ദുബൈയിലെ കേസ് ഇപ്പോള്‍ ഇല്ലാത്തത്; ഇനിയും പേരെടുത്ത് പറഞ്ഞാല്‍ വിട്ടുകൊടുക്കരുതെന്ന് കോടിയേരിക്കും മകനും നിര്‍ദേശം
Jan 25, 2018, 10:33 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 25.01.2018) ദുബൈയിലെ കമ്പനി നല്‍കിയ സാമ്പത്തിക തട്ടിപ്പു കേസ് ഇപ്പോള്‍ നിലവില്‍ ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി വിശദീകരിച്ചതോടെ അതുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമ നടപടിക്ക് കോടിയേരിക്കും മകനും പാര്‍ട്ടി നിര്‍ദേശം നല്‍കി. ബുധനാഴ്ചത്തെ മലയാള മനോരമ ദിനപത്രത്തിലാണ് ആദ്യം ഈ വാര്‍ത്ത വന്നത്.
എന്നാല്‍ സിപിഎമ്മിന്റെ കേരളത്തിലെ ഒരു പ്രമുഖ നേതാവിന്റെ മകന്‍ എന്നല്ലാതെ കോടിയേരിയുടെയോ ബിനോയിയുടെയോ പേരുകള്‍ അതിലുണ്ടായിരുന്നില്ല. അതുകൊണ്ട് നിയമപരമായി ആ വാര്‍ത്തയ്‌ക്കെതിരെ നീങ്ങിയാല്‍ നിലനില്‍ക്കില്ല. അതേസമയം, ആ നേതാവ് കോടിയേരിയാണെന്ന് പ്രതിപക്ഷ നേതാവ് പേരെടുത്തു പറഞ്ഞ് ആരോപണം ഉന്നയിച്ച പിന്നാലെ ബിജെപിയും അതേ ആരോപണം ഏറ്റെടുത്തു.
വിവിധ ചാനലുകളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ബുധനാഴ്ചയും ദിനപത്രങ്ങളില്‍ വ്യാഴാഴ്ചയും പേരെടുത്ത് പറഞ്ഞ് വാര്‍ത്തകള്‍ വരികയും ചെയ്തു. പ്രശ്‌നം ഗുരുതരമായതോടെ ബുധനാഴ്ച വൈകുന്നേരം തന്നെ ബിനോയി കോടിയേരി വിശദീകരണക്കുറിപ്പ് ഇറക്കി.

നേരത്തേ ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട് രാഹുല്‍ എന്ന കൂട്ടുകച്ചവടക്കാരന് പണം കൊടുക്കാന്‍ ഉണ്ടായിരുന്നുവെന്നും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും വിശദീകരിച്ച ബിനോയി അറുപതിനായിരം ദിര്‍ഹം കൊടുക്കണം എന്ന് ദുബൈയിലെ കോടതി വിധിച്ചതോടെ ആ കേസ് റദ്ദായെന്നുമാണ് വ്യക്തമാക്കിയത്. ചാനല്‍ ചര്‍ച്ചകളില്‍ സിപിഎം വക്താക്കള്‍ അതിന്റെ ചുവടുപിടിച്ചാണ് സംസാരിച്ചതും.
എന്നിട്ടും ചില മാധ്യമങ്ങള്‍ ആരോപണം അതേവിധം തുടരുന്നത് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് നിയമപരമായ നീക്കത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടുത്ത മാസം നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ജില്ലാ സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ സമയത്ത് കോടിയേരിയുടെ മകനെതിരെ ഈ കേസും വാര്‍ത്തയും പൊങ്ങി വന്നതിനു പിന്നില്‍ സിപിഎമ്മിലെത്തന്നെ ഉള്‍പ്പോര് ഉണ്ട് എന്നും പ്രചരിക്കുന്നുണ്ട്.
കോടിയേരിതന്നെയാണ് വീണ്ടും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. എന്നാല്‍ മകന്റെ കേസിന്റെ പേരില്‍ കോടിയേരിയെ മാറ്റിനിര്‍ത്താന്‍ ശ്രമമുണ്ടത്രേ. മാധ്യമങ്ങളെ ഉപയോഗിച്ച് വീണ്ടും ഇതേ പ്രചരണം തുടരാതിരിക്കാണ് കേസ് കൊടുത്ത് വായടിപ്പിക്കാന്‍ ശ്രമിക്കുന്നത്.

എന്നാല്‍ പ്രതിപക്ഷം നിയമസഭയില്‍ ഈ വിഷയം ശക്തമാക്കുന്നതോടെ അത് സ്വാഭാവികമായും മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കും. അതിനെതിരെ കേസ് കൊടുത്തിട്ട് കാര്യമില്ലെന്നും കോടിയേരിക്കും ബിനോയിക്കും നിയമോപദേശം ലഭിച്ചതായും അറിയുന്നു. സ്വന്തം നിലയില്‍ മാധ്യമങ്ങള്‍ ദുബൈ കേസിനേക്കുറിച്ച് തങ്ങളുടെ പേര് ചേര്‍ത്ത് പ്രചരിപ്പിച്ചാലല്ലാതെ മാനനഷ്ടക്കേസും മറ്റും നിലനില്‍ക്കില്ല എന്നാണത്രേ ഉപദേശം ലഭിച്ചത്.
Keywords: CPI M asked it's secretary and son to face allegations legally, Thiruvananthapuram, News, Cheating, Case, Kodiyeri Balakrishnan, CPM, Allegation, Politics, BJP, Business, Case, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.