മഞ്ചേശ്വരം ചെക്ക് പോസ്റ്റിനടുത്ത് മിനിലോറിയിടിച്ച് രണ്ട് ബൈക്ക് യാത്രക്കാര്‍ മരിച്ചു
Nov 26, 2011, 09:21 IST
Praveen, Musthafa |
ചെറിയ ചാറ്റല്‍ മഴയുണ്ടായതിനാല്‍ ഡിവൈഡറില്‍ തട്ടി ബൈക്ക് പച്ചക്കറി ലോറിക്കടിയില്‍പെടുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ബൈക്കിലുണ്ടായിരുന്ന പ്രവീണും മുസ്തഫയും റോഡില്‍ തന്നെ പിടഞ്ഞു മരിച്ചു. ബൈക്ക് യാത്രക്കാരിലോരാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. അപകട വിവരമറിഞ്ഞ് നൂറുകണക്കിനാളുകള്‍ സംഭവസ്ഥലത്തെത്തിയിരുന്നു. സെയില്‍ടാക്‌സ് ചെക്ക് പോസ്റ്റിന് സമീപത്തെ ചെറിയപാലത്തിനടുത്താണ് അപകടമുണ്ടായത്. മരിച്ച യുവാക്കളുടെ മൃതദേഹത്തില്‍ നിന്നും ലഭിച്ച മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.
സാഗര്‍ ഡിസൂസ-ഐറിന്‍ ഡിസൂസ ദമ്പതികളുടെ മകനാണ് മരിച്ച പ്രവീണ്‍. സഹോദരന്‍: ഹെന്‍ട്രി ഡിസൂസ, അബ്ദുല്ലയുടെയും ബീഫാത്തിമയുടെ മകനാണ് മരിച്ച മുസ്തഫ. സഹോദരങ്ങള്‍: ഉസ്മാന്‍, സമീര്‍, ഷജീര്‍, ആഫീറ.
Keywords: Kasaragod, Accidental Death, Bike
Reported by
Habeeb bayar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.