കാസര്‍കോട്ടും കര്‍ഷക ആത്മഹത്യ; കവുങ്ങ് കര്‍ഷകന്‍ വിഷം കഴിച്ച് മരിച്ച നിലയില്‍

 


കാസര്‍കോട്ടും കര്‍ഷക ആത്മഹത്യ; കവുങ്ങ് കര്‍ഷകന്‍ വിഷം കഴിച്ച് മരിച്ച നിലയില്‍
കാസര്‍കോട്: കാസര്‍കോട്ട് കര്‍ഷക ആത്മഹത്യ. കവുങ്ങ് കര്‍ഷകന്‍ കടബാധ്യതയെ തുടര്‍ന്ന് വീട്ടിനകത്ത് വിഷംകഴിച്ച് മരിച്ചു. മുള്ളേരിയ കാര്‍ളിയയിലെ നാരായണന്‍ മണിയാണിയുടെ മകന്‍ അപ്പയ്യ മണിയാണി(62)യാണ് വിഷം കഴിച്ച് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് കിടപ്പുമുറിയിലാണ് കവുങ്ങിനടിക്കുന്ന കീടനാശിനി ഉപയോഗിച്ച് കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്.
കാടകം സര്‍വ്വീസ് സഹരകരണ ബാങ്കില്‍ നിന്നും 35,000 രൂപ കാര്‍ഷിക വായ്പയെടുത്തിരുന്നു. ഇതുകൂടാതെ ഭാര്യ ഭാര്‍ഗവിയുടെ പേരില്‍ ഒന്നരലക്ഷം രൂപയുടെ ബാങ്ക് വായ്പയും വാങ്ങിയിരുന്നു. ബാങ്കില്‍ പണമടക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ നോട്ടീസ് അയച്ചിരുന്നു. ഇതില്‍ മനംനൊന്താണ് അപ്പയ്യ മണിയാണി വിഷം കഴിച്ച് മരിച്ചത്. കിടപ്പുമുറിയില്‍ നിന്നും ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് വായില്‍ നിന്നും നുരയും പതയും വന്ന നിലയില്‍ അവശ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കാസര്‍കോട് നിരവധി കവുങ്ങ് കര്‍ഷകരും നെല്‍കര്‍ഷകരും കടക്കെണിയിലാണ്.
മക്കള്‍: ജയചന്ദ്രന്‍, ജലജ, ധനഞ്ജയന്‍. മരുമകന്‍: ഗംഗാധരന്‍. 45 സെന്റ് സ്ഥലത്താണ് അപ്പയ്യമണിയാണി കവുങ്ങ് കൃഷി നടത്തിവന്നത്.

Keywords: kasaragod, Farmer, Suicide
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia