ബിനോയ് കോടിയേരിയെ തളച്ചിട്ട് പരാതിക്കാരന്‍: ദുബൈയില്‍ സിവില്‍ കേസ് രജിസ്റ്റര്‍ ചെയ്തു; നാട്ടിലെത്തണമെങ്കില്‍ ഇനി കേസ് തീരും വരെ കാത്തിരിക്കണം

 


ADVERTISEMENT

ദുബൈ: (www.kvartha.com 05.02.2018) സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ദുബൈയില്‍ സിവില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇനി നാട്ടിലെത്തണമെങ്കില്‍ കേസ് തീരും വരെ കാത്തിരിക്കണം.

13 കോടിയുടെ ചെക്ക് കേസില്‍ ബിനോയ് പണം നല്‍കാനുള്ള ജാസ് ടൂറിസം കമ്പനി നല്‍കിയ പരാതിയില്‍ ഫെബ്രുവരി ഒന്നിനാണ് ബിനോയിക്കെതിരെ ദുബൈ പോലീസ് സിവില്‍ കേസെടുത്തത്. ഇതോടെ ഇപ്പോള്‍ ദുബൈയിലുള്ള ബിനോയിക്ക് നാട്ടിലേക്ക് മടങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്.

  ബിനോയ് കോടിയേരിയെ തളച്ചിട്ട് പരാതിക്കാരന്‍: ദുബൈയില്‍ സിവില്‍ കേസ് രജിസ്റ്റര്‍ ചെയ്തു; നാട്ടിലെത്തണമെങ്കില്‍ ഇനി കേസ് തീരും വരെ കാത്തിരിക്കണം

തനിക്കെതിരെ ദുബൈയില്‍ ഒരു കേസും ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നേരത്തെ ബിനോയി ഹാജരാക്കിയിരുന്നു. 13 കോടി രൂപ നല്‍കാനുണ്ടെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ബിനോയ് ദുബൈയിലേക്ക് പോകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജാസ് ടൂറിസം കമ്പനിയുടെ ഉടമസ്ഥനും യു.എ.ഇ പൗരനുമായ ഹസന്‍ ഇസ്മഈല്‍ അബ്ദുള്ള അല്‍മര്‍സൂഖി ബിനോയിക്കെതിരെ പരാതി നല്‍കിയത്.

തുടര്‍ന്ന് പോലീസ് ബിനോയിക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. മകന് യാത്രാ വിലക്ക് ഇല്ലെന്ന് കോടിയേരിയും നേരത്തെ പറഞ്ഞിരുന്നു. ബിനോയ് ദുബൈയിലുണ്ടെന്നും അറബി ഇവിടെ വന്ന് ബുദ്ധിമുട്ടേണ്ട ആവശ്യം ഇല്ലെന്നും കോടിയേരി പറഞ്ഞിരുന്നു.

ദുബൈയില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജാസ് എന്ന കമ്പനിയുടെ പേരില്‍ 13 കോടി രൂപ വെട്ടിച്ചു എന്നാണ് പരാതി. ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 53.61 ലക്ഷം രൂപ ഈട് വായ്പയും ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 7.7 കോടി രൂപയും ബിനോയ് കോടിയേരിയ്ക്ക് തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് അനുവദിച്ചുനല്‍കിയെന്നാണ് കമ്പനി പരാതിയില്‍ പറയുന്നത്. ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് മൊത്തം 13 കോടി രൂപ തിരിച്ചു കിട്ടാനുള്ളതെന്നും കമ്പനി പരാതിയില്‍ വ്യക്തമാക്കുന്നു.


Keywords: Dubai cheating case: Travel restrictions imposed on Binoy Kodiyeri, Dubai, News, Son, Case, Trending, Complaint, UAE, Travel & Tourism, Saudi Arabia, Police, World, Gulf.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia