ജീവന് ഭീഷണിയെന്ന് കപ്പലില്‍ നിന്ന് യുവാവിന്റെ ഫോണ്‍ വിളി; ഭാര്യയും മക്കളും ആശങ്കയില്‍
Nov 23, 2011, 10:30 IST
Muhammad, Rohith Prathyuman |
കമ്പനി അധികൃതരും, കേന്ദ്ര സര്‍ക്കാറും കൊള്ളക്കാര്‍ ആവശ്യപ്പെടുന്ന മോചനദ്രവ്യം നല്‍കാത്തതാണ് 21 ഇന്ത്യക്കാരടക്കമുള്ള കപ്പല്‍ ജീവനക്കാരുടെ ജീവന് ഭീഷണിയായി തീര്‍ന്നിരിക്കുന്നത്. കഴിഞ്ഞ നാല് മാസമായി ഇവര്‍ കൊള്ളക്കാരുടെ തടങ്കലിലാണ്. മുഹമ്മദിനെ കൂടാതെ മറ്റൊരു മലയാളിയായ തൃശ്ശൂര്‍ തളിക്കുളം സ്വദേശി രോഹിത് പ്രത്യുമനും കപ്പലിലുണ്ട്. കപ്പലിലെ വീല്‍ ഹൗസിലാണ് ജീവനക്കാരെ നരകതുല്യമായി താമസിപ്പിച്ചിരിക്കുന്നത്. കൊള്ളക്കാര്‍ നല്ല രീതിയിലാണ് പെരുമാറുന്നതെങ്കിലും വെള്ളവും ഭക്ഷണവുമില്ലാത്തതാണ് ജീവനക്കാരുടെ ജീവന് ഭീഷണിയായി തീര്‍ന്നിരിക്കുന്നത്. ആഗസ്റ്റ് 20ന് സലാല തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പല്‍ മറ്റൊരു കപ്പലിലെത്തിയ കടല്‍കൊള്ളക്കാര്‍ റാഞ്ചുകകയായിരുന്നു.
കമ്പനി പ്രതിനിധികള്‍ കപ്പല്‍ ജീവനക്കാരുടെ കുടുംബാംഗങ്ങളെ ചെന്നൈയിലേക്ക് വിളിച്ച് ചര്‍ച്ച നടത്തിയതല്ലാതെ മോചനവുമായി ബന്ധപ്പെട്ട യാതൊരു നടപടിയും സ്വീകരിച്ചില്ല. കമ്പനി അധികൃതരുടെ നിസംഗതയില്‍ പ്രതിഷേധിച്ച് കുടുംബാംഗങ്ങള്‍ മുംബൈയിലെ കമ്പനി ഓഫീസിലേക്ക് മാര്‍ച്ചും, ധര്‍ണ്ണയും സംഘടിപ്പിച്ചുവെങ്കിലും കമ്പനി അധികൃതര്‍ പോലീസിനെ ഉപയോഗിച്ച് തങ്ങളെ വിരട്ടിയോടിക്കുകയായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.
Muhammad & Family |
സര്‍ക്കാര്‍ തലത്തില്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടെങ്കിലെ മോചനം എളുപ്പമാവൂ എന്ന് നാട്ടുകാരും, സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. ഇതിനായി ഡിസംബര്‍ രണ്ടിന് ജനസമ്പര്‍ക്ക പരിപാടിക്കെത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരിട്ട് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് മൊഗ്രാല്‍ യൂണിറ്റ് കോണ്‍ഗ്രസ്-ഐ കമ്മിറ്റിയും, കുടുംബാംഗങ്ങളും.
ഇതിനായി ചേര്‍ന്ന കോണ്‍ഗ്രസ് അടിയന്തിര യോഗത്തില്‍ സി.എം അബ്ദുല്ല കുഞ്ഞി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം എം.എ മൂസ, എം.എം റഹ്മാന്‍, നാസിര്‍ മൊഗ്രാല്‍, ബഷീര്‍ അഹ്മദ് സിദ്ദീഖ്, കെ.കെ. അഷ്‌റഫ്, എന്‍.പി. ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു. ഖാദര്‍ മൊഗ്രാല്‍ സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Mogral, Youth, Calls, Wife,
Related news posted on August 22-2011
കാസര്‍കോട്: സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍ റാഞ്ചിയ എണ്ണ കപ്പലിലെ ചീഫ് കുക്കായ മൊഗ്രാലിലെ മുഹമ്മദ് നാങ്കി(53) വീട്ടിലേക്ക് ഫോണ്‍ വിളിച്ച് സുഖമാണെന്ന് അറിയിച്ചു. ഈ മാസം 24ന് യോഗം വിളിച്ച് കമ്പനി അധികൃതര്‍ കൊള്ളക്കാരുടെ ആവശ്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും, കമ്പനി മോചനത്തിനു വേണ്ടി ശ്രമം തുടങ്ങിയതായും മുഹമ്മദ് വീട്ടുകാരെ അറിയിച്ചു.
Related news posted on August 22-2011
റാഞ്ചിയ കപ്പലില്‍ നിന്നും മുഹമ്മദലി വീട്ടിലേക്ക് വിളിച്ചു; കുടുംബം പ്രതീക്ഷയില്‍
കാസര്‍കോട്: സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍ റാഞ്ചിയ എണ്ണ കപ്പലിലെ ചീഫ് കുക്കായ മൊഗ്രാലിലെ മുഹമ്മദ് നാങ്കി(53) വീട്ടിലേക്ക് ഫോണ്‍ വിളിച്ച് സുഖമാണെന്ന് അറിയിച്ചു. ഈ മാസം 24ന് യോഗം വിളിച്ച് കമ്പനി അധികൃതര്‍ കൊള്ളക്കാരുടെ ആവശ്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും, കമ്പനി മോചനത്തിനു വേണ്ടി ശ്രമം തുടങ്ങിയതായും മുഹമ്മദ് വീട്ടുകാരെ അറിയിച്ചു.
Muhammad , Pradhuman |
തിങ്കളാഴ്ച്ച ഉച്ചയോടെയാണ് മുഹമ്മദിന്റെ ഫോണ്‍ കോള്‍ വീട്ടിലേക്ക് വന്നത്. വീട്ടിലേക്ക് വിളിക്കാന്‍ മാത്രമാണ് കൊള്ളക്കാര്‍ അനുവാദം നല്‍കിയതെന്നും, കമ്പനിയിലേക്ക് വിളിക്കാന്‍ അനുവദിച്ചില്ലെന്നും മുഹമ്മദ് പറഞ്ഞു. ഏതാനും മിനിട്ട് മാത്രമേ ഫോണ്‍ ചെയ്യാന്‍ അനുവദിച്ചുള്ളു. ഒമാനിലെ സലാല തീരത്തു നിന്നും 21 ഇന്ത്യക്കാര്‍ ഉള്ള എണ്ണ കപ്പലാണ് സൊമാലിയന്‍ കൊള്ളക്കാര്‍ റാഞ്ചിയത്. കപ്പല്‍ സ്വമാലിയയില്‍ എത്തിയ ശേഷമാണ് ഫോണ്‍ ചെയ്യാന്‍ അനുവദിച്ചതെന്ന് മുഹമ്മദ് വീട്ടുകാരോട് പറഞ്ഞു. ഭക്ഷണവും വെള്ളവും മറ്റും കൊള്ളക്കാര്‍ നല്‍കിയതായും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് മുഹമ്മദ് പറഞ്ഞത്. 21 വര്‍ഷമായി കപ്പല്‍ ജീവനക്കാരനാണ് മുഹമ്മദ് നാങ്കി. പത്ത് വര്‍ഷമായി റാഞ്ചിയ എണ്ണകപ്പലിലെ ചീഫ് കുക്കാണ് മുഹമ്മദ്.
ഇക്കഴിഞ്ഞ മാര്‍ച്ച് 24ന് ആണ് അവധിക്ക് നാട്ടിലെത്തി മുഹമ്മദ് തിരിച്ചുപോയത്. ഇത്തവണ പെരുന്നാളിന് വരാന്‍ കഴിയില്ലെന്നും ഡിസംബറിന് നാട്ടിലെത്തുമെന്നുമായിരുന്നു കപ്പല്‍ റാഞ്ചുന്നതിന് മുമ്പ് വീട്ടുകാരെ ഫോണില്‍ അറിയിച്ചിരുന്നത്. ഇതിന് തൊട്ടുപിന്നാലെയാണ് കപ്പല്‍ റാഞ്ചിയ വിവരവും വീട്ടുകാര്‍ക്ക് ലഭിച്ചത്. കമ്പനി അധികൃതരാണ് കപ്പല്‍ റാഞ്ചിയ വിവരം മുഹമ്മദിന്റെ വീട്ടിലറിയിച്ചത്. മുഹമ്മദ് ഉള്‍പ്പടെയുള്ളവരുടെ മോചനവും കാത്ത് പ്രാര്‍ത്ഥനയോടെയാണ് കുടുംബം കഴിയുന്നത്. ഭാര്യ സുഹറയും, ദുബായില്‍ നിന്നും കപ്പല്‍ റഞ്ചിയ വിവരം അറിഞ്ഞ് നാട്ടിലെത്തിയമകന്‍ മുഹമ്മദ് ഷഫീറും, മംഗലാപുരത്ത് ബി.ബി.എമ്മിന് പഠിക്കുന്ന മകള്‍ ഖദീജത്ത് മുസീറയും മറ്റ് കുടുംബാംഗങ്ങളും മുഹമ്മദിന്റെ മോചനത്തിനായി പ്രാര്‍ത്ഥനയോടെ കഴിയുകയാണ്. മുഹമ്മദിന്റെ മറ്റൊരു മകന്‍ മുഹമ്മദ് മുനീര്‍ പാരീസില്‍ കപ്പല്‍ ജോലിക്കാരനാണ്.
മുഹമ്മദിനോടൊപ്പം തൃശ്ശൂര്‍ തളിക്കുളം സ്വദേശി എരണേഴത്ത് വീട്ടില്‍ റോഹിത് പ്രത്യൂമ്‌നന്‍(26) റാഞ്ചിയ കപ്പലിലുണ്ട്. കപ്പലിലെ ജീവനക്കാരുടെ ബന്ധുകള്‍ക്ക് വിവരങ്ങള്‍ അറിയുന്നതിനും മറ്റുമായി 00919820381947 എന്ന ഹെല്‍പ്പ് ലൈന്‍ തുറന്നിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.