ഷുഹൈബ് വധം ദേശീയതലത്തില്‍ വിഷയമാക്കാന്‍ ബിജെപി; ഉന്നം കോണ്‍ഗ്രസും ന്യൂനപക്ഷങ്ങളും
Feb 15, 2018, 11:00 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 15.02.2018) കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട സംഭവം ദേശീയതലത്തില്‍ പ്രചാരണമാക്കാന്‍ ബിജെപി ആലോചിക്കുന്നു. സംഘപരിവാറിനെതിരെ സിപിഎമ്മുമായി യോജിച്ചു പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസിന് കേരളത്തില്‍ സിപിഎം നല്‍കുന്നത് കൊലക്കത്തിയാണ് എന്ന് വരുത്തുകയാണ് ലക്ഷ്യം.
കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പു ധാരണയോ സഖ്യമോ ഉണ്ടാകില്ലെന്ന് സിപിഎം തീരുമാനിച്ചിട്ടുണ്ടെങ്കിലും സംഘ്പരിവാറിനെതിരായ രാഷ്ട്രീയ കൂട്ടായ്മയില്‍ കോണ്‍ഗ്രസ് സിപിഎമ്മിനോട് തൊട്ടുകൂടായ്മ കാണിക്കുന്നില്ല. മാത്രമല്ല പാര്‍ലമെന്റിലും പുറത്തും വിവിധ വിഷയങ്ങളില്‍ കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടുന്ന പ്രതിപക്ഷം എന്‍ഡിഎ സര്‍ക്കാരിനെതിരെ യോജിച്ചു പ്രവര്‍ത്തിക്കുന്നുമുണ്ട്. ഈ സഖ്യത്തില്‍ സംശയത്തിന്റെ വിള്ളല്‍ വീഴ്ത്താന്‍ ഷുഹൈബ് സംഭവത്തേക്കുറിച്ചുള്ള ദേശീയതല പ്രചാരണത്തിലൂടെ സാധിക്കുമോ എന്നാണ് ബിജെപി നോക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് നേതാവായ മുസ്ലിം യുവാവാണ് കൊല്ലപ്പെട്ടത് എന്നതുകൊണ്ട് സിപിഎമ്മിന്റെ ന്യൂനപക്ഷ സംരക്ഷണ വാദം പൊള്ളയാണ് എന്ന് ചൂണ്ടിക്കാനും കഴിയും എന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. കേരളത്തില്‍ മുഖ്യമന്ത്രിയുടെ ജന്മനാട്ടിലും സ്വന്തം ജില്ലയിലും ഉള്‍പ്പെടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് രക്ഷയില്ല എന്ന് ആരോപിച്ച് നേരത്തേ രാജ്യവ്യാപകമായി സംഘ്പരിവാര്‍ പ്രചാരണം നടത്തിയിരുന്നു.
സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസായി ന്യൂഡല്‍ഹിയിലെ എകെജി ഭവനെതിരെവരെ ആക്രമണവുമുണ്ടായി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിക്കാന്‍ പാര്‍ട്ടി ഓഫീസിനുള്ളിലേക്ക് ഒരാള്‍ അതിക്രമിച്ചു കയറിയ സംഭവം സംഘ് പരിവാറിന്റെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു. അതോടെ നിര്‍ത്തിവച്ച സിപിഎം വിരുദ്ധ ദേശീയതല പ്രചാരണം പുതിയ രീതിയില്‍ തുടരാന്‍ ലഭിച്ച അവസരമായാണ് മട്ടന്നൂരിലെ ഷുഹൈബ് വധത്തെ ബിജെപി കാണുന്നത്.
< !- START disable copy paste -->

സിപിഎം ആണ് കൊലയ്ക്കു പിന്നില്‍ എന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണിയും ഉള്‍പ്പെടെ ആരോപിച്ചതും ബിജെപിയുടെ ഈ ദിശയിലുള്ള നീക്കത്തിനു സഹായകമാവുകയാണ്. ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചനകള്‍ ഉണ്ടെങ്കിലും അവരുടെ രാഷ്ട്രീയ ബന്ധം ഉള്‍പ്പെടെ ഒരു വിവരവും പോലീസ് പുറത്തുവിട്ടിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: BJP to start national level anti CPM campaign again, Thiruvananthapuram, News, Congress, CPM, Politics, Crime, Criminal Case, Parliament, Trending, NDA, Protection, BJP, Police, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.