വൈദ്യുതിബന്ധം 4 ദിവസത്തിനുള്ളില്‍ പൂര്‍ണമായും പുനസ്ഥാപിക്കുമെന്ന് മന്ത്രി എം എം മണി
Aug 26, 2018, 16:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 26.08.2018) വൈദ്യുതിബന്ധം നാല് ദിവസത്തിനുള്ളില്‍ പൂര്‍ണമായും പുനസ്ഥാപിക്കുമെന്ന് മന്ത്രി എം എം മണി. പ്രളയക്കെടുതിയെ തുടര്‍ന്ന് തകര്‍ന്ന വൈദ്യുത ബന്ധം പുനസ്ഥാപിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് നടപടികള്‍ സ്വീകരിച്ചുവരുന്നതെന്നും മന്ത്രി അറിയിച്ചു.
പുനസ്ഥാപിക്കുന്നതിനായി ജീവനക്കാര്‍ രാപ്പകലില്ലാതെ കഷ്ടപ്പെടുകയാണ്. വയറിംഗിലുണ്ടായിരുന്ന പിഴവുകളൊക്കെ പരിഹരിച്ചുകൊണ്ടായിരിക്കും കണക്ഷനുകള്‍ പുനസ്ഥാപിക്കുക. 25 ലക്ഷം കണക്ഷനുകളാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നഷ്ടപ്പെട്ടത്.
കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ വൈദ്യുതി വകുപ്പ് ജീവനക്കാരുടെയും സംസ്ഥാനത്തെ വിരമിച്ച കെഎസ്ഇബി ജീവനക്കാരുടെയും സഹകരണത്തോടെയാണ് കണക്ഷനുകള്‍ പുനസ്ഥാപിക്കുന്നത്. ഡാമുകള്‍ തുറന്നത് കൃത്യമായ ആസൂത്രണത്തോടെയായിരുന്നു. പ്രളയക്കെടുതിയില്‍ 400 കോടിയോളം രൂപയുടെ നഷ്ടം വൈദ്യുതി വകുപ്പിനുണ്ടായതായും മന്ത്രി പറഞ്ഞു.
Keywords: Kerala, News, Thiruvananthapuram, Trending, Electricity, Minister, Reconnected, M M Mani, KSEB, Electricity will be reconnected within 4 days.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.