ഫൗസിയക്കെതിരെ പോലീസുകാരുടെ മക്കളെ കിഡ്‌നാപ്പ് ചെയ്യാന്‍ ശ്രമിച്ചതിനും കേസ്

 


ഫൗസിയക്കെതിരെ പോലീസുകാരുടെ മക്കളെ കിഡ്‌നാപ്പ് ചെയ്യാന്‍ ശ്രമിച്ചതിനും കേസ്
Fauziya Musthafa
കാസര്‍കോട്: ഇന്ത്യാവിഷന്‍ വാര്‍ത്താ സംഘത്തിന് നേരെ പോലീസ് നടത്തിയ അക്രമത്തിനു പിന്നിലെ നാടകങ്ങള്‍ ഒന്നൊന്നായി പുറത്ത് വരുന്നു. പോലീസുകാരുടെ മക്കളെ കിഡ്‌നാപ്പ് ചെയ്യാന്‍ ശ്രമിച്ചുവെന്നതിന് പുതിയ കള്ളകേസ് കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തു. പോലീസിനെതിരെ ശക്തമായ നിയമ നടപടിയിലേക്ക് നീങ്ങിയതോടെയാണ് പോലീസുകാരുടെ മക്കളെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നതിന് പുതിയ കേസ് ഉത്ഭവിച്ചത്. ഇന്ത്യാവിഷന്‍ റിപ്പോര്‍ ഫൗസിയയ്‌ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. നേരത്തെ ഇന്ത്യാവിഷന്‍ വാര്‍ത്താ സംഘത്തെ അക്രമിച്ച സംഭവത്തില്‍ ക്യാമറമാന്‍ സുബിത്തിനും, ഡ്രൈവര്‍ അബ്ദുല്‍ സലാമിനുമെതിരെ കാസര്‍കോട് പോലീസ് കൗണ്ടര്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പോലീസുകാരനായ കെ.ജി ലക്‌സി(39) തനിക്ക് പരിക്കേറ്റതായി ആരോപിച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത് വാദിയെ പ്രതിയാക്കാനായിരുന്നു. ആസൂത്രിതമായ ഗൂഢാലോചന പോലീസ് തലത്തില്‍ ഇക്കാര്യത്തില്‍ നടന്നതായി സംശയിക്കുന്നു. ഇതിന്റെ ഭാഗമായാണ് പരിക്കേല്‍ക്കാത്ത പോലീസുകാരനെ ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. നിയമം നടപ്പാക്കേണ്ട പോലീസ് തന്നെ അക്രമം നടത്തുകയും പിന്നീട് കേസിനെ ദുര്‍ബലപ്പെടുത്താന്‍ വാദിയെ പ്രതിയാക്കാന്‍ വേണ്ടിയും കള്ളകേസ് ചമക്കുകയായിരുന്നു. ഇത്തരം കള്ളകേസുകള്‍ മുഴുവന്‍ പിന്‍വലിക്കണമെന്നാണ് മാധ്യമ പ്രവര്‍ത്തകരുടെ ആവശ്യം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia