മോഹന്‍ ഭാഗവത് പങ്കെടുത്ത കാര്യകര്‍തൃശിബിരത്തെ ബിജെപി നേതാക്കള്‍ അവഗണിച്ചു; സംഘപരിവാറില്‍ പോര്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 06.02.2018) കേരളത്തിലെ ബിജെപിയുടെ പ്രമുഖ നേതാക്കളില്‍ ഒരു വിഭാഗം ആര്‍ എസ് എസ് സര്‍സംഘ ചാലക് മോഹന്‍ഭാഗവത് പങ്കെടുത്ത ഉന്നതതല സമ്മേളനത്തില്‍ നിന്നു വിട്ടുനിന്നതിനേച്ചൊല്ലി സംഘപരിവാറില്‍ പോര് രൂക്ഷം. ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിനിര്‍ണയത്തെ ഉള്‍പ്പെടെ ബാധിക്കുന്ന വിധത്തിലേക്ക് ഈ പേര് വളരുകയാണ്.

മോഹന്‍ ഭാഗവത് പങ്കെടുത്ത കാര്യകര്‍തൃശിബിരത്തെ ബിജെപി നേതാക്കള്‍ അവഗണിച്ചു; സംഘപരിവാറില്‍ പോര്

ചെങ്ങന്നൂരിലേക്ക് പരിഗണിച്ചിരുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിന്റെ പേര് ഒഴിവാക്കാനും ഇത് കാരണമാകുന്നു എന്നാണ് സൂചന. കഴിഞ്ഞ ആഴ്ച പാലക്കാട്ട് നടന്ന കാര്യകര്‍തൃ ശിബിരത്തില്‍ നിന്നാണ് എം ടി രമേശ് ഉള്‍പ്പെടെ വിട്ടുനിന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, മുന്‍ പ്രസിഡന്റുമാരായ വി മുരളീധരന്‍, പി എസ് ശ്രീധരന്‍ പിള്ള, സി കെ പത്മനാഭന്‍, പി കെ കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍, സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശ്, സഹസംഘടനാ സെക്രട്ടറി കെ സുഭാഷ് എന്നിവരാണ് ശിബിരത്തില്‍ ബിജെപിയില്‍ നിന്ന് പങ്കെടുക്കേണ്ടിയിരുന്നത്.

മോഹന്‍ ഭാഗവത് പങ്കെടുത്ത കാര്യകര്‍തൃശിബിരത്തെ ബിജെപി നേതാക്കള്‍ അവഗണിച്ചു; സംഘപരിവാറില്‍ പോര്

എന്നാല്‍ കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, കെ സുരേന്ദ്രന്‍, എം ഗണേഷ്, കെ സുഭാഷ് എന്നിവര്‍ മാത്രമാണ് പങ്കെടുത്തത്. എം ടി രമേശ്, പി എസ് ശ്രീധരന്‍ പിള്ള, പി കെ കൃഷ്ണദാസ്, എ എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ വിട്ടുനിന്നു. ഇത് ആര്‍എസ്എസിനെ ക്ഷുഭിതരാക്കി. ആര്‍എസ്എസിന്റെ പഞ്ചായത്ത് തല ഭാരവാഹികള്‍ മുതല്‍ മുകളിലേയ്ക്കുള്ളവര്‍ പങ്കെടുത്ത കാര്യകര്‍തൃ ശിബിരത്തിന് ആര്‍എസ്എസും ബിജെപിയും നല്‍കിയ വലിയ പ്രാധാന്യം ഈ നേതാക്കള്‍ നല്‍കിയില്ല എന്ന വിമര്‍ശനം ദേശീയ നേതൃത്വത്തിന്റെ വരെ ശ്രദ്ധയില്‍ പെടുത്തിയതായാണു വിവരം. ബിജെപിയുടെ കേരളത്തിലെ സംഘടനാ നിയന്ത്രണം ആര്‍എസ്എസ് നിയന്ത്രണം ഏറ്റെടുത്തതോടെ ബിജെപി ദുര്‍ബലമായതിലെ പ്രതിഷേധമാണ് ഇവര്‍ പ്രകടിപ്പിച്ചതത്രേ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ മത്സരിച്ച പി എസ് ശ്രീധരന്‍ പിള്ള നാല്‍പ്പത്തി മൂവായിരത്തിനടുത്ത് വോട്ടുകള്‍ നേടിയിരുന്നു. എന്നാല്‍ ഇത്തവണ അദ്ദേഹം മത്സരിക്കാന്‍ മടിക്കുകയാണ്. തെരഞ്ഞെടുപ്പു കഴിഞ്ഞ് സംഘടനയെ ആര്‍എസ്എസ് കൈവിട്ടെന്നും അതുകൊണ്ട് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ ഈ ഉപതെരഞ്ഞെടുപ്പില്‍ കിട്ടില്ല എന്നുമാണ് ശ്രീധരന്‍ പിള്ളയുടെ നിലപാട്.

പക്ഷേ, മത്സരിക്കാന്‍ തന്നേക്കാള്‍ യോഗ്യതയുള്ളവര്‍ വേറെ ഉണ്ട് എന്നതാണ് അദ്ദേഹം പരസ്യമായി പറയുന്ന കാരണം. അതിനിടെയാണ് എം ടി രമേശിനെ പരിഗണിച്ചത്. എന്നാല്‍ പുതിയ സംഭവ വികാസങ്ങളോടെ അത് പൊളിഞ്ഞ സ്ഥിതിയാണ്. കുമ്മനം തന്നെ ചെങ്ങന്നൂരില്‍ മത്സരിക്കണം എന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: BJP leaders refused to attend RSS high level meet, RSS agitated, Thiruvananthapuram, News, Politics, RSS, Election, Conference, Palakkad, BJP, Trending, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia