ഇന്ധന വില വര്‍ധിച്ചു; സര്‍ക്കാരിന് നേട്ടം, ജനങ്ങള്‍ക്ക് ദുരിതം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 07.02.2018) ജനങ്ങള്‍ക്ക് തിരിച്ചടിയായി വീണ്ടും ഇന്ധനവില കുതിച്ചുയരുന്നു. ഇന്ധനവില വര്‍ധിച്ചതോടെ സംസ്ഥാന സര്‍ക്കാരിനു നികുതി ഇനത്തില്‍ വലിയ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ഈ ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിനു ജനുവരി മാസത്തില്‍ 640 കോടിരൂപയാണ് ലഭിച്ചത് . കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ലഭിച്ചതിനേക്കാള്‍ 18 കോടിരൂപയാണ് അധിക വരുമാനമായി ലഭിച്ചത്.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റിനുശേഷം ലഭിക്കുന്ന ഉയര്‍ന്ന തുകയാണിതെന്നു ജിഎസ്ടി സെല്‍ അധികൃതര്‍ വ്യക്തമാക്കുന്നു. ഇന്ധനവില ദിവസേന കൂടുന്നതിനാല്‍ ഫെബ്രുവരി മാസത്തില്‍ വരുമാനം വീണ്ടും ഉയര്‍ന്നേക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

  ഇന്ധന വില വര്‍ധിച്ചു; സര്‍ക്കാരിന് നേട്ടം, ജനങ്ങള്‍ക്ക് ദുരിതം

2016 ജൂണ്‍ മുതല്‍ 2018 ജനുവരി വരെ 37 തവണയാണ് ഇന്ധന വിലയില്‍ വ്യത്യാസമുണ്ടായിട്ടുള്ളത്. ഇതുവഴി സംസ്ഥാന സര്‍ക്കാരിനു 57.34 കോടിരൂപയാണ് അധികവരുമാനമായി ലഭിച്ചിരിക്കുന്നത് .

എക്‌സൈസ് കഴിഞ്ഞാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വരുമാനത്തില്‍ മുഖ്യപങ്കു വഹിക്കുന്നത് ഇന്ധന നികുതിയാണ്. ഇക്കാരണത്താല്‍, പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പനവഴി സര്‍ക്കാരിനു ലഭിക്കുന്ന നികുതി കുറയ്ക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. വിലവര്‍ധന സാധാരണക്കാര്‍ക്ക് ദുരിതമുണ്ടാക്കുന്നുവെങ്കിലും സംസ്ഥാനത്തിന്റെ വരുമാനത്തിനു ഗുണകരമാണെന്നാണ് ധനമന്ത്രി ടി.എം.തോമസ് ഐസക് കഴിഞ്ഞദിവസം നിയമസഭയെ അറിയിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്ധന നികുതി വരുമാനം ഇങ്ങനെ:

2017 മേയ് 631 കോടി

ജൂണ്‍ 669 കോടി

ജൂലൈ 537 കോടി

ഓഗസ്റ്റ് 648 കോടി

സെപ്റ്റംബര്‍ 623 കോടി

ഒക്ടോബര്‍ 601 കോടി

നവംബര്‍ 569 കോടി

ഡിസംബര്‍ 622 കോടി

2018 ജനുവരി 640 കോടി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Fuel prices are up due to crude oil's price recovery: Regulator, Thiruvananthapuram, News, Business, Trending, Minister, GST, Thomas Issac, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia