കണ്ണൂരില്‍ അക്രമങ്ങള്‍ക്ക് ശമനമില്ല; വീടുകള്‍ക്കും സി പി എം ബ്രാഞ്ച് ഓഫീസിനു നേരെയും ബോംബേറ്, എ കെ ജി വായനശാല അടിച്ചുതകര്‍ത്തു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 22.02.2018) കണ്ണൂരില്‍ അക്രമങ്ങള്‍ക്ക് ശമനമില്ല, വീടുകള്‍ക്കും സി പി എം ബ്രാഞ്ച് ഓഫീസിനു നേരെയും ബോംബേറ്, എ കെ ജി വായനശാല അടിച്ചുതകര്‍ത്തു. കഴിഞ്ഞദിവസം മുതല്‍ വളപട്ടണം സ്‌റ്റേഷന്‍ പരിധിയില്‍ അഴീക്കോടും സമീപപ്രദേശങ്ങളിലുമാണ് വ്യാപകമായ അക്രമങ്ങള്‍ നടക്കുന്നത്.

വ്യാഴാഴ്ച പുലര്‍ച്ചെയോടെ അഴീക്കോട് തെക്കുംഭാഗത്തെ സി.പി.എം ബ്രാഞ്ച് ഓഫീസിനു നേരെയും ബോംബേറുണ്ടായി. എന്നാല്‍ ബോംബേറില്‍ ആളപായമൊന്നുമില്ല. അതിനിടെ കാപ്പിലെ പീടികയിലെ സി.പി.എം നിയന്ത്രണത്തിലുള്ള ക്ലബ്ബ് ഒരു സംഘം ആള്‍ക്കാര്‍ ചേര്‍ന്ന് അടിച്ച് തകര്‍ത്തു. എ.കെ.ജി വായനാശാലയാണ് വ്യാഴാഴ്ച പുലര്‍ച്ചെയോടെ എത്തിയ സംഘം അടിച്ചുതകര്‍ത്തത്. സംഭവത്തില്‍ മുന്‍വശത്തെ വാതിലും ജനല്‍ ഗ്ലാസുകളും തകര്‍ന്നു. ബുധനാഴ്ച രാത്രിയോടെ യുവമോര്‍ച്ച നേതാവിന്റെ വീട്ടിനു നേരെ നടന്ന ബോംബേറിന്റെ പ്രതികാരമെന്നോണമാണ് അക്രമം നടന്നതെന്ന് പോലീസ് അറിയിച്ചു.

 കണ്ണൂരില്‍ അക്രമങ്ങള്‍ക്ക് ശമനമില്ല; വീടുകള്‍ക്കും സി പി എം ബ്രാഞ്ച് ഓഫീസിനു നേരെയും ബോംബേറ്, എ കെ ജി വായനശാല അടിച്ചുതകര്‍ത്തു

അഴീക്കോട് കച്ചേരിപ്പാറയിലെ സുഭീഷിന്റെ വീട്ടിന് നേരെ സംഘടിച്ചെത്തിയ അക്രമികള്‍ ബോംബേറ് നടത്തുകയായിരുന്നു. സംഭവത്തില്‍ വീടിന്റെ തറയുടെ ടൈല്‍സ് തകര്‍ന്നിട്ടുണ്ട്. ഉഗ്രശേഷിയുള്ള ബോംബാണ് പ്രയോഗിച്ചതെങ്കിലും വീട്ടിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. അതേസമയം കഴിഞ്ഞദിവസം പൂതപ്പാറയിലെ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് തകര്‍ത്ത സംഭവമാണ് പ്രദേശത്ത് അക്രമം തുടരാന്‍ ഇടയാക്കിയതെന്നാണ് ആരോപണം.

അകത്ത് കടന്ന് ഉപകരണങ്ങളെല്ലാം തകര്‍ത്ത സംഘം സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്താന്‍ കരുതിയ മരുന്നുകളും നശിപ്പിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം വളപട്ടണം സി.ഐ കൃഷ്ണന്റെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. വളപട്ടണം എസ്.ഐ രവിയുടെ നേതൃത്വത്തില്‍ സ്ഥലത്ത് ഇപ്പോള്‍ പരിശോധനയും സുരക്ഷയും കര്‍ശനമാക്കിയിട്ടുണ്ട്.

Keywords: Bomb hurled at Kannur CPM office, Kannur, News, Local-News, Trending, CPM, Attack, Injured, Visit, Police, Protection, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia