കാലവര്‍ഷക്കെടുതി: താലൂക്ക് നിരീക്ഷണത്തിനു ഡെപ്യൂട്ടി കളക്ടര്‍മാര്‍ നേരിട്ട്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 16.08.2018) കാലവര്‍ഷക്കെടുതിയെത്തുടര്‍ന്നുണ്ടായ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് താലൂക്ക് അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി കളക്ടര്‍മാരെ ചുമതലപ്പെടുത്തി. പ്രളയക്കെടുതി ഏറെ രൂക്ഷമായ തിരുവനന്തപുരം താലൂക്കില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് വി.ആര്‍. വിനോദ്, ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സാം ക്ലീറ്റസ് എന്നിവര്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

ചിറയിന്‍കീഴ് വര്‍ക്കല - എസ്.ജെ. വിജയ, നെടുമങ്ങാട് - ക്ലമന്റ് ലോപ്പസ്, കാട്ടാക്കട - ജോണ്‍ വി. സാമുവല്‍, നെയ്യാറ്റിന്‍കര - ജെ. ദേവപ്രസാദ് എന്നിങ്ങനെയാണു മറ്റു ചുമതലകള്‍. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കളക്ടര്‍ ഡോ. കെ. വാസുകിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ ഉദ്യോഗസ്ഥതല യോഗം ചേര്‍ന്നു. ജില്ലയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും കളക്ടര്‍ പറഞ്ഞു.

ദുരന്ത നിവാരണത്തിനു പ്രത്യേകം നിയോഗിച്ച ഓഫീസര്‍ അജിത് പാട്ടീല്‍, സബ് കളക്ടര്‍ കെ. ഇമ്പശേഖര്‍, അസിസ്റ്റന്റ് കളക്ടര്‍ പ്രിയങ്ക, എ.ഡി.എം. വി.ആര്‍. വിനോദ്, റെവന്യൂ ഉദ്യോഗസ്ഥര്‍, മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കാലവര്‍ഷക്കെടുതി: താലൂക്ക് നിരീക്ഷണത്തിനു ഡെപ്യൂട്ടി കളക്ടര്‍മാര്‍ നേരിട്ട്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News, Trending, Flood, Thiruvananthapuram, Heavy Rain; Deputy collectors for Taluk wise observation
  < !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia