വിദേശ രാജ്യങ്ങളില്‍നിന്നും അയക്കുന്ന സഹായങ്ങള്‍ കൈപറ്റാനും വിതരണം ചെയ്യാനുമുള്ള അധികാരം ജില്ലാ കലക്ടര്‍മാര്‍ക്ക്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 27.08.2018) വിദേശ രാജ്യങ്ങളില്‍ നിന്നയക്കുന്ന സഹായങ്ങള്‍ കൈപറ്റാനും വിതരണം ചെയ്യാനുമുള്ള അധികാരം ജില്ലാ കലക്ടര്‍മാര്‍ക്ക് മാത്രമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. വിദേശ രാജ്യങ്ങളില്‍ നിന്നും സന്നദ്ധ സംഘടനകളും വ്യക്തികളും മറ്റും ദുരിതാശ്വാസ സഹായമായി അയക്കുന്ന സാധനങ്ങള്‍ കൈപ്പറ്റുന്നതിനും വിതരണം ചെയ്യുന്നതിനുമാണ് ജില്ലാ കലക്ടര്‍മാക്ക് അധികാരം നല്‍കിയിരിക്കുന്നത്.

അതേസമയം സാധനങ്ങള്‍ അയക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് ഏതെങ്കിലും പ്രത്യേക സ്ഥലത്ത് ഇവ വിതരണം ചെയ്യണമെന്നുണ്ടെങ്കില്‍ ആ വിവരം ജില്ലാ കലക്ടറെ അറിയിക്കണമെന്നും ഇത്തരത്തില്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ സാധനങ്ങള്‍ ആവശ്യമുണ്ടെന്ന് ബോധ്യപെട്ടാല്‍ വിതരണം ചെയ്യുമെന്നും അതോറിറ്റി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ദുരന്ത നിവാരണ അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

 വിദേശ രാജ്യങ്ങളില്‍നിന്നും അയക്കുന്ന സഹായങ്ങള്‍ കൈപറ്റാനും വിതരണം ചെയ്യാനുമുള്ള അധികാരം ജില്ലാ കലക്ടര്‍മാര്‍ക്ക്

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

ദുരിതാശ്വാസ സഹായമായി വിവിധ വിദേശ- സ്വദേശ സന്നദ്ധ സംഘടനകളും, വ്യക്തികളും സാധനസാമഗ്രികള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് അയക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ നോട്ടിഫിക്കേഷന്‍ നമ്പര്‍ 59/2018 Customs dated 21-08-2018 പ്രകാരവും, സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ 458/2018/DMD dated 22-08-2018 പ്രകാരവും, ദുരന്ത നിവാരണ നിയമപ്രകാരവും ഇത്തരം വിദേശ സാധനസാമഗ്രികള്‍ ദുരിതാശ്വാസ സഹായമായി കൈപറ്റുവാനും വിതരണം ചെയ്യുവാനും ജില്ലാ കലക്ടര്‍ക്ക് മാത്രമാണ് അധികാരം.

ദുരിതാശ്വാസ സഹായമായി വസ്തുവകകള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും അയക്കുന്ന/കൊണ്ടുവരുന്ന സന്നദ്ധ സംഘടനകളും, വ്യക്തികളും ഇവ ജില്ലാ കലക്ടര്‍ക്ക് കൈമാറുന്നു എന്ന് രേഖാ മൂലം ഉറപ്പ് നല്‍കിയാല്‍ മാത്രമേ ജില്ലാ കലക്ടര്‍ ഇവയ്ക്ക് കസ്റ്റംസ് ക്ലിയറന്‍സ് വാങ്ങി ഏറ്റെടുക്കുകയുള്ളു. ഇത്തരത്തില്‍ ഏറ്റെടുക്കുന്ന ഏതൊരു ദുരിതാശ്വാസ സഹായവും, ജില്ലാ കലക്ടര്‍ നിര്‍ണയിക്കുന്ന സ്ഥലത്ത് സര്‍ക്കാര്‍ സംവിധാനത്തിലൂടെ മാത്രമേ വിതരണം ചെയ്യുകയുള്ളു.

ഇവ എത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് ഏതെങ്കിലും പ്രത്യേക സ്ഥലത്ത് ഇവ വിതരണം ചെയ്യണം എന്ന് താല്പര്യം ഉണ്ടെങ്കില്‍ ഈ വിവരവും ജില്ലാ കലക്ടറെ അറിയിക്കാം. ഇത്തരത്തില്‍ സംഘടനകളും വ്യക്തികളും ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ഇവയുടെ ആവശ്യം ഉണ്ടോ എന്ന് സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ വിലയിരുത്തിയതിനുശേഷം ആവശ്യമുണ്ട് എന്ന് ബോധ്യപെട്ടാല്‍ അത്തരം സ്ഥലങ്ങളില്‍ ഇവ വിതരണം ചെയ്യുവാന്‍ മുന്‍ഗണന നല്‍കും. എന്നാല്‍ പ്രസ്തുത മേഖലകളില്‍ ഇവ ആവശ്യമില്ല എന്ന് കണ്ടാല്‍ ആവശ്യമുള്ള മേഖലയില്‍ ഇവ വിതരണം ചെയ്യും. ഈ വിഷയത്തില്‍ അന്തിമ തീരുമാനം ജില്ലാ കലക്ടറുടെത് മാത്രമായിരിക്കും എന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിക്കുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Had it not been for its IAS officers, Kerala's flood damage would have been worse, Thiruvananthapuram, News, Trending, Rain, Flood, Facebook, District Collector, post, Pinarayi vijayan, Chief Minister, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia