മീനാക്ഷിയെ ഹോസ്റ്റലിലേക്ക് മാറ്റി; ആലുവയിലെ വീടുപൂട്ടി കാവ്യയും ബന്ധുക്കളും സ്ഥലംവിട്ടുവോ?

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 13.07.2017) കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ മകള്‍ മീനാക്ഷിയെ സ്‌കൂള്‍ ഹോസ്റ്റലിലേക്ക് മാറ്റിയ ശേഷം ആലുവയിലെ പത്മസരോവരം പൂട്ടി വീട്ടുകാരെല്ലാം സ്ഥലംവിട്ടതായി വിവരം. അക്രമസാധ്യത മുന്നില്‍ കണ്ടാണ് വീടുപൂട്ടിപ്പോയതെന്നാണ് വിവരം. മീനാക്ഷിയെ ഹോസ്റ്റലിലേക്ക് മാറ്റിയതിന് പിന്നില്‍ അമ്മയായ മഞ്ജുവാര്യരുടെ ഇടപെടലും ഉണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മാത്രമല്ല, സിനിമാ ലോകത്തെ ദിലീപിന്റേയും മഞ്ജുവിന്റേയും സുഹൃത്തുക്കളെല്ലാം മീനാക്ഷിക്ക് മനോധൈര്യം പകരുന്നുണ്ട്.

ദിലീപ് അറസ്റ്റിലായതിന് പിന്നാലെ മകളെ വിട്ടുകിട്ടുന്നതിന് വേണ്ടി മഞ്ജു കോടതിയെ സമീപിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അവര്‍ ഔദ്യോഗികമായി ഇക്കാര്യം പറഞ്ഞിട്ടില്ല.

മീനാക്ഷിയെ ഹോസ്റ്റലിലേക്ക് മാറ്റി; ആലുവയിലെ വീടുപൂട്ടി കാവ്യയും ബന്ധുക്കളും സ്ഥലംവിട്ടുവോ?

അതേസമയം ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍ മകളുമായി ബന്ധപ്പെടുന്നില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ ആലുവയിലെ വീട്ടിലായിരുന്ന കാവ്യ പിന്നീട് അജ്ഞാത കാരണത്താല്‍ വെണ്ണലയിലെ വീട്ടിലേക്ക് മാറി. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അറസ്റ്റ് നടന്നിട്ടും കാവ്യ ആലുവയിലെ ഭര്‍തൃവീട്ടിലെത്തിയില്ലെന്നത് അത്ഭുതപ്പെടുത്തുന്നു. അതേസമയം പള്‍സര്‍ സുനിയുടെ മൊഴിയില്‍ പറയുന്ന ആ മാഡം ആരെന്നു കണ്ടെത്താന്‍ കാവ്യയേയും അമ്മ ശ്യാമളയേയും പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കയാണ്. കാവ്യ എവിടെയാണെന്ന കൃത്യമായ വിവരം ലഭിച്ചതിന് ശേഷമാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഹാജരാകാത്തപക്ഷം കാവ്യയേയും അമ്മ ശ്യമളയേയും അറസ്റ്റു ചെയ്യാനാണ് പോലീസിന്റെ നീക്കം. ഇരുവരേയും കേസില്‍ പ്രതിയാക്കാനുള്ള മതിയായ തെളിവുകള്‍ പോലീസിന് ഇതിനോടകം തന്നെ ലഭിച്ചു കഴിഞ്ഞു. എന്നാല്‍ പങ്കാളിത്തം ഏതറ്റം വരെ പോയി എന്ന് ഉറപ്പിക്കാനാണ് പോലീസിന്റെ ശ്രമം. ലക്ഷ്യയിലെ സിസിടിവി ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയിലൂടെ വീണ്ടെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇത് കൂടി കിട്ടിയ ശേഷം കാവ്യയേയും അമ്മയേയും അറസ്റ്റ് ചെയ്യാനാണ് നീക്കം.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് ആലുവയിലെ ദിലീപിന്റെ വീട്ടിന് മുന്നില്‍ പോലീസ് കാവലുണ്ട്. ദിലീപിനെ കോടതിയില്‍ ഹാജരാക്കുമ്പോഴും തെളിവെടുപ്പിന് കൊണ്ടുപോകുമ്പോഴുമെല്ലാം ജനങ്ങള്‍ കൂകി വിളിച്ചിരുന്നു. എന്നാല്‍ പോലീസ് എത്തിയതോടെ വീട്ടുകാര്‍ക്ക് സ്വാതന്ത്ര്യം നഷ്ടമായി. ഈ സാഹചര്യത്തിലാണ് വീട് പൂട്ടി മറ്റ് ബന്ധുക്കളുടെ അടുത്തേക്ക് ദിലീപിന്റെ അമ്മ ഉള്‍പ്പെടുയള്ളവര്‍ മാറിയത്.

Also Read:
കെ എസ് ആര്‍ ടി സി ബസ് കുഴിയിലേക്ക് മറിഞ്ഞ് 4 പേര്‍ക്ക് പരിക്ക്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dileep house closed, Meenakshi moved to hostel, Kochi, News, Friends, Report, Police, Cinema, Entertainment, Kerala, Trending.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia