തന്നെ മാറ്റാന്‍ സര്‍ക്കാരിന് എന്ത് അധികാരമാണുള്ളത്? സ്‌കൂള്‍ മാനേജരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് ട്രിനിറ്റി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍

 


ADVERTISEMENT

കൊല്ലം : (www.kvartha.com 10.02.2018) തന്നെ മാറ്റാന്‍ സര്‍ക്കാരിന് എന്ത് അധികാരമാണുള്ളത്? സ്‌കൂള്‍ മാനേജരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് ട്രിനിറ്റി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍. സ്കൂളിലെ പത്താംക്ലാസ് വി​ദ്യാ​ര്‍​ഥി​നി ഗൗരി നേഘ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ക​ത്ത് ത​ള്ളിയാണ് കൊ​ല്ലം ട്രി​നി​റ്റി ലൈ​സി​യം സ്കൂ​ള്‍ പ്രി​ന്‍​സി​പ്പാളിന്റെ പ്രതികരണം . സ​ര്‍​ക്കാ​രി​നു ത​ന്നെ മാ​റ്റാ​ന്‍ യാതൊരു അ​ധി​കാ​ര​വുമി​ല്ലെ​ന്നും സ്കൂ​ള്‍ മാ​നേ​ജ​ര്‍​ക്കാ​ണു അതിനുളള അ​ധി​കാ​ര​മെ​ന്നും പ്രി​ന്‍​സി​പ്പ​ല്‍ വ്യക്‌തമാക്കി .

അതേസമയം 60 വ​യ​സ് ക​ഴി​ഞ്ഞെ​ന്ന നി​ബ​ന്ധ​ന ഐ​സി​എ​സ്‌ഇ സ്കൂ​ളു​ക​ള്‍​ക്കു ബാ​ധ​ക​മ​ല്ലെ​ന്നും പ്രി​ന്‍​സി​പ്പ​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​. മാത്രമല്ല ഡി​ഡി​ഇ ത​നി​ക്കെ​തി​രാ​യ വാ​ര്‍​ത്ത​ക​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്കു ചോ​ര്‍​ത്തി ന​ല്‍​കി​ എന്നും അവർ കു​റ്റ​പ്പെ​ടു​ത്തി.

 തന്നെ മാറ്റാന്‍ സര്‍ക്കാരിന് എന്ത് അധികാരമാണുള്ളത്? സ്‌കൂള്‍ മാനേജരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് ട്രിനിറ്റി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍

വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ലി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ്കൂ​ള്‍ മാ​നേ​ജ്മെ​ന്‍റി​ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ക​ഴി​ഞ്ഞ ദി​വ​സം ക​ത്തു​ന​ല്‍​കി​യി​രു​ന്നു. കേ​സി​ല്‍ പ്ര​തി​ക​ളാ​യ അ​ധ്യാ​പികമാര്‍​ക്ക് സ്കൂ​ളി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി​യ സം​ഭ​വം വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ന​ട​പ​ടി.

ര​ണ്ട് അ​ധ്യാ​പികമാരെ സ​സ്പെ​ന്‍​ഡ് ചെ​യ്തി​ട്ടും മൂ​ന്ന് മാ​സ​ങ്ങ​ള്‍​ക്കി​പ്പു​റം ആ​ഘോ​ഷ​പൂ​ര്‍​വം തി​രി​കെ സ്കൂ​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത് സ​മൂ​ഹ മ​ന​സാ​ക്ഷി​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നു ക​ത്തി​ല്‍ പ​റ​യു​ന്നു.

ഗൗരി നേഘയുടെ മരണത്തിനുത്തരവാദികളെന്ന ആരോപണത്തിന് വിധേയരായ അധ്യാപികമാരെ സ്‌കൂളില്‍ പൂക്കള്‍ നല്‍കിയും കേക്ക് മുറിച്ചും സസ്പന്‍ഷന്‍ പിന്‍വലിച്ച് സ്‌കൂളിലേക്ക് സ്വാഗതം ചെയ്തത് കേരള സര്‍ക്കാരിനോടും പൊതുസമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്നും അവഹേളനം ഇനിയും തുടര്‍ന്നാല്‍ സ്‌കൂളിന്റെ എന്‍ഒസി റദ്ദ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുമെന്നും വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കി. മാത്രമല്ല അധ്യാപികമാരെ സ്വീകരിക്കാന്‍ നേതൃത്വം നല്‍കിയ മറ്റുള്ളവര്‍ക്കെതിരേയും നടപടി സ്വീകരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ക്ക് നല്‍കിയ നോട്ടീസില്‍ നിര്‍ദ്ദേശമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Gauri Neha death: Kerala school in the dock for giving accused teachers hero's welcome, Kollam, News, Trending, Principal, Education, Teachers, Media, Letter, Suspension, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia