ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക ആരോപണം; പരാതിക്കാരന്റെ വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചേക്കും

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 04.02.2018) ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക ആരോപണങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ പരാതിക്കാരനായ ഹസന്‍ ഇസ്മഈല്‍ അബ്ദുള്ള അല്‍ മര്‍സൂഖി വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനം ഉപേക്ഷിക്കുമെന്ന് റിപ്പോര്‍ട്ട്. കോടതി വിലക്ക് നിലനില്‍ക്കുന്നതിനാലാണ് വാര്‍ത്താസമ്മേളനം ഉപേക്ഷിക്കുന്നത്. ഫെബ്രുവരി അഞ്ചിന് തിരുവനന്തപുരം പ്രസ് ക്ലബ്ബിലാണ് വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്.

ബിനോയ് കോടിയേരിക്ക് സമാനമായ സാമ്പത്തിക ആരോപണങ്ങള്‍ നേരിടുന്ന ചവറ എംഎല്‍എ എന്‍ വിജയന്‍ പിള്ളയുടെ മകനെതിരായ വാര്‍ത്തകള്‍ നല്‍കുന്നതിനാണ് കരുനാഗപ്പള്ളി സബ് കോടതി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് കേസുകള്‍ക്കും ബന്ധമുണ്ട്. ചവറ എംഎല്‍എയുടെ മകന്‍ ശ്രീജിത്ത് വിജയനെതിരെയുള്ള പരാതിക്കാരനും മര്‍സൂഖി തന്നെയാണ്. ഈ സാഹചര്യത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും സൂചിപ്പിക്കേണ്ടിവരും. ഇത് കോടതിയലക്ഷ്യമാകുമെന്നതിനാലാണ് വാര്‍ത്താസമ്മേളനം ഉപേക്ഷിക്കുന്നത്.

 ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക ആരോപണം; പരാതിക്കാരന്റെ വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചേക്കും

ശ്രീജിത്ത് വിജയനെതിരായ കേസിനെ കുറിച്ച് മാധ്യമ ചര്‍ച്ചകളോ പരമാര്‍ശങ്ങളോ ഉണ്ടാകരുതെന്നാണ് കോടതിയുടെ നിര്‍ദേശം. ശ്രീജിത്തിനെതിരായ കേസുകള്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ വിധിയുടെ പകര്‍പ്പ് തിരുവനന്തപുരം പ്രസ് ക്ലബ്ബിലും ബന്ധപ്പെട്ട മാധ്യമ സ്ഥാപനങ്ങളിലും പതിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് വാര്‍ത്താസമ്മേളനം നിരോധിക്കാന്‍ പ്രസ് ക്ലബ്ബ് നിര്‍ബന്ധിതമായിരിക്കുന്നത്.

ബിനോയ് കോടിയേരിയുടെ സാമ്പത്തിക കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഫെബ്രുവരി അഞ്ചിന് വാര്‍ത്താസമ്മേളനത്തിലൂടെ പുറത്തുവിടുമെന്നായിരുന്നു മര്‍സൂഖിയുടെ ഇന്ത്യയിലെ അഭിഭാഷകന്‍ രാം കിഷോര്‍ യാദവ് പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നത്.

ബിനോയ് 13 കോടിയും ശ്രീജിത്ത് 11 കോടിയും നല്‍കാനുണ്ടെന്നാണ് മര്‍സൂഖിയുടെ ജാസ് ടൂറിസം കമ്പനി അവകാശപ്പെടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Dubai cheating case: Al Marzooqi to address media in Kerala, Thiruvananthapuram, News, Busines, Report, Press meet, Media, Trending, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia