ആക്രമണ ദൃശ്യങ്ങള്‍ നല്‍കില്ല, ദിലീപിന്റെ ഹര്‍ജി തള്ളി: വിചാരണ സെഷന്‍സ് കോടതിയില്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com 07.02.2018) കൊച്ചിയില്‍ ഓടുന്ന കാറില്‍ യുവനടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ആക്രമണ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹര്‍ജി കോടതി തള്ളി. കൂടാതെ, നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റാനും അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തീരുമാനിച്ചു. കുറ്റപത്രത്തിനൊപ്പം പോലീസ് സമര്‍പ്പിച്ചവയില്‍ ഗൗരവ സ്വഭാവമുള്ള ചില രേഖകള്‍ ഒഴികെ മറ്റുള്ളവ പ്രതിഭാഗത്തിന് കൈമാറിയിട്ടുണ്ട്.

ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വിട്ടുനല്‍കിയാല്‍ അത് പുറത്തുപോകാനും നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ദുരുപയോഗം ചെയ്യപ്പെടാനുമുള്ള സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് ദൃശ്യങ്ങള്‍ വിട്ടുനല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയത്.

ആക്രമണ ദൃശ്യങ്ങള്‍ നല്‍കില്ല, ദിലീപിന്റെ ഹര്‍ജി തള്ളി: വിചാരണ സെഷന്‍സ് കോടതിയില്‍

നേരത്തെ ഈ ദൃശ്യങ്ങള്‍ കാണാന്‍ ദിലീപിന് കോടതി അനുമതി നല്‍കിയിരുന്നു. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ടതായി സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടിയും കൂടുതല്‍ പരിശോധന വേണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു ദിലീപ് ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.

ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒരു സ്ത്രീ ശബ്ദം നിര്‍ദേശം നല്‍കുന്നുണ്ട്. ഇത് പ്രോസിക്യൂഷന്റെ കേസുമായി പൊരുത്തപ്പെടുന്നില്ല. ഈ സാഹചര്യത്തില്‍ കേസിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ നീതിയുക്തമായ അന്വേഷണം നടത്തുന്നതിന് ദൃശ്യങ്ങളുടെ പകര്‍പ്പ് അതേപടി വേണമെന്നാണ് ദിലീപിന്റെ ആവശ്യം.

സംഭവവുമായി ബന്ധപ്പെട്ട് സിസി ടിവി ദൃശ്യങ്ങള്‍ അടക്കമുള്ള ദൃശ്യങ്ങള്‍ വേണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ കോടതി അംഗീകരിക്കുകയും അനുകൂലമായി ഉത്തരവുണ്ടാവുകയും ചെയ്തിരുന്നു. ഫോണ്‍ രേഖകള്‍, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, മറ്റു രേഖകള്‍ എന്നിവയുടെ പകര്‍പ്പുകളും ദിലീപിന് നല്‍കിയിരുന്നു. ദിലീപ് ഒഴികെയുള്ള ഏഴ് പ്രതികളും ബുധനാഴ്ച കോടതിയില്‍ ഹാജരായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Court dismisses Dileep's plea to hand over visuals, Kochi, News, Trending, Court, Cinema, Entertainment, Report, Phone call, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia