വിവാദങ്ങള്‍ക്കിടെ വീണ്ടും മോഹന്‍ ഭഗവത് പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠം സ്‌കൂളില്‍ പതാക ഉയര്‍ത്തി; സംഭവം റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിലെ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം ലംഘിച്ചാണെന്ന് ആക്ഷേപം

 


ADVERTISEMENT

പാലക്കാട്: (www.kvartha.com 26.01.2018) വിവാദങ്ങള്‍ക്കിടെ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് ഇത്തവണയും ദേശീയ പതാക ഉയര്‍ത്തി. പാലക്കാട് വ്യാസ വിദ്യാപീഠം സ്‌കൂളിലാണ് ഭഗവത് പതാക ഉയര്‍ത്തിയത്. വെള്ളിയാഴ്ച രാവിലെ 9.10 നായിരുന്നു പതാക ഉയര്‍ത്തല്‍ ചടങ്ങ് നടന്നത്. ചടങ്ങിന് പോലീസ് വന്‍സുരക്ഷ ഒരുക്കിയിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കെയാണ് ആര്‍.എസ്.എസ് മേധാവി പതാക ഉയര്‍ത്തിയത്.

കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ പാലക്കാട് കര്‍ണകിയമ്മന്‍ കോവില്‍ സ്‌കൂളില്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്ഥാപന മേധാവികള്‍ അല്ലാതെ മറ്റാരും ദേശീയ പതാക ഉയര്‍ത്താന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.

 വിവാദങ്ങള്‍ക്കിടെ വീണ്ടും മോഹന്‍ ഭഗവത് പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠം സ്‌കൂളില്‍ പതാക ഉയര്‍ത്തി; സംഭവം റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിലെ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം ലംഘിച്ചാണെന്ന് ആക്ഷേപം

അതേസമയം, തങ്ങളുടേത് സി.ബി.എസ്.ഇ സ്‌കൂളായതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം ബാധകമല്ലെന്ന നിലപാടിലാണ് വ്യാസവിദ്യാപീഠം സ്‌കൂള്‍ അധികൃതര്‍.

സര്‍ക്കുലര്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനുള്ള കോഡിന്റെ ലംഘനമാണെന്നും സംഘടനാനേതാക്കള്‍ ആരോപിച്ചു. വ്യാഴാഴ്ച രാത്രി 11.30ന് വ്യാസവിദ്യാപീഠത്തിലെത്തിയ മോഹന്‍ ഭഗവത് വെള്ളിയാഴ്ച മുതല്‍ മൂന്നുദിവസം ഇവിടെ നടക്കുന്ന ആര്‍എസ്എസ് പ്രാന്തീയ (സംസ്ഥാന) കാര്യകര്‍തൃശിബിരത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കും.

പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ സ്‌കൂള്‍ അധികൃതരെ കൂടാതെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് സംസ്ഥാന നേതാക്കള്‍, ബിജെപി സംഘടനാ സെക്രട്ടറിമാര്‍, മറ്റു പരിവാര്‍ സംഘടനാ നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടെ നേതാക്കളുടെ നീണ്ട നിരതന്നെയുണ്ടായിരുന്നു. സര്‍ക്കുലറിന്റെ പശ്ചാത്തലത്തില്‍ പതാക ഉയര്‍ത്തല്‍ വിവാദമായതോടെ പരിപാടി റിപ്പോര്‍ട്ടു ചെയ്യാന്‍ ദേശീയ മാധ്യമങ്ങളുടെ പ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.

കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ഭഗവത് മൂത്താന്തറ കര്‍ണ്ണകയമ്മന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയതും അതിനെതിരെ വിദ്യാഭ്യാസവകുപ്പ് സ്വീകരിച്ച നടപടികളും ദേശീയതലത്തില്‍ തന്നെ രാഷ്ട്രീയ വിവാദമായിരുന്നു. മോഹന്‍ ഭഗവത് പതാക ഉയര്‍ത്തുമെന്ന് സൂചന ലഭിച്ച സാഹചര്യത്തില്‍ 14ന് രാത്രി ചടങ്ങ് തടഞ്ഞുകൊണ്ട് ജില്ലാ അധികൃതര്‍ സ്‌കൂള്‍ അധികൃതര്‍ക്കു കത്തു നല്‍കിയിരുന്നു. എന്നാല്‍ ഭഗവത് സ്‌കൂളില്‍ പതാക ഉയര്‍ത്തി. എന്നാല്‍, ആര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ക്കായില്ല.

സ്വാതന്ത്ര്യ ദിനാഘോഷം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ബിജെപി ജില്ലാപ്രസിഡന്റ് ഇ.കൃഷ്ണദാസ് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും നല്‍കിയ പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ചീഫ് സെക്രട്ടറിയില്‍ നിന്നു വിശദീകരണം തേടിയിരുന്നു. എന്നാല്‍ നാലുമാസം കഴിഞ്ഞാണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി പരാതിക്കാരന് മറുപടി നല്‍കിയത്. അന്വേഷണത്തിന് ഡിജിപിയെയും വിദ്യാഭ്യാസ വകുപ്പിനെയും ചുമതലപ്പെടുത്തിയതായും അറിയിപ്പില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Despite Kerala government's order disallowing it, RSS chief Mohan Bhagwat hoists flag in a school, Palakkad, News, Republic Day, Celebration, Trending, Police, Protection, RSS, Allegation, CBSE, School, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia