ദുരന്ത മുഖത്ത് കൈത്താങ്ങുമായി കുടുംബശ്രീയും; 1508 വീടുകള്‍ ശുചീകരിച്ചു

 


ADVERTISEMENT

പത്തനംതിട്ട:(www.kvartha.com 23/08/2018) ജില്ലയില്‍ പ്രളയക്കെടുതിയില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ വീടുകളുടെ ശുചീകരണം ആരംഭിച്ചു.പ്രളയത്തിന് ശേഷം വീടുകളിലേക്ക് മടങ്ങുന്നവര്‍ അഭിമുഖികരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം ശുചീകരണമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് കുടുബശ്രീ ശുചീകരണത്തിന് മുന്നിട്ടിറങ്ങുന്നത്. ജില്ലയിലെ 1508 വീടുകള്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ശുചീകരിച്ചു. വിവിധ സി ഡി എസുകളില്‍ നിന്നുള്ള 1774 കുടുംബശ്രീ അംഗങ്ങളാണ് ശുചീകരണത്തില്‍ പങ്കാളികളായത്.

വടശേരിക്കര,അങ്ങാടി, പഴവങ്ങാടി, സീതത്തോട്, നാറാണംമൂഴി, ചിറ്റാര്‍, തുമ്പമണ്‍, മെഴുവേലി,പന്തളം തെക്കേക്കര, പന്തളം, കോയിപ്രം, പുറമറ്റം, ചെന്നീര്‍ക്കര, ഇലന്തൂര്‍, ഓമല്ലൂര്‍, ചെറുകോല്‍, കോഴഞ്ചേരി, പള്ളിക്കല്‍, ഏഴംകുളം, കെടുമണ്‍, കടമ്പനാട്, കലഞ്ഞൂര്‍ എന്നിവിടങ്ങളിലാണ് ശുചീകരണം നടത്തിയത്. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോറിന്റെ നിര്‍ദേശ പ്രകാരമാണ് ശുചീകരണത്തിന് തുടക്കം കുറിച്ചതെന്ന് ജില്ലാമിഷന്‍ കോഓര്‍ഡിനേറ്റര്‍ എസ് സാബിര്‍ ഹുസൈന്‍ അറിയിച്ചു.

ദുരന്ത മുഖത്ത് കൈത്താങ്ങുമായി കുടുംബശ്രീയും; 1508 വീടുകള്‍ ശുചീകരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Pathanamthitta, Kerala, Trending, Flood,Flood; kudumbashree cleaned 1508 house

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia