ഡി സിനിമാസ് ഭൂമി കയ്യേറ്റം; ദിലീപിന് ലോകായുക്തയുടെ നോട്ടീസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍: (www.kvartha.com 20.07.2017) ചാലക്കുടിയില്‍ പുറമ്പോക്ക് ഭൂമി കൈയേറി ഡി സിനിമാസ് എന്ന തിയേറ്റര്‍ സമുച്ചയം പണിതതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന് ലോകായുക്തയുടെ നോട്ടീസ് . സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന തൃശൂര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് നോട്ടിസ് അയച്ചിരിക്കുന്നത്. ഭൂമിയുടെ മുന്‍ ഉടമകളടക്കം മറ്റു 13 പേര്‍ക്കും ലോകായുക്ത നോട്ടീസ് അയച്ചിട്ടുണ്ട്.

തൃശൂര്‍ മുന്‍ കലക്ടറും നിലവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുമായ എം.എസ്.ജയ, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി, ചീഫ് സെക്രട്ടറി, റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ചാലക്കുടി നഗരസഭാ സെക്രട്ടറി, കിഴക്കേ ചാലക്കുടി വില്ലേജ് ഓഫീസര്‍, ചാലക്കുടി താലൂക്ക് തഹസില്‍ദാര്‍ എന്നിവര്‍ക്കാണു തൃശൂര്‍ സ്വദേശി ടി.എന്‍.മുകുന്ദന്‍ സമര്‍പ്പിച്ച പരാതിയില്‍ ലോകായുക്ത നോട്ടീസ് അയച്ചത്.

ഡി സിനിമാസ് ഭൂമി കയ്യേറ്റം; ദിലീപിന് ലോകായുക്തയുടെ നോട്ടീസ്

ഈ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഡി സിനിമാസ് തിയേറ്റര്‍ സമുച്ചയവും പരിസരവും ജൂലായ് 27ന് അളന്ന് തിട്ടപ്പെടുത്താന്‍ തൃശൂര്‍ ജില്ലാ സര്‍വെയര്‍ സൂപ്രണ്ട് തീരുമാനിച്ചിരുന്നു. അന്നേദിവസം ദിലീപ് അടക്കം ഏഴു പേര്‍ക്കു രേഖകളുമായി എത്താന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. നേരത്തെ നടത്തിയ പരിശോധനയില്‍ കയ്യേറ്റം ഇല്ലെന്നായിരുന്നു കണ്ടെത്തല്‍. ദിലീപ് വാങ്ങുന്നതിനു മുന്‍പ് ഏഴു തവണ ഈ ഭൂമി കൈമാറിയിട്ടുണ്ട്. അപ്പോഴെല്ലാം ഉടമകളുടെ പേരില്‍ നികുതിയും അടച്ചിട്ടുണ്ട്.

ഡി സിനിമാസ് സര്‍ക്കാര്‍ ഭൂമി കയ്യേറിയത് സംബന്ധിച്ച അന്വേഷണം സങ്കീര്‍ണമാണെന്ന് കാട്ടി നേരത്തെ തൃശൂര്‍ ജില്ലാ കളക്ടര്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പുറമ്പോക്ക് ഭൂമിക്ക് ജന്മാവകാശം നേടിയതും കരമടച്ചതും എങ്ങനെയെന്ന് പരിശോധിക്കണമെന്നും ഈ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 1956 മുതലുള്ള രേഖകള്‍ പരിശോധിച്ചാണ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതില്‍ പല രേഖകളും നഷ്ടമായിട്ടുണ്ടെന്നും കയ്യേറ്റം കണ്ടെത്താന്‍ വിശദമായ പരിശോധന ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കയ്യേറ്റം കണ്ടെത്താന്‍ രേഖകളുടെ അഭാവമുണ്ടെന്നും ഇത് സംബന്ധിച്ച് റവന്യൂ വകുപ്പിന്റെ ഉന്നത സംഘം അന്വേഷണം നടത്തണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടിരുന്നു. കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ സ്ഥിരീകരിക്കുകയും വിശദമായി പരിശോധിച്ചശേഷം നടപടിയെടുക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. സംസ്ഥാന രൂപീകരണത്തിനു മുമ്പ് തിരു- കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണു ആരോപണം.

90 സെന്റില്‍നിന്ന് ഒന്നര സെന്റ് സ്ഥലം ദേശീയപാതയ്ക്കായി വിട്ടുകൊടുത്തിരുന്നു. വിട്ടുകൊടുത്ത ഭൂമിയുടെ രേഖയില്‍ പുറമ്പോക്ക് എന്നു രേഖപ്പെടുത്തിയപ്പോള്‍ ദിലീപിന്റെ ഭൂമിയിലും പുറമ്പോക്ക് എന്നു രേഖപ്പെടുത്തിയിരുന്നു. അതു പിന്നീടു തിരുത്തി വാങ്ങിയിട്ടുണ്ട്. എന്നാല്‍ കൈമാറ്റങ്ങളെല്ലാം പുറമ്പോക്കു ഭൂമി ഉപയോഗിച്ചാണോ എന്നു കണ്ടെത്തേണ്ടതുണ്ട്. ഈ ഭൂമിയില്‍ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കും ഉള്‍പ്പെടുന്നതായുള്ള റവന്യു റിപ്പോര്‍ട്ട് മുക്കിയെന്നും ആക്ഷേപമുയര്‍ന്നിരുന്നു.

നിര്‍മാണാനുമതിക്കായി സമര്‍പ്പിച്ച കൈവശാവകാശ രേഖയും ഭൂമിയുടെ സ്‌കെച്ചുമാണു കാണാതായത്. തിയേറ്റര്‍ നിര്‍മിച്ചതു കയ്യേറ്റ ഭൂമിയിലാണെന്ന ആരോപണത്തെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇവ ഫയലില്‍ ഇല്ലെന്നു കണ്ടെത്തിയത്. നേരത്തെ ഇവ ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

Also Read:
അനിശ്ചിത കാലത്തേക്ക് കേന്ദ്രസര്‍വ്വകലാശാല അടച്ചിട്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ പോകാതെ സമരവും പഠിത്തവുമായി ക്യാമ്പസില്‍തന്നെ; ക്ലാസെടുക്കുന്നത് സീനിയര്‍ വിദ്യാര്‍ത്ഥികള്‍, ഗവേഷണ വിദ്യാര്‍ത്ഥികളും സമരത്തില്‍ ചേര്‍ന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: D Cinemas land encroachment: Lokayukta notice for Dileep, Thrissur, News, District Collector, Report, Minister, Cinema, Entertainment, Trending, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script