നടി ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കാന്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കി; ചൊവ്വാഴ്ച തന്നെ മുംബൈയില്‍ എത്തിക്കും, ബോണി കപൂര്‍ മൃതദേഹത്തെ അനുഗമിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല

 


ADVERTISEMENT


ദുബൈ: (www.kvartha.com 27.02.2018) അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നടി ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കാന്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കി. ശ്രീദേവിയുടെ മരണത്തിന് കാരണം ശ്വാസ കോശത്തില്‍ വെള്ളം കയറിയതു തന്നെയെന്ന് സ്ഥിരീകരിച്ചിരിക്കയാണ് ദുബൈ അധികൃതര്‍. ഇതുസംബന്ധിച്ച് പബ്ലിക് പ്രോസിക്യൂട്ടറുടെ ക്ലിയറന്‍സ് ലെറ്റര്‍ ബര്‍ ദുബൈ പോലീസ് സ്‌റ്റേഷനില്‍ ലഭിച്ചു. പോലീസിന്റെ കസ്റ്റഡിയില്‍ ഉള്ള മൃതദേഹം ഇതോടെ അധികം വൈകാതെ എംബാമിങ്ങിനു വിട്ടുകൊടുക്കും. ചൊവ്വാഴ്ച തന്നെ മൃതദേഹം മുംബൈയില്‍ എത്തിക്കാനാകുമെന്നാണു പ്രതീക്ഷ.

പബ്ലിക് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതോടെ മൃതദേഹം വിട്ടു കൊടുക്കുന്നതിനും എംബാം ചെയ്യുന്നതിനും നാട്ടിലേക്കു കൊണ്ടു പോകുന്നതിനുമുള്ള രേഖകള്‍ ദുബൈ പോലീസ് ഉടന്‍ കൈമാറുമെന്നാണു പ്രതീക്ഷ. അതിനിടെ, ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുണ്ടെന്നും പ്രോസിക്യൂഷന്‍ പരിശോധിക്കുകയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശ്രീദേവിയുടെ മരണം സംബന്ധിച്ചു പല കാര്യങ്ങളിലും അവ്യക്തതയുള്ള സാഹചര്യത്തില്‍ ഭര്‍ത്താവ് ബോണി കപൂറിനെ പോലീസ് ചോദ്യം ചെയ്തു.

നടി ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കാന്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കി;  ചൊവ്വാഴ്ച തന്നെ മുംബൈയില്‍ എത്തിക്കും, ബോണി കപൂര്‍ മൃതദേഹത്തെ അനുഗമിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല

റാസല്‍ ഖൈമയിലെ വിവാഹാഘോഷങ്ങള്‍ക്കുശേഷം ഇന്ത്യയിലേക്കു പോയ ബോണി കപൂര്‍ വീണ്ടും ദുബൈയിലേക്കു തിരിച്ചെത്താനുണ്ടായ സാഹചര്യം അടക്കമുള്ള കാര്യങ്ങള്‍ പോലീസ് വിശദമായി ചോദിച്ചു മനസ്സിലാക്കി. ചോദ്യം ചെയ്യലിനുശേഷം ബോണി കപൂറിനെ ഹോട്ടലിലേക്കു മടങ്ങാന്‍ പോലീസ് അനുവദിച്ചു.

മരണം മുങ്ങിമരണമെന്ന് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൂന്നാം ദിവസം മൃതദേഹം വിട്ടുനല്‍കാന്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത്. നടിയുടെ മരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതി ലഭിച്ചാല്‍ മാത്രമെ വീണ്ടും അന്വേഷണത്തിന് സാധ്യതയുള്ളൂ.

ശ്രീദേവിയുടേത് മുങ്ങിമരണമെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. ബാത്ത് ടബ്ബിലെ വെളളത്തില്‍ മുങ്ങിയാണ് മരണം. ഹോട്ടലിലെ കുളിമുറിയിലാണ് ശ്രീദേവിയെ അബോധാവസ്ഥയില്‍ കണ്ടത്. ഇതുസംബന്ധിച്ച് ഫോറന്‍സിക് വിഭാഗം ബന്ധുക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി. ചൊവ്വാഴ്ച രാത്രിയോടെ ശ്രീദേവിയുടെ മൃതദേഹം മുംബയിലെത്തിക്കുമെന്നാണ് വിവരം. അതേസമയം, ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ പാസ് പോര്‍ട്ട് ദുബൈ പോലീസ് പിടിച്ചുവച്ചതായി റിപ്പോര്‍ട്ട് ഉണ്ട്. ശ്രീദേവിയുടെ മൃതദേഹത്തെ ഭര്‍ത്താവ് ബോണി കപൂര്‍ അനുഗമിക്കുമോ എന്നും സംശയമുണ്ട്. അതിനിടെ മുംബൈയില്‍ മൃതദേഹം സംസ്‌ക്കരിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dubai Police Clear Release of Sridevi's Body for Embalming; Family Members at the Morgue; Repatriation Likely Tuesday Evening, Dubai, News, Cinema, Entertainment, Dead Body, Police Station, Gulf, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia