SWISS-TOWER 24/07/2023

റെയില്‍വെയില്‍ ജോലി വാഗ്ദാനം: 'മമത'യുടെ പി.എ ചമഞ്ഞ് വന്‍ തട്ടിപ്പ്

 


ADVERTISEMENT

റെയില്‍വെയില്‍ ജോലി വാഗ്ദാനം: 'മമത'യുടെ പി.എ ചമഞ്ഞ് വന്‍ തട്ടിപ്പ്
മംഗലാപുരം: മമതയുടെ പി.എ ചമഞ്ഞ് നഗരത്തില്‍ വന്‍ തട്ടിപ്പ്. റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം തട്ടിയ യുവാവിനെ പോലീസ് അറസറ്റ് ചെയ്തു. മുന്‍ റെയിവേ വകുപ്പ് മന്ത്രി മമത ബാനര്‍ജിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റാണെന്ന് പറഞ്ഞാണ് യുവാവ് വിദ്യാര്‍ത്ഥികളടക്കമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം തട്ടിയത്. ഉത്തരേന്ത്യക്കാരനായ യുവാവിനെയും സഹായികളെയുമാണ് കദ്രി പോലീസ് അറസ്റ്റ് ചെയ്തത്. കങ്കനാടി മാര്‍ക്കറ്റിലെ ഒരു കെട്ടിടത്തില്‍ ആഴ്ചകള്‍ക്ക് മുമ്പാണ് ഇവര്‍ ഓഫീസ് തുറന്നത്. റെയില്‍വെയിലെ വിവിധ വിഭാഗത്തില്‍പ്പെട്ട ജോലിക്കായി അപേക്ഷാഫോറമിനോടൊപ്പം ആയിരം രൂപ വീതമാണ് ഇവര്‍ അപേക്ഷാ പ്രോസസ് എന്ന പേരില്‍ കൈക്കലാക്കിയത്. ഇത്തരത്തില്‍ മൂന്നുലക്ഷം രൂപ ഇവര്‍ തട്ടിയെടുത്തതായി പറയുന്നു. നഗരത്തിലെ ആയിരത്തോളം ഉദ്യോഗാര്‍ത്ഥികള്‍ ഇവരുടെ വലയില്‍ കുടുങ്ങിയിരുന്നു. വിദ്യാര്‍ത്ഥിനികളാണ് പണം നഷ്ടപ്പെട്ടവരിലധികവും. നവംബര്‍ 18ന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതിയായി ഇവര്‍ പറഞ്ഞിരുന്നു. സംശയം തോന്നിയ ഒരു വിദ്യാര്‍ത്ഥിനിയാണ് കദ്രി പോലീസില്‍ ഇവരെ കുറിച്ച് വിവരം നല്‍കിയത്. പോലിസെത്തി വെള്ളിയാഴ്ച ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് തട്ടിപ്പ് മനസ്സിലായത്. പിന്നീട് ഇവരെ അറസ്റ്റ് ചെയ്ത് തട്ടിപ്പിന് കേസെടുക്കുകയായിരുന്നു.


Keywords: Mangalore, Arrest, Mamata Banerjee's PA, Railway, Fraud, മംഗലാപുരം, റെയില്‍വെ,  ജോലി വാഗ്ദാനം

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia