ഫ് ളോറിഡയിലെ സ്‌കൂളില്‍ മുന്‍ വിദ്യാര്‍ത്ഥി നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്, അക്രമി പിടിയില്‍

 


ADVERTISEMENT

ഫ് ളോറിഡ: (www.kvartha.com 15.02.2018) അമേരിക്കയുടെ സംസ്ഥാനമായ ഫ് ളോറിഡയിലെ സ്‌കൂളില്‍ മുന്‍ വിദ്യാര്‍ത്ഥി നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പാര്‍ക്ക് ലാന്‍ഡിലെ മാര്‍ജറി സ്‌റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ് കൂളിലാണ് വെടിവയ്പുണ്ടായത്. ഏതാണ്ട് 3,000 വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്.

പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു വെടിവയ്പ് നടന്നത്. മോശം സ്വഭാവത്തിന്റെ പേരില്‍ ഇതേ സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്കോളാസ് ക്രൂസ് (19) ആണ് വെടിവയ്പ് നടത്തിയത്. നേരത്തെ അച്ചടക്ക നടപടി നേരിട്ടയാളാണ് നിക്കോളാസ് ക്രൂസ്. കൂട്ടക്കൊലയ്ക്കുശേഷം രക്ഷപ്പെട്ട അക്രമിയെ കുറച്ചകലെയുള്ള പാര്‍പ്പിട കേന്ദ്രത്തില്‍ നിന്ന് പോലീസ് പിടികൂടി. യാതൊരു എതിര്‍പ്പും കൂടാതെയാണ് പ്രതി പോലീസിനു മുന്നില്‍ കീഴടങ്ങിയത്. 2012ല്‍ കണക്ടിക്കട്ട് സ്‌കൂളിലെ വെടിവയ്പില്‍ 20 കുട്ടികള്‍ മരിച്ചതിനുശേഷമുള്ള ഏറ്റവും വലിയ ദുരന്തമാണിത്.

ഫ് ളോറിഡയിലെ സ്‌കൂളില്‍ മുന്‍ വിദ്യാര്‍ത്ഥി നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്, അക്രമി പിടിയില്‍

സ്‌കൂളിനു പുറത്തെത്തിയ അക്രമി അവിടെ നിന്ന് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം സ്‌കൂളില്‍ കടന്ന് തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുകയായിരുന്നു. സ്‌കൂളിന് പുറത്തു നടത്തിയ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സ്‌കൂളിനുള്ളില്‍ കയറിയ ക്രൂസ് നടത്തിയ വെടിയവ്പ്പില്‍ 12 പേരും കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ടു പേര്‍ ആശുപത്രിയിലെത്തിച്ച ശേഷമാണ് മരിച്ചത്. സ്‌കൂള്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് പോലീസ് കുതിച്ചെത്തി.

ഫ് ളോറിഡയിലെ സ്‌കൂളില്‍ മുന്‍ വിദ്യാര്‍ത്ഥി നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്, അക്രമി പിടിയില്‍

എ.ആര്‍ 15 ഇനത്തില്‍പെട്ട തോക്കും ഗ്യാസ് മാസ്‌ക്കും ധരിച്ച് പുകപടലം ഉയര്‍ത്തുന്ന ഗ്രനേഡുകളുമായാണ് അക്രമി സ്‌കൂളിലെത്തിയത്. ഇയാളുടെ കൈവശം നിരവധി മാഗസിനുകളും ഉണ്ടായിരുന്നു. സ്‌കൂളിലെത്തിയ അക്രമി തന്റെ കൈവശമുണ്ടായിരുന്ന ഫയര്‍ അലാറം പ്രവര്‍ത്തിച്ചു. അലാറത്തിന്റെ ശബ്ദം കേട്ടതോടെ കൂട്ടികള്‍ ക്ലാസുകളില്‍ നിന്ന് ഹാളിലേക്ക് പാഞ്ഞു. അപ്പോള്‍ അവിടെയുണ്ടായിരുന്ന ക്രൂസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ തലങ്ങും വിലങ്ങളും വെടിയുതിര്‍ക്കുകയായിരുന്നു.

ഫ് ളോറിഡയിലെ സ്‌കൂളില്‍ മുന്‍ വിദ്യാര്‍ത്ഥി നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്, അക്രമി പിടിയില്‍

ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ഫയര്‍ ഡ്രില്‍ നടന്നതിനാല്‍ വെടിശബ്ദം കേട്ടപ്പോള്‍ അധ്യാപകര്‍ക്ക് ആദ്യം അസ്വാഭാവികതയൊന്നും തോന്നിയില്ല. വെടിശബ്ദം കേട്ടതോടെ വിദ്യാര്‍ത്ഥികള്‍ നിലവിളിച്ചു കൊണ്ട് ചിതറിയോടി. ഇതോടെയാണ് വെടിവയ്പാണ് ഉണ്ടായതെന്ന് മനസിലായത്. ഭയചകിതരായ അധ്യാപകരും വിദ്യാര്‍ത്ഥികളും ഡെസ്‌കിന് അടിയിലും ശുചിമുറിയിലുമൊക്കെയാണ് അഭയം തേടിയത്. നിമിഷ നേരം കൊണ്ട് സ്‌കൂളിലെ ഹാള്‍ ചോരക്കളമായി മാറി. ഈ വര്‍ഷം അമേരിക്കയിലെ സ്‌കൂളുകളില്‍ നടക്കുന്ന പതിനെട്ടാമത്തെ വെടിവെയ്പാണിത്. 2013 മുതല്‍ 291 കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഫ് ളോറിഡയിലെ സ്‌കൂളില്‍ മുന്‍ വിദ്യാര്‍ത്ഥി നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്, അക്രമി പിടിയില്‍

പ്രാദേശിക ടിവി ചാനല്‍ സംപ്രേഷണം ചെയ്ത തല്‍സമയ ദൃശ്യങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എമര്‍ജന്‍സി വാഹനങ്ങള്‍ക്കും പൊലീസ് കാറുകള്‍ക്കും ആംബുലന്‍സുകള്‍ക്കുമിടയിലൂടെ ഓടുന്നതു കാണാമായിരുന്നു.

വെടിവയ്പില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടുക്കവും ദു:ഖവും രേഖപ്പെടുത്തി. അക്രമിക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.


അക്രമത്തിന്റെ വീഡിയോ കാണാം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Florida shooting: 17 confirmed dead in 'horrific' attack on high school – as it happened, America, Gun attack, Death, Students, Crime, Criminal Case, Police, Trending, Arrest, Twitter, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia