ഇന്ത്യാവിഷന്‍ സംഘത്തിനെതിരെ അക്രമണം: പോലീസുകാര്‍ക്കെതിരെ കേസെടുത്തു
Nov 26, 2011, 12:00 IST
കാസര്‍കോട്: ഇന്ത്യാവിഷന്‍ ചാനല്‍ സംഘത്തെ അക്രമിച്ച സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ കേസെടുത്തു. ഇന്ത്യാവിഷന്‍ റിപ്പോട്ടര്‍ ഫൗസിയ മുസ്തഫയുടെ പരാതിയിലാണ് കണ്ടാലറിയാവുന്ന 30ഓളം പോലീസുകാര്‍ക്കെതികെ കേസെടുത്തത്. കഴിഞ്ഞ ദിവസം പാറക്കട്ട എ.ആര്‍ ക്യാമ്പിന് സമീപമാണ് സംഭവം. എ.ആര്‍ ക്യാമ്പിലെ പോലീസുകാര്‍ കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോകാന്‍ പോലീസ് വാഹനം ദുരുപയോഗം ചെയ്യുന്നത് ചിത്രീകരിക്കുന്നതില്‍ പ്രകോപിതരായാണ് ചാനല്‍ സംഘത്തെ പോലീസ് അക്രമിച്ചത്. തുടര്‍ന്ന് നഗരത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം നടന്നിരുന്നു. ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന ഫൗസിയെയും ക്യാമറാമാന്‍ സുബിത്തിനെയും ഡ്രൈവര്‍ സലാമിനെയും മന്ത്രി കെ.പി മോഹനന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.കരുണാകരന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ശ്യാമളാദേവി, പ്രമുഖ എഴുത്തുകാരന്‍ റഹ്മാന്‍ തായലങ്ങാടി, മുന്‍ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. പോലീസ് മര്‍ദ്ദനത്തെ കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഐ.ജിയുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
Keywords: Kasaragod, Indiavision, Police, Case, K.P Mohanan, N.A Nellikkunnu, P.P Shyamala Devi, അക്രമണം, ചാനല്‍, കാസര്‍കോട്
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.