുടെ നയങ്ങള്‍ക്കെതിരെയുളള ജീവിത രീതികള്‍ കാണുമ്പോള്‍, ആ മഹാത്മാവിനെ ഇല്ലാതാക്കാന്‍ പോലും ഞങ്ങള്‍ മടി കാട്ടിയില്ല. പിന്നെ അല്ലെ ബാക്കി ഉളളവര്‍ ... ഞങ്ങളുടെ നയങ്ങള്‍ക്കും നിലപാടിനും എതിരെ ശബ്ദിക്കുന്നവര്‍ ആരായാലും ഞങ്ങള്‍ വെറുതെ വിടില്ല. മൗനമാണ് നിങ്ങള്‍ക്ക് നല്ലത്. ഇല്ലെങ്കില്‍ നാളത്തെ ദിനപത്രങ്ങളുടെ പ്രഥമ പേജിലും നിങ്ങളുടെ മരണ വാര്‍ത്തയുണ്ടാവും. മൗനിയായി ഇവിടെ കഴിയാനാണ് തീരുമാനമെങ്കില്‍ ഭാര്യയും മക്കളും എഴുത്തും വായനയുമായി സുഖമായി കഴിയാം.
ഞങ്ങള്‍ പറയുന്നതെല്ലാം നിങ്ങള്‍ ശ്രദ്ധിച്ച് കേള്‍ക്കണം. രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യമായ കാര്യങ്ങളെല്ലാം ഞങ്ങള്‍ ചെയ്തു കൊളളാം. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ പീഢനം നേരിടുന്ന മുസ്ലിം സ്ത്രീകളുടെ ത്വലാഖ് പ്രശ്നത്തെ പറ്റി ഞങ്ങള്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. പീഢന മുക്ത ഭാരതമാണ് ഞങ്ങളുടെ ലക്ഷ്യം. രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യമായ കാര്യങ്ങള്‍ ദേശസ്നേഹികള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ മൗനം പാലിക്കണം. രാജ്യദ്രോഹികളെ പോലെ ഞങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തരുത്.
ഫാഷിസ്റ്റ് ശക്തികള്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ ശബ്ദിക്കാനാണ് നിങ്ങളുടെ തീരുമാനമെങ്കില്‍ നിങ്ങള്‍ ഇനി അധിക സൂര്യോദയം കാണില്ല. മാംസം സൂക്ഷിച്ചെന്ന പേരില്‍ ജുനൈദിന്റെ കഴുത്തിലേക്ക് കുത്തിയിറക്കിയ കത്തിക്ക് മൂര്‍ച്ച കൂട്ടി ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. ഏത് സമയത്താണ് അത് പുറത്തെടുക്കുക എന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. ഇനി ഒരു എഴുത്തുകാരനും ഫാഷിസത്തിനെതിരെ എഴുതാന്‍ പാടില്ല. ഇനി ഒരു പ്രഭാഷകനും ഫാഷിസത്തിനെതിരെ ശബ്ദിക്കാനും പാടില്ല. ഇതാണവരുടെ സംഘടനയുടെ ലിഖിത നിയമം.
എഴുത്തുകാരെയും പ്രഭാഷകന്മാരെയും മൗനിയാക്കണമെങ്കില്‍ സംസാരിച്ചു തുടങ്ങിയവരെ ഭൂലോകത്ത് നിന്ന് നിര്‍മാര്‍ജനം ചെയ്യേണ്ടിയിരിക്കുന്നുവെന്ന് തീരുമാനിച്ചത് മുതലാണ് സത്യം തുറന്ന് പറയുന്നവരുടെ നാമങ്ങള്‍ക്ക് മുന്നില്‍ അവര്‍ അക്കമിട്ട് തുടങ്ങിയത്. അക്കമിട്ട അധികമാളുകളെ കൊന്ന് തളളിയതിന്റെ ധൈര്യത്തിലും സന്തോഷത്തിലും അനേകം ആളുകള്‍ക്ക് നേരെ ഭീഷണി മുഴക്കുന്ന തിരക്കിലാണവര്‍. ബാക്കി നില്‍ക്കുന്ന ഏറെ ആളുകളെ കൊല്ലാനുളള തിരക്ക്.
കുരീപ്പുഴ... നിങ്ങള്‍ അവരുടെ ധാരണകളെ തിരുത്തിയിരിക്കുന്നു. നിങ്ങള്‍ക്ക് എതിരെ വരുന്ന ഭീഷണികളെ ഭയപ്പെട്ട് നിങ്ങളും മൗനം പാലിക്കുമെന്നാണ് അവര്‍ കരുതിയത്. ഇതിന് മുമ്പ് ഭീഷണികളുടെ പ്രവാഹങ്ങള്‍ ഒഴുക്കി അവര്‍ ഒരുപാട് എഴുത്തുകാരെ മൗനിയാക്കിയിട്ടുണ്ട്. നിങ്ങള്‍ ധീരമായി ശബ്ദിക്കുമെന്ന് അവര്‍ ഒരിക്കലും കരുതിയില്ല. ശരിയാണെന്ന് എനിക്ക് തോന്നുന്ന കാര്യങ്ങള്‍ തുറന്ന് പറയാന്‍ ഞാന്‍ ആരെയും ഭയക്കില്ലെന്ന നിങ്ങളുടെ വാക്കുകള്‍ക്ക് ആയിരം വാളുകളെക്കാള്‍ ശക്തിയുണ്ട്. അവരുടെ ഫോണ്‍ കോള്‍ വന്നതിനു ശേഷം നിങ്ങള്‍ അടങ്ങുമെന്ന് അവര്‍ വിചാരിച്ചു.
ഇല്ല. നിങ്ങളുടെ ഭീഷണികള്‍ക്ക് മുന്നില്‍ അക്ഷരജ്ഞാനികള്‍ ഒരിക്കലും ഭയക്കില്ല. ആയുധങ്ങളെക്കാള്‍ ബലം അക്ഷരങ്ങള്‍ക്കുണ്ടെന്ന സത്യം നിങ്ങള്‍ മനസ്സിലാക്കണം. ജനിച്ചത് മുതല്‍ ആയുധങ്ങള്‍ കയ്യിലേന്തി ശീലിച്ച നിങ്ങള്‍ക്ക് അത് മനസിലാവണമെന്നില്ല. നിങ്ങള്‍ വകവരുത്തിയ ഗാന്ധിജിയും കല്‍ ബുര്‍ഗിയും പന്‍സാരയും ജുനൈദും ആയിരങ്ങളുടെ മനസില്‍ ഇപ്പോഴും ജീവിക്കുന്നുണ്ട്. വായനക്കാരെ... ഇനി നിങ്ങളുടെ അഭിപ്രായം പറയൂ.... ഇനിയും മൗനിയായി തുടരാനാണോ നിങ്ങളുടെ തീരുമാനം? തെരുവിലിറങ്ങി ശബ്ദിക്കുന്നുവോ? രണ്ടിനുളള സ്വാതന്ത്ര്യവും നിങ്ങള്‍ക്കുണ്ട്. പ്രതീക്ഷ കൈവിടരുത്. ലോക ചരിത്രത്തിലെ ഏറ്റവും വലിയ ഏകാധിപതിയായി വാണിരുന്ന ഹിറ്റ്ലര്‍ പോലും അവസാനം പത്തി മടക്കിയിട്ടുണ്ട്. നമ്മള്‍ ഒരുമിച്ചാല്‍ നമുക്ക് പലതും സാധിക്കും. എടുത്ത് ചാടാന്‍ വരട്ടെ അവരുടെ കയ്യില്‍ ആയുധങ്ങളുടെ വന്‍ ശേഖരങ്ങളുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Article, Poet, Trending, Politics, Anas Alangol, If Kureepuzha Will be killed?, Article
< !- START disable copy paste -->
Keywords: Kerala, Article, Poet, Trending, Politics, Anas Alangol, If Kureepuzha Will be killed?, Article
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.