ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 24.07.2017) നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ദിലീപ് ജാമ്യം തേടി ഇനി സുപ്രീംകോടതിയില്‍ പോകാനിടയില്ല. അങ്കമാലി മജിസ്‌ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച ദിലീപിന് ഹൈക്കോടതി വിധിയും എതിരാവുകയായിരുന്നു. സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നടത്തിയാല്‍ ഹൈക്കോടതിവിധി ശരിവെക്കാനാണ് സാധ്യത കൂടുതലെന്നാണ് നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.
ഈ ഒരു സാഹചര്യത്തില്‍ ദിലീപ് സുപ്രീംകോടതിയിലേക്ക് പോകാന്‍ തീരെ സാധ്യതയില്ല. ദിലീപിനുവേണ്ടി സുപ്രീംകോടതിയില്‍ കോടികള്‍ പ്രതിഫലം പറ്റുന്ന രാംജത് മലാനി ഹാജരാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സുപ്രീംകോടതിയില്‍ നിന്നും തിരിച്ചടി ഉണ്ടായാല്‍ ഇപ്പോള്‍ ദിലീപിനോടുണ്ടായിട്ടുള്ള നേരിയ സഹതാപതരംഗം പോലും ഇല്ലാതാക്കുമെന്നാണ് താരവും താരവുമായി ബന്ധപ്പെട്ട വൃത്തങ്ങളും നടത്തിയ സ്വകാര്യ സംഭാഷണങ്ങളില്‍ പറയുന്നത്. 90 ദിവസത്തിനകം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ദിലീപിന് ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി ലഭിക്കും.
ഈ മാസം 17നാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുമെന്ന് ദിലീപിന്റെ സഹോദരനടക്കമുള്ളവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ശക്തമായ സ്വാധീനം ചെലുത്താന്‍ കഴിയുന്ന വ്യക്തിക്ക് കേസന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ ജാമ്യം നല്‍കിയാല്‍ സാക്ഷികളേയും മറ്റും സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും സാധ്യത കൂടുതലാണെന്നിരിക്കെ സുപ്രീംകോടതിയും പ്രതിക്ക് ജാമ്യം നല്‍കാന്‍ സാധ്യതയില്ല. ദിലീപിനെതിരെയുള്ള കേസന്വേഷണം 90 ദിവസത്തിനകം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയാല്‍ കോടതി ജാമ്യം നല്‍കാനും സാധ്യതയില്ല. 16 ദിവസമായി ദിലീപ് ജയിലില്‍ കഴിയുകയാണ്.
ദിലീപിനെതിരെ ശക്തമായ തെളിവുകളാണ് പ്രോസിക്യൂഷന്‍ നിരത്തിയത്. കേസ് ഡയറി മുദ്രവെച്ച കവറില്‍ നല്‍കുകയും ചെയ്തിരുന്നു. ദിലീപിനുവേണ്ടി കോടികളിറക്കി ഓണ്‍ലൈന്‍ ക്വട്ടേഷന്‍ സംഘം വ്യാപകമായി പ്രചരണം നടത്തിയിരുന്നു. ഇതിനുശേഷം ദിലീപിനെ അനുകൂലിച്ച് ചിലര്‍ രംഗത്തുവരികയും ചെയ്തിരുന്നു. ദിലീപിന് ജാമ്യം നിഷേധിച്ചതോടെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയോടുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണ്. ഏത് ഉന്നതനായാലും നിയമത്തിന് മുന്നില്‍ തുല്യരാണെന്ന ശക്തമായ മുന്നറിയിപ്പാണ് ജാമ്യാപേക്ഷ തള്ളിയ വിധിയിലൂടെ കോടതി സമൂഹത്തിന് നല്‍കിയിരിക്കുന്നത്. ചരിത്രത്തിലെ തന്നെ ആദ്യത്തെ ബലാത്സംഗ ക്വട്ടേഷനാണ് ഇതെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ ബോധ്യപ്പെടുത്തിയത്.

Also Read:
നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കാണാനെത്തിയ യുവാവിനെ മര്‍ദിച്ചതായി പരാതി; 5 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dileep is not appeal in supreme court, Kochi, Bail plea, High Court of Kerala, Report, Warning, Kerala, Cinema, Entertainment, Trending.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.