പണ്ടാരയടുപ്പിന് തീപകര്‍ന്നു; അനന്തപുരി യാഗഭൂമിയായി മാറി, പൊങ്കാലയര്‍പ്പിക്കാന്‍ എത്തിയത് ആയിരക്കണക്കിന് സ്ത്രീകള്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 02.03.2018) പണ്ടാരയടുപ്പിന് തീപകര്‍ന്നു. അനന്തപുരി യാഗഭൂമിയായി മാറി, പൊങ്കാലയര്‍പ്പിക്കാന്‍ എത്തിയത് ആയിരക്കണക്കിന് സ്ത്രീകള്‍. ആറ്റുകാല്‍ ക്ഷേത്ര പരിസരത്ത് ഒരുക്കിയ പണ്ടാരയടുപ്പില്‍ ക്ഷേത്ര തന്ത്രി കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് പകര്‍ന്നു നല്‍കിയ ദീപം മേല്‍ശാന്തി വാമനന്‍ നമ്പൂതിരി കൊളുത്തിയ നിമിഷം തന്നെ ആറ്റുകാലും ഏഴു കിലോ മീറ്റര്‍ ചുറ്റളവിലെയും അടുപ്പുകള്‍ ഉണരുകയായിരുന്നു.

ചെയ്യാത്ത കുറ്റം ചുമത്തി ഭര്‍ത്താവിനെ കഴുവിലേറ്റിയ പാണ്ഡ്യരാജാവിനെ പ്രതികാരദുര്‍ഗയായ ദേവി വധിക്കുന്ന ഭാഗം തോറ്റംപാട്ടുകാര്‍ പാടി. പിന്നാലെ പണ്ടാര അടുപ്പിലേക്ക് അഗ്‌നി പകരുകയായിരുന്നു. വ്രതനിഷ്ഠയോടെ കാത്തിരുന്ന ലക്ഷോപലക്ഷം ഭക്തര്‍ വായ്ക്കുരവകളോടെ ദീപം തങ്ങളൊരുക്കിയ അടുപ്പുകളിലേക്കു പകര്‍ന്നതോടെ ആറ്റുകാല്‍ അമ്മയ്ക്കു പൊങ്കാല സമര്‍പ്പണത്തിനു തുടക്കമായി.

പണ്ടാരയടുപ്പിന് തീപകര്‍ന്നു; അനന്തപുരി യാഗഭൂമിയായി മാറി, പൊങ്കാലയര്‍പ്പിക്കാന്‍ എത്തിയത് ആയിരക്കണക്കിന് സ്ത്രീകള്‍

കുംഭ മാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തു ചേര്‍ന്ന 10.15 മണിക്കാണ് അടുപ്പുവെട്ടു നടന്നത്. രാവിലെ 9.45മണിക്ക് ക്ഷേത്രത്തില്‍ ശുദ്ധ പുണ്യാഹ ചടങ്ങുകള്‍ നടന്നു. തുടര്‍ന്നു തോറ്റംപാട്ടിനു പിന്നാലെ ക്ഷേത്രംതന്ത്രി തെക്കേടത്തു പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍നിന്നു ദീപം പകര്‍ന്നു മേല്‍ശാന്തി വാമനന്‍ നമ്പൂതിരിക്കു കൈമാറി.

പണ്ടാരയടുപ്പിന് തീപകര്‍ന്നു; അനന്തപുരി യാഗഭൂമിയായി മാറി, പൊങ്കാലയര്‍പ്പിക്കാന്‍ എത്തിയത് ആയിരക്കണക്കിന് സ്ത്രീകള്‍

ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ അഗ്‌നി പകര്‍ന്ന ശേഷം മേല്‍ശാന്തി കൈമാറിയ അതേ ദീപം സഹമേല്‍ശാന്തി വലിയ തിടപ്പള്ളിയിലെയും ക്ഷേത്രത്തിനു മുന്‍വശം ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലേക്കും പകര്‍ന്നു. ഉച്ച തിരിഞ്ഞു രണ്ടരയ്ക്കാണു പൊങ്കാല നിവേദ്യം. ഈ സമയം ആകാശത്തുനിന്നു പുഷ്പവൃഷ്ടിയുണ്ടാകും. മുന്നൂറോളം ശാന്തിമാരെ നിവേദ്യത്തിനായി നിയോഗിച്ചിട്ടുണ്ട്.

പണ്ടാരയടുപ്പിന് തീപകര്‍ന്നു; അനന്തപുരി യാഗഭൂമിയായി മാറി, പൊങ്കാലയര്‍പ്പിക്കാന്‍ എത്തിയത് ആയിരക്കണക്കിന് സ്ത്രീകള്‍

കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നവര്‍ക്കുള്ള ചൂരല്‍കുത്ത് രാത്രി 7.45ന് ആരംഭിക്കും. ഇതു പൂര്‍ത്തിയാകുന്ന മുറയ്ക്കു മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ എഴുന്നള്ളത്ത് ആരംഭിക്കും. ഗജരാജന്‍ പാമ്പാടി രാജന്‍ ആണ് ഇക്കുറിയും ദേവിയുടെ തിടമ്പേറ്റുന്നത്. അടുത്ത ദിവസം പുലര്‍ച്ചെ ശാസ്താ ക്ഷേത്രത്തിലെ പൂജ കഴിഞ്ഞു ദേവി തിരിച്ചെഴുന്നള്ളും. ശനിയാഴ്ച രാത്രി ഒന്‍പതുമണിക്ക് കാപ്പഴിച്ചു കുടിയിളക്കിയ ശേഷം നടത്തുന്ന കുരുതി തര്‍പ്പണത്തോടെ ഈ വര്‍ഷത്തെ പൊങ്കാല ഉത്സവത്തിനു സമാപനമാകും.

പൊങ്കാലയുടെ ചടങ്ങുകള്‍ ഇങ്ങനെയാണ്...

ആദ്യം നിലവിളക്കു തെളിച്ചു പടുക്കവയ്ക്കണം. അടുപ്പ് തീര്‍ഥം തളിച്ചു ശുദ്ധിയാക്കണം. വൃത്തിയുള്ള വിറകുവേണം പൊങ്കാല തയാറാക്കാന്‍ ഉപയോഗിക്കേണ്ടത്.

ദേവീ പ്രസീദ ..ദേവീ പ്രസീദ.. .. എന്നു ജപിച്ചുകൊണ്ട് അരി ഇടുന്നതാണു നല്ലത്. സര്‍വ മംഗളമംഗല്യേ, ശിവേ സര്‍വാര്‍ഥ സാധികേ.. .. എന്നുതുടങ്ങുന്ന മന്ത്രവും ജപിക്കാം. തേങ്ങയും ശര്‍ക്കരയും വീട്ടില്‍ നിന്നു തയാറാക്കി കൊണ്ടുപോകുന്നത് ഉത്തമമല്ല. പൊങ്കാല തിളച്ചു തൂവണം എന്നാണു ശാസ്ത്രം.

തിളച്ചു തൂവുന്നതു വരാനിരിക്കുന്ന അഭിവൃദ്ധിയുടെ സൂചനയാണ്. ഏതു ദിശയ്ക്ക് അഭിമുഖമായിട്ടാണോ പൊങ്കാലയിടുന്നത് ആ ദിശയിലേക്കു പൊങ്കാല തൂകിയാല്‍ ഫലപ്രാപ്തി എന്നാണു വിശ്വാസം. പൊങ്കാല സമര്‍പ്പണം ആരംഭിക്കുന്നതിനു മുന്നോടിയായി കത്തിക്കുന്ന നിലവിളക്ക് നിവേദ്യം കഴിഞ്ഞു പൂവ് കൊണ്ടു കെടുത്തണം.

പൊങ്കാലയ്‌ക്കൊപ്പം വെള്ള നിവേദ്യം നിവേദിച്ചാല്‍ ആഗ്രഹ സാഫല്യം ലഭിക്കുമെന്നാണു വിശ്വാസം. പൊങ്കാല ഇടുന്നവര്‍ നിവേദ്യം മാത്രം കഴിച്ചു തൊട്ടടുത്ത ദിവസം വരെ വ്രതം തുടരണം. ഏതെങ്കിലും ക്ഷേത്രത്തില്‍ പോയി തൊഴുതു വ്രതം മുറിക്കുന്നതാണു നല്ലത്.

കൂടാതെ നിവേദ്യത്തിന്റ ഒരു പങ്ക് പൊങ്കാല സമര്‍പ്പണത്തിനു പോകാന്‍ കഴിയാത്തവര്‍ക്കും മറ്റും നല്‍കുന്നതും ഉത്തമമെന്നാണു മറ്റൊരു വിശ്വാസം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 'Flavours of devotion' during Attukal Pongala, Thiruvananthapuram, News, Local-News, Trending, Attukal Pongala, Temple, Religion, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia