ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തില്‍ ആദ്യ യുദ്ധ വിമാനം പറത്തിയ വനിതയെന്ന റെക്കാര്‍ഡ് ഇനി അവനി ചതുര്‍വേദിക്ക് സ്വന്തം

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 22.02.2018) ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തില്‍ ആദ്യ യുദ്ധ വിമാനം പറത്തിയ വനിതയെന്ന റെക്കാര്‍ഡ് ഇനി അവനി ചതുര്‍വേദിയ്ക്ക് സ്വന്തം. മിഗ് 21 യുദ്ധ വിമാനമാണ് അവനി തനിച്ച് പറത്തിയത്. ഇന്ത്യന്‍ വ്യോമസേനയുടെ ജമ് നനഗര്‍ ബേസില്‍ നിന്ന് തിങ്കളാഴ്ചയാണ് യുദ്ധവിമാനവുമായി അവനി പറന്നുയര്‍ന്നത്.

2016 ജൂലായിലാണ് ഫ് ളൈയിംഗ് ഓഫീസര്‍മാരായ അവനി ചതുര്‍വേദി, ഭാവന കാന്ത്, മോഹന സിംഗ് എന്നിവര്‍ യുദ്ധ വിമാനം പറത്തുന്നതിനുള്ള പരിശീലനം വിജയകരമായി പൂര്‍ത്തീകരിച്ചത്. യുദ്ധ വൈമാനിക മേഖലയില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ മൂവര്‍ക്കും പ്രത്യേക പരിശീലനം നല്‍കിയത്. പദ്ധതി ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഇവര്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുകയായിരുന്നു.

ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തില്‍ ആദ്യ യുദ്ധ വിമാനം പറത്തിയ വനിതയെന്ന റെക്കാര്‍ഡ് ഇനി അവനി ചതുര്‍വേദിക്ക് സ്വന്തം

ഇവര്‍ക്ക് ശേഷമുള്ള അടുത്ത മൂന്നംഗ വനിതാ സംഘത്തെയും ഇന്ത്യന്‍ വ്യോമസേന തിരഞ്ഞെടുത്തിട്ടുണ്ട്.

ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തില്‍ ആദ്യ യുദ്ധ വിമാനം പറത്തിയ വനിതയെന്ന റെക്കാര്‍ഡ് ഇനി അവനി ചതുര്‍വേദിക്ക് സ്വന്തം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Avani Chaturvedi Becomes First Indian Woman To Fly A Fighter Jet, New Delhi, News, Trending, Women, Technology, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia