ബിനോയ് കോടിയേരി വിഷയത്തില്‍ പ്രതികരിക്കാന്‍ കോണ്‍ഗ്രസിന് ധൈര്യമില്ല; നിയമസഭയില്‍ സ്വീകരിച്ചത് ഒട്ടകപ്പക്ഷി നയം, പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് കെ സുരേന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റ്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 25.01.2018) സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ഉള്‍പ്പെട്ട തട്ടിപ്പുകേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസും യു.ഡി.എഫും തനിനിറം കാണിച്ചിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ദുബൈയില്‍ 13 കോടിയുടെ തട്ടിപ്പുകേസില്‍ പെട്ടതു കോടിയേരിയുടെ മൂത്തമകന്‍ ബിനോയ് ആണെന്ന വെളിപ്പെടുത്തലിനു പിന്നാലെയാണു പ്രതിപക്ഷമായ യുഡിഎഫിനെതിരെയും സുരേന്ദ്രന്‍ ആഞ്ഞടിച്ചത്.

പ്രശ്‌നത്തില്‍ പ്രതിപക്ഷം നിലപാട് മയപ്പെടുത്തി കഴിഞ്ഞെന്നും നിയമസഭയില്‍ ഒട്ടകപ്പക്ഷി നയമാണ് അവര്‍ സ്വീകരിച്ചതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ഫേസ് ബുക്ക് പേജിലൂടെയാണ് കോണ്‍ഗ്രസിന്റെ അനങ്ങാപ്പാറ നയങ്ങള്‍ക്കെതിരെ സുരേന്ദ്രന്‍ പ്രതികരിച്ചത്.

ബിനോയ് കോടിയേരി വിഷയത്തില്‍ പ്രതികരിക്കാന്‍ കോണ്‍ഗ്രസിന് ധൈര്യമില്ല; നിയമസഭയില്‍ സ്വീകരിച്ചത് ഒട്ടകപ്പക്ഷി നയം, പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് കെ സുരേന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റ്

ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നും മിണ്ടാന്‍ പ്രതിപക്ഷത്തിന് ധൈര്യമില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടേയും മക്കളും ഇതുതന്നെയാണ് ചെയ്ത് കൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെങ്കില്‍ പലതിലും പെട്ടുകിടക്കുകയുമാണ്. കള്ളന് കഞ്ഞിവയ്ക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

കെ.സുരേന്ദ്രന്റെ കുറിപ്പില്‍നിന്ന്:

ബിനോയ് കോടിയേരി പ്രശ്‌നത്തില്‍ കോണ്‍ഗ്രസും യുഡിഎഫും അതിന്റെ തനിനിറം ആവര്‍ത്തിച്ചിരിക്കുകയാണ്. പ്രശ്‌നത്തില്‍ അവര്‍ നിലപാട് മയപ്പെടുത്തിക്കഴിഞ്ഞു. നിയമസഭയില്‍ ഒട്ടകപ്പക്ഷിനയമാണ് അവര്‍ കാണിച്ചത്. ഒന്നും മിണ്ടാന്‍ അവര്‍ക്കു ധൈര്യമില്ല. ഉമ്മന്‍ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും മക്കളും ഇതുതന്നെയാണു ചെയ്തുകൊണ്ടിരിക്കുന്നത്. രമേശ് ചെന്നിത്തലയാണെങ്കില്‍ പലതിലും പെട്ടുകിടക്കുകയുമാണ്. കള്ളനു കഞ്ഞിവയ്ക്കുന്ന പ്രതിപക്ഷമാണു കേരളത്തിലുള്ളത്.



Keywords: Binoy case: K Surendran slams Congress, Thiruvananthapuram, News, Kodiyeri Balakrishnan, Facebook, post, Cheating, Case, Congress, K. Surendran, Social Network, Trending, Kerala, Politics.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia